അയ്യർ തിരിച്ചെത്തി, സൂപ്പർതാരം വീണ്ടും പുറത്ത്; ഇതാ കിവികളെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം
ന്യൂസിലാൻഡിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരുക്കേറ്റ ശുഭ്മൻ ഗിൽ ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തി. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ പരുക്കേറ്റ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും ടീമിലേക്ക് തിരിച്ചെത്തി. അതേസമയം ഉയർന്ന ജോലിഭാരം കാരണം പേസർ ജസ്പ്രീത് ബുംറക്കും ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യക്കും വിശ്രമം അനുവദിച്ചു.
ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ടീമിൽ തിരിച്ചെത്തി. ആഭ്യന്തര ക്രിക്കറ്റിൽ മിന്നും ഫോമിൽ കളിക്കുന്ന മുഹമ്മദ് ഷമിയെ ടീമിൽ ഉൾപ്പെടുത്തിയില്ല. ഷമി ഇന്ത്യൻ ഏകദിന ടീമിലേക്ക് ഉൾപ്പെടുമെന്ന റിപ്പോർട്ടുകൾ അടുത്തിടെ ശക്തമായി നിലനിന്നിരുന്നു. വിക്കറ്റ് കീപ്പറായി കെഎൽ രാഹുലിനെ പുറമെ റിഷാബ് പന്തും ഇടം നേടി. പന്തിനെ മറികടന്നുകൊണ്ട് ഇഷാൻ കിഷൻ ടീമിൽ എത്തുമെന്ന റിപ്പോർട്ടുകൾ നിലനിന്നിരുന്നു.
🚨 News 🚨
— BCCI (@BCCI) January 3, 2026
India’s squad for @IDFCFIRSTBank ODI series against New Zealand announced.
Details ▶️ https://t.co/Qpn22XBAPq#TeamIndia | #INDvNZ pic.twitter.com/8Qp2WXPS5P
ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസീദ് കൃഷ്ണ, കുൽദീപ് യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഢി, അർഷ്ദീപ് സിങ്, യശസ്വി ജെയ്‌സ്വാൾ.
ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പര ഷെഡൂൾ
ഒന്നാം ഏകദിനം: ജനുവരി 11-വഡോദര
രണ്ടാം ഏകദിനം: ജനുവരി 14-രാജ്‌കോട്ട്
മൂന്നാം ഏകദിനം: ജനുവരി 18-ഇൻഡോർ
The Indian team for the three-match ODI series against New Zealand has been announced. Injured Shubman Gill returns to captaincy. Vice-captain Shreyas Iyer, who was injured in the ODI series against Australia, also returns to the team.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."