HOME
DETAILS

കള്ളിയെന്ന് വിളിച്ച് കളിയാക്കി; നാലും രണ്ടും വയസ്സുള്ള കസിന്‍സിനെ കിണറ്റിലെറിഞ്ഞ് 13കാരി; കുട്ടികള്‍ മുങ്ങി മരിച്ചു, 13കാരി അറസ്റ്റില്‍

  
Web Desk
November 11, 2025 | 10:01 AM

13-year-old girl throws cousins aged 4 and 2 into well after being mocked both children drown accused sent to juvenile home

ഛത്തീസ്ഗഢ്: കള്ളിയെന്ന് വിളിച്ച് കളിയാക്കിയതിനെ തുടര്‍ന്ന് നാലും രണ്ടും വയസ്സുള്ള കസിന്‍സിനെ കിണറ്റിലെറിഞ്ഞ് 13കാരി. 13 കാരിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഛത്തീസ്ഗഡിലെ ഖൈരാഗഡ്-ചുയിഖാദന്‍-ഗന്ധായ് ജില്ലയിലെ ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഗജാനന്ദ് വര്‍മ്മയുടെ മക്കളായ കരണ്‍ വര്‍മ്മ (4), സഹോദരി വൈശാലി (2) എന്നിവരാണ് കൊല്ലപ്പെട്ടത്.

കരണ്‍ തന്നെ പലതവണ 'കള്ളി' എന്ന് വിളിച്ച് പരിഹസിച്ചെന്ന് 13കാരി പറയുന്നു. വിളിക്കരുതെന്ന് പറഞ്ഞിട്ടും അവര്‍ അനുസരിച്ചില്ല. തുടര്‍ന്ന് ദേഷ്യം വന്നിട്ടാണ് കുട്ടികളെ കിണറ്റില്‍ തള്ളിയിട്ടതെന്നും  പ്രതിയായ പെണ്‍കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കുട്ടികളെ ഗ്രാമത്തിലെ പച്ചക്കറിത്തോട്ടത്തിലെ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഏറെ സമയം മകനെയും മകളെയും കാണാതായതിനെ തുടര്‍ന്ന് ഗജാനന്ദ് വര്‍മ്മയും ഭാര്യയും അയല്‍വാസികളും ചേര്‍ന്ന് തെരച്ചില്‍ നടത്തി. ഇതിനിടെയാണ് കിണറ്റില്‍ ഒരു കുട്ടിയുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടത്. പുറത്തെടുത്തപ്പോള്‍ വൈശാലിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കിണര്‍ വറ്റിച്ചാണ് നാലുവയസുകാരന്റെ മൃതദേഹം കണ്ടെടുത്തത്.

 കുട്ടികളുടെ പിതാവിന്റെ പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിനിടെയാണ് കുട്ടികളുടെ ബന്ധുകൂടിയായ 13കാരിയെ പൊലിസ് കസ്റ്റഡിയിലെടുക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.

 

a shocking incident has emerged where a 13-year-old girl allegedly threw her two young cousins, aged four and two, into a well after being teased. both children drowned, and the minor girl has been arrested and sent to a juvenile home. police have begun further investigation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൽ ഖോർ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം; നിയന്ത്രണം നവംബർ 13 മുതൽ 15 വരെ

qatar
  •  2 hours ago
No Image

'സ്വന്തം പൗരന്‍മാര്‍ മരിച്ചു വീഴുമ്പോള്‍ രാജ്യത്തെ പ്രധാന സേവകന്‍ വിദേശത്ത് കാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്ന തിരക്കിലാണ്' പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനം

National
  •  2 hours ago
No Image

35 നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് 1000 രൂപ; സ്ത്രീ സുരക്ഷാ പദ്ധതിയുടെ പൊതുമാനദണ്ഡങ്ങള്‍ പുറത്തിറക്കി

Kerala
  •  2 hours ago
No Image

സഹകരണം ശക്തിപ്പെടുത്തും; അബൂദബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

uae
  •  3 hours ago
No Image

ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരയിൽ നിന്നും സൂപ്പർതാരം പുറത്ത്; ഇന്ത്യക്ക് നിരാശ

Cricket
  •  3 hours ago
No Image

ഈദ് അൽ ഇത്തിഹാദ്: നവംബർ 27 മുതൽ ഡിസംബർ 3 വരെ യുഎഇയിൽ ആഘോഷക്കാലം; ഡിസംബർ 2 ന് രാജ്യമെങ്ങും കരിമരുന്ന് പ്രദർശനവും പരേഡുകളും

uae
  •  3 hours ago
No Image

ഐപിഎല്ലിൽ കോഹ്‌ലിയെ പോലെ അവൻ റൺസ് നേടിയിട്ടില്ല: മുൻ ഇന്ത്യൻ താരം

Cricket
  •  3 hours ago
No Image

ഡല്‍ഹി സ്‌ഫോടനം; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി, ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും

National
  •  4 hours ago
No Image

വ്യോമയാന വിസ്മയം കാണാൻ തയ്യാറെടുക്കാം: പത്തൊൻപതാമത് ദുബൈ എയർഷോ നവംബർ 17 മുതൽ 21 വരെ

uae
  •  4 hours ago
No Image

റിച്ചയുടെ പേര് ഇനി ചരിത്രമാവും; ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സ്റ്റേഡിയം ഒരുങ്ങുന്നു

Cricket
  •  4 hours ago