HOME
DETAILS
MAL
പെരുമ്പാവൂരിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; 20ഓളം യാത്രക്കാർക്ക് പരിക്ക്
November 11, 2025 | 2:49 AM
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പെരുമ്പാവൂർ അല്ലപ്ര കമ്പനിപ്പടിയിലാണ് ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 20ഓളം യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവരെ പെരുമ്പാവൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
പരിക്കേറ്റവരിൽ മലയാളികളും ഇതര സംസ്ഥാന തൊഴിലാളികളുമുണ്ട്. സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരുടെ നേതൃത്വത്തിലാണ് പരിക്കേറ്റവരെ ബസിൽ നിന്ന് പുറത്തിറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസമുണ്ടായി.
several people were injured in an accident at perumbavoor, ernakulam, when a private bus and a torus lorry collided.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."