HOME
DETAILS

മുട്ടക്കറിയുടെ പേരിൽ തർക്കം: ഹോട്ടൽ അടുക്കളയിൽ കയറി ഉടമയെയും ജീവനക്കാരിയെയും മർദിച്ചു; യുവാക്കൾ അറസ്റ്റിൽ

  
November 11, 2025 | 12:36 PM

egg curry argument turns violent youths assault hotel owner and staff in alappuzha kitchen two arrested

ആലപ്പുഴ: ഭക്ഷണം കഴിക്കുന്നതിനിടെ മുട്ടക്കറിയെ ചൊല്ലിയുള്ള ചെറു തർക്കത്തെ തുടർന്ന് ഹോട്ടൽ അടുക്കളയിൽ കയറി ഉടമയെയും ജീവനക്കാരിയെയും ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം പൊലിസാണ് ചേർത്തല താലൂക്കിലെ കഞ്ഞിക്കുഴി സ്വദേശികളായ അനന്തു (27), കമൽ ദാസ് (25) എന്നിവരെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പോറ്റിക്കവലയ്ക്ക് സമീപമുള്ള ഒരു ഹോട്ടലിൽ നവംബർ 9-ന് വൈകിട്ടാണ് ഈ സംഭവം ഉണ്ടായത്. പ്രതികളുടെ അതിക്രമണത്തിൽ ഹോട്ടൽ ഉടമയ്ക്ക് തലയ്ക്ക് പരിക്കേറ്റു, ജീവനക്കാരിക്കും പരിക്കേറ്റു.

സംഭവം ഇങ്ങനെ: 

വൈകുന്നേരം ഭക്ഷണത്തിനായി ഹോട്ടലിലെത്തിയ അനന്തുവും കമൽ ദാസും മുട്ടക്കറി ഓർഡർ ചെയ്തു. ഭക്ഷണം സെർവ് ചെയ്തപ്പോൾ ചെറു തർക്കം ഉണ്ടായി, തർക്കം പെട്ടെന്ന്  രൂക്ഷമാകുകയും പ്രതികൾ ദേഷ്യത്തോടെ അടുക്കളയിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്തു. അവിടെ ഹോട്ടൽ ഉടമയെ ചപ്പാത്തി പരത്തുന്ന കോലിനു തലയ്ക്കടിച്ച് പരിക്കേല്പിക്കുകയും ജീവനക്കാരിയെ മർദിക്കുകയും അസഭ്യവാക്കുകളാൽ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഹോട്ടലിലെ മറ്റ് ജീവനക്കാർക്കും ഭീഷണി ഉണ്ടായിരുന്നു. സംഭവം നടന്ന ഉടനെ ഹോട്ടൽ ഉടമയും ജീവനക്കാരിയും പൊലിസിന് പരാതി നൽകി.

പ്രതികളുടെ പഴയ ക്രിമിനൽ റെക്കോർഡുകൾ പൊലിസിന്റെ ശ്രദ്ധയിൽപ്പെട്ടു. മാരാരിക്കുളം പൊലിസ് സ്റ്റേഷനിൽ പോലിസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും സ്റ്റേഷനിലെ സിസിടിവി ക്യാമറ തകർത്ത കേസുകളിലും ഇരുവരും പ്രതികളാണ്. ഈ പഴയ സംഭവങ്ങൾ കണക്കിലെടുത്ത്, പൊലിസ് അന്വേഷണം കൂടുതൽ കർശനമാക്കി. നരഹത്യാശ്രമത്തിനാണ് (IPC സെക്ഷൻ 307) മാരാരിക്കുളം പൊലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. മറ്റു പൊതു ശിക്ഷാ നിയമ വകുപ്പുകളായ സെക്ഷൻ 294 (അസഭ്യവാക്കുകൾ), 323 (മർദ്ദനം), 506 (ഭീഷണി) എന്നിവയും ചേർത്താണ് കേസ്.

മാരാരിക്കുളം പൊലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോഹിത് പി.കെ.യുടെ നേതൃത്വത്തിലാണ് അന്വേഷണം. സബ് ഇൻസ്പെക്ടർമാരായ ചന്ദ്രബാബു, സുനിൽകുമാർ, എ.എസ്.ഐ മിനിമോൾ, സിവിൽ പൊലിസ് ഓഫീസർമാരായ സരേഷ്, രതീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവസ്ഥലത്തെ സിസിടിവി ഫൂട്ടേജുകളും സാക്ഷിമൊഴികളും പരിശോധിച്ചാണ് അറസ്റ്റ് നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഹ്‌ലിക്കൊപ്പം ലോകത്തിൽ മൂന്നാമൻ; 39ാം വയസ്സിൽ ചരിത്രം തിരുത്തി വാർണർ

Cricket
  •  2 days ago
No Image

കരുളായിയിൽ 17-കാരിയെ കാണാനില്ലെന്ന് പരാതി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  2 days ago
No Image

'25,000 രൂപയ്ക്ക് ബിഹാറി പെൺകുട്ടികളെ കിട്ടും'; വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രിയുടെ ഭർത്താവ്, പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും അവനെ ഒഴിവാക്കിയത് എന്തിനാണ്? ചോദ്യവുമായി മുൻ താരം

Cricket
  •  2 days ago
No Image

ആറുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; പ്രതികളെ വെടിവെച്ച് വീഴ്ത്തി പൊലിസ് 

National
  •  2 days ago
No Image

മഡുറോയെ ബന്ദിയാക്കിയതിൽ പ്രതിഷേധം; സമാധാന നൊബേൽ മോഹിക്കുന്ന ആൾപിടിയന്മാർ'; ട്രംപിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  2 days ago
No Image

കളിക്കളത്തിൽ ആ താരം കോഹ്‌ലിയെ പോലെയാണ്: ഇർഫാൻ പത്താൻ

Cricket
  •  2 days ago
No Image

സൗജന്യ സ്‌കോളര്‍ശിപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ യൂണിവേഴ്‌സിറ്റി; വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

qatar
  •  2 days ago
No Image

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ 17-കാരി മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

യുഎഇയിൽ 'അവധിപ്പെരുമഴ'; 2026-ൽ 9 ദിവസത്തെ വാർഷികാവധി എടുത്താൽ 38 ദിവസം ആഘോഷിക്കാം

uae
  •  2 days ago