HOME
DETAILS

ബിഹാറിൽ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്; 3.7 കോടി വോട്ടർമാർ പോളിങ് ബൂത്തിലേക്ക്; പ്രതീക്ഷയിൽ മുന്നണികൾ

  
Web Desk
November 11, 2025 | 1:42 AM

bihar election final phase of voting is today

പട്ന: ബിഹാർ നിയമസഭയിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് ഇന്ന് ഘട്ടം പോളിംഗ് നടക്കുന്നത്. 3.7 കോടി വോട്ടർമാരാണ് പോളിങ് സ്റ്റേഷനിലെത്തുക. രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചുമണിവരെയാണ് പോളിംഗ്. ദില്ലി സ്ഫോടനത്തിൻറെ പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്. 

രണ്ടാം ഘട്ടത്തിനായി 45,339 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുത്. 1302 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ആദ്യ ഘട്ടത്തിലേത് പോലെ രണ്ടാംഘട്ടത്തിലും മികച്ച പോളിംഗ് നടക്കുമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ വിലയിരുത്തൽ. ആദ്യഘട്ടത്തിൽ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. പോളിംഗിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങളും വൈകുന്നേരത്തോടെ പുറത്ത് വരും.

അതേസമയം കുറ്റമറ്റ രീതിയില്‍ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനായി എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. എന്നാല്‍ വിവിധ ഇടങ്ങളില്‍ നിന്ന് വോട്ട് തട്ടിപ്പ് വാര്‍ത്തകള്‍ പുറത്തുവന്നു. ബിജെപി നേതാക്കളും, അണികളും ഡല്‍ഹിയിലും, ബിഹാറിലും വോട്ട് ചെയ്‌തെന്ന റിപ്പോര്‍ട്ട് തെളിവ് സഹിതം മാധ്യമങ്ങള്‍ പുറത്തുവിട്ടു. സമസ്തിപൂർ ജില്ലയിൽ റോഡരികിൽ വിവിപാറ്റ് (VVPAT) സ്ലിപ്പുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ അശ്രദ്ധ കാണിച്ച അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറെ (എആർഒ) സസ്‌പെൻഡ് ചെയ്യുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുകയും ചെയ്തതായി കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു. ആർജെഡി ആണ് സമസ്തിപൂരിലെ സറൈരഞ്ജൻ നിയമസഭാ മണ്ഡലത്തിലെ കെഎസ്ആർ കോളേജിന് സമീപമുള്ള റോഡിൽ വിവിപാറ്റ് സ്ലിപ്പുകൾ ചിതറിക്കിടക്കുന്നതായി ആരോപിച്ച് രംഗത്തെത്തിയത്.

the final phase of voting for the bihar assembly elections is today. polling is taking place in 122 constituencies across 20 districts. around 37 million voters are expected to cast their votes at polling stations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  15 days ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  15 days ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  15 days ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  15 days ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  15 days ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  15 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  15 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  15 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  15 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  15 days ago