റമദാന് ഇനി നൂറ് നാൾ; 2026-ലെ വിശുദ്ധ മാസത്തിന്റെ പ്രതീക്ഷിത തീയതികൾ അറിയാം
ദുബൈ: ഇസ്‌ലാമിക കലണ്ടറിലെ ഒൻപതാം മാസമാണ് റമദാൻ. എല്ലാ ഹിജ്റ മാസങ്ങളെയും പോലെ, മാസപ്പിറവി കാണുന്നതിലൂടെ മാത്രമേ റമദാൻ എപ്പോഴാണ് തുടങ്ങുകയെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനാവൂ.
റമദാൻ 2026 എപ്പോൾ തുടങ്ങും?
ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകൾ പ്രകാരം, 2026 ഫെബ്രുവരി 19, വ്യാഴാഴ്ച റമദാൻ മാസം ആരംഭിക്കാനാണ് സാധ്യത.
യുഎഇ ചന്ദ്രദർശന സമിതിയാണ് റമദാൻ ആരംഭത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുക. എങ്കിലും, ജ്യോതിശാസ്ത്രജ്ഞർക്ക് കണക്കുകൂട്ടലുകളിലൂടെ മാസങ്ങളുടെ തുടക്കവും ഒടുക്കവും ഏകദേശം കൃത്യമായി പ്രവചിക്കാൻ കഴിയും.
ദുബൈ ആസ്ട്രോണമി ഗ്രൂപ്പിന്റെ ഓപ്പറേഷൻസ് മാനേജർ ഖദീജ അഹമ്മദിന്റെ അഭിപ്രായത്തിൽ, റമദാൻ ഫെബ്രുവരി 19-ന് തുടങ്ങാനാണ് സാധ്യത.
"ഫെബ്രുവരി 17-ന് വൈകുന്നേരം യുഎഇയിൽ റമദാൻ ചന്ദ്രക്കല കണ്ടാൽ ഫെബ്രുവരി 18-ന് റമദാൻ ഒന്ന് ആയിരിക്കും. എന്നാൽ ഫെബ്രുവരി 17-ന് ചന്ദ്രക്കല കാണാൻ സാധ്യത കുറവാണ്. ഫെബ്രുവരി 18-ന് വൈകുന്നേരം ചന്ദ്രക്കല എളുപ്പത്തിൽ കാണാൻ സാധ്യതയുണ്ട്. അതിനാൽ, വിശുദ്ധ മാസം ഫെബ്രുവരി 19-ന് തുടങ്ങാനാണ് സാധ്യത."
എത്ര ദിവസമുണ്ടാകും?
ഹിജ്റ കലണ്ടറിലെ എല്ലാ മാസങ്ങളെയും പോലെ, റമദാനും മാസം കാണുന്നതിനനുസരിച്ച് 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കും. ദുബൈയിലെ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ ഏറ്റവും പുതിയ കലണ്ടർ പ്രകാരം ഇത്തവണ റമദാൻ 29 ദിവസമായിരിക്കും ഉണ്ടാകുക.
ഈദ് മാസപ്പിറവി കാണാൻ ഏറ്റവും സാധ്യതയുള്ളത് മാർച്ച് 19ന് ആണ്. അതിനാൽ, ഈദുൽ ഫിത്ർ 2026 മാർച്ച് 20, വെള്ളിയാഴ്ച ആകാനാണ് സാധ്യത," ഖദീജ വ്യക്തമാക്കി. അതേസമയം, ശാസ്ത്ര കണക്കുകൂട്ടലുകള്‍ക്കപ്പുറം നഗ്നനേത്രം കൊണ്ട് ചന്ദ്രപ്പിറവി കണ്ടാല്‍ മാത്രമെ യുഎഇയില്‍ മാസം ഉറപ്പിക്കാറുള്ളൂ.
Ramadan is the ninth month of the Islamic calendar, with its start date confirmed only after the sighting of the new moon, marking the beginning of a period of fasting and spiritual reflection for Muslims worldwide.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."