'സ്വന്തം പൗരന്‍മാര്‍ മരിച്ചു വീഴുമ്പോള്‍ രാജ്യത്തെ പ്രധാന സേവകന്‍ വിദേശത്ത് കാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്ന തിരക്കിലാണ്' പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: ചെങ്കോട്ടക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ നിന്ന് രാജ്യം ഇനിയും മോചനം നേടിയിട്ടില്ലെന്നിരിക്കേ ഭൂട്ടാന്‍ പര്യടനത്തിനിറങ്ങിയ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനം. സ്വന്തം വീട്ടില്‍ പൗരന്‍മാര്‍ മരിച്ചു വീഴുമ്പോള്‍ വിദേശ മണ്ണില്‍ ക്യാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്ന തിരക്കിലാണ് മോദിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എക്്‌സില്‍ കുറിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് തൃണമൂല്‍ ഉയര്‍ത്തിയത്.
ഒരു തരി മനസ്സാക്ഷി പോലും ഉള്ള ഏതൊരു ആഭ്യന്തര മന്ത്രിയും ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞിരിക്കും. എന്നാല്‍ പശ്ചാത്താപവും ഉത്തരവാദിത്തവും ഈ ഭരണകൂടത്തിന് അന്യമാണ്- ടി.എം.സി എക്‌സിലെ കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.
പുല്‍വാമ. പഹല്‍ഗാം. ഇപ്പോള്‍ ദേശീയ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ഒരു ബോംബ് സ്‌ഫോടനം.
ഓരോ തവണയും, രാജ്യം ചോരയൊലിക്കുന്നു. ഓരോ തവണയും, അതേ മനുഷ്യന്‍, അമിത് ഷാ
, യാതൊരു ഉത്തരവാദിത്തവുമില്ലാതെ, ഒരു തരി പോലും ഉത്തരവാദിത്തമില്ലാതെ നടക്കുന്നു. ഒരു തരി മനസ്സാക്ഷി പോലും ഉള്ള ഏതൊരു ആഭ്യന്തര മന്ത്രിയും ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞിരിക്കും. എന്നാല്‍ പശ്ചാത്താപവും ഉത്തരവാദിത്തവും ഈ ഭരണകൂടത്തിന് അന്യമാണ്.
'പ്രധാന സേവക'നെന്ന നിലയില്‍, നരേന്ദ്ര മോദി വിദേശ മണ്ണില്‍ ക്യാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്ന തിരക്കിലാണ്, അതേസമയം സ്വന്തം പൗരന്മാര്‍ വീട്ടില്‍ മരിക്കുന്നു. ഓരോ സ്‌ഫോടനവും, ഓരോ സുരക്ഷാ വീഴ്ചയും, നഷ്ടപ്പെടുന്ന ഓരോ നിരപരാധി ജീവനും ദേശീയ സുരക്ഷയുടെ പൂര്‍ണ്ണമായ തകര്‍ച്ചയെ തുറന്നുകാട്ടുന്നു- തൃണമൂല്‍ എക്‌സില്‍ കുറിച്ചു.
Pulwama. Pahalgam. And now a bomb blast in the heart of the National Capital.
— All India Trinamool Congress (@AITCofficial) November 11, 2025
Each time, the nation bleeds. Each time, the same man, @AmitShah, walks away unscathed, without an ounce of accountability. Any Home Minister with even a shred of conscience would have stepped down by… pic.twitter.com/bdaZxLoKDc
'ഡല്‍ഹിയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അന്ത്യകര്‍മങ്ങള്‍ക്കായി എടുത്തിട്ട് പോലുമില്ല. കുടുംബങ്ങള്‍ ദുഃഖക്കയത്തില്‍ മുങ്ങിത്താഴുകയാണ്. എന്നിട്ടും 'നേതാവ്' വിദേശ പര്യടനങ്ങള്‍ ആസ്വദിക്കുന്ന തിരക്കിലാണ്. അധികാരത്തിലിരിക്കുന്നവര്‍ മൗനത്തിന് പിന്നില്‍ ഒളിക്കുമ്പോള്‍ രാജ്യം കത്തുന്നു!' -മോദിയുടെ ഭൂട്ടാന്‍ ഫോട്ടോകള്‍ക്ക് താഴെ വന്ന ഒരു കമന്റാണിത്.
'ഇന്നലെ രാത്രി നിങ്ങള്‍ സംഭവം അവലോകനം ചെയ്തു. ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചു. ഇന്ന് രാവിലെ നിങ്ങള്‍ ഭൂട്ടാനിലേക്ക് പറന്നു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ നമ്മുടെ മുന്‍ഗണനകള്‍ മറ്റെന്തോ ആണെന്ന സന്ദേശം നല്‍കുന്നില്ലേ? എന്നാണ് മറ്റൊരു ചോദ്യം. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ നിങ്ങളെ ഇവിടെ നില്‍ക്കാന്‍ നിര്‍ബന്ധിതനാക്കുന്നില്ലേ? എന്നും അദ്ദേഹം ചോദിക്കുന്നു. ഭൂട്ടാനുമായുള്ള നമ്മുടെ ബന്ധം പ്രധാനമാണെന്നത് ശരി തന്നെ. പക്ഷേ, യാത്ര ഒരു ദിവസം വൈകിപ്പിച്ചാല്‍ ആ ബന്ധം ദുര്‍ബലമാകുമോ?' എന്നും കൂട്ടിച്ചേര്‍ക്കുന്നു.
'ഭൂട്ടാനില്‍ വിമാനമിറങ്ങി. വിമാനത്താവളത്തില്‍ നല്‍കിയ ഊഷ്മളവും ഹൃദ്യവുമായ സ്വീകരണത്തിന് പ്രധാനമന്ത്രി ടോബ്ഗെയോട് നന്ദി പറയുന്നു. ഈ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. വിശ്വാസം, സൗഹാര്‍ദ്ദം, പരസ്പര ബഹുമാനം എന്നിവയില്‍ നങ്കൂരമിട്ട, കാലം തെളിയിച്ച പങ്കാളിത്തമാണ് ഇന്ത്യയും ഭൂട്ടാനും ആസ്വദിക്കുന്നത്. ഈ സന്ദര്‍ശന വേളയില്‍ നമ്മുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ്? മോദി ഫോട്ടോകള്‍ ?സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ഇന്നലത്തെ സംഭവത്തില്‍ അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നുവെന്നും അത് സുഖപ്പെടുത്താന്‍ ഭൂട്ടാനിലേക്ക് പോയെന്നും സോഷ്യല്‍ മീഡിയയില്‍ പരിഹാസമുയരുന്നു.
'ഡല്‍ഹി സ്ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ആളുകളെ ഇതുവരെ സംസ്‌കരിച്ചിട്ടില്ല, പക്ഷേ 'സാഹബ്' തന്റെ വിദേശ പര്യടനം ആസ്വദിക്കുന്ന തിരക്കിലാണ്', 'ഇന്നലത്തെ സംഭവത്തില്‍ മോദിജി വളരെ അസ്വസ്ഥനായിരുന്നു, അതിനാല്‍ സുഖപ്പെടുത്താന്‍ അദ്ദേഹം വിദേശത്തേക്ക് പോയി. ഒരുപക്ഷേ ഇത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ അല്‍പം ലഘൂകരിക്കാന്‍ സഹായിക്കും', 'ഡല്‍ഹിയില്‍ മറ്റൊരു സ്ഫോടനം, ഭൂട്ടാനില്‍ മറ്റൊരു ഫോട്ടോ. മികച്ച മുന്‍ഗണന! മോദി!' -എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
അതേസമയം, ഡല്‍ഹി സ്‌ഫോടനത്തില്‍ കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഭൂട്ടാന്‍ സന്ദര്‍ശനത്തിനിടെ മോദി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."