HOME
DETAILS

സൗജന്യ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ യൂണിവേഴ്‌സിറ്റി; വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

  
Web Desk
January 03, 2026 | 12:54 PM

qatar university free scholarship 2026 international students

 

ഖത്തര്‍: ഖത്തറിലെ പ്രമുഖ പൊതു ഗവേശണ സര്‍വകലാശാലയായ ഖത്തര്‍ യൂണിവേഴ്‌സിറ്റി 2026 അധ്യായനവര്‍ശത്തിലേക്കുളള സൗജന്യ സ്‌കോളര്‍ശിപ്പ് പ്രഖ്യാപിച്ചു. ഇന്ത്യ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസരം ലഭിക്കും. മാസ്റ്റേഴ്‌സ്, പി.എച്ച്.ഡി., ഫാര്‍മസി പോലുള്ള ബിരുദാനന്തര കോഴ്‌സുകളിലേക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്.

പഠനച്ചെലവിന്റെ ഭാരമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ സഹായിക്കുന്നതാണ് ഈ പദ്ധതി. സ്‌കോളകര്‍ശിപ്പ് അര്‍ഹരായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസ് മുഴുവനായും ഒഴിവാക്കും. സര്‍വകലാശാല ഹോസ്റ്റലില്‍ സൗജന്യ താമസ സൗകര്യവും നല്‍കും. പാഠപുസ്തകങ്ങള്‍ക്കുള്ള ചെലവുകളും മറ്റും ഖത്തര്‍ യൂണിവേഴ്‌സിറ്റി തന്നെ വഹിക്കും. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ തിരിച്ചും മടങ്ങിവരുവാനുമുളള വിമാന ടിക്കറ്റും സ്‌കോളര്‍ശിപ്പിന്റെ ഭാഗമായി നല്‍കും. ഇതോടെ സാമ്പത്തിക കാരണങ്ങളാല്‍ പഠനം ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാകും.

എല്ലാ രാജ്യങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മാസ്റ്റേഴ്‌സ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം നിര്‍ബന്ധമാണ്. പി.എച്ച്.ഡി. പ്രോഗ്രാമുകള്‍ക്ക് മാസ്റ്റേഴ്‌സ് ബിരുദവും മികച്ച അക്കാദമിക് റെക്കോഡും വേണം. ചില വിഷയങ്ങളില്‍ പ്രവേശന പരീക്ഷാഫലങ്ങളും ആവശ്യമായി വന്നേക്കും. പഠനം മുഴുവനായും ഇംഗ്ലീഷ് ഭാഷയിലാണ് നടക്കുന്നത്.

ബിസിനസ്, എഞ്ചിനീയറിംഗ്, മെഡിസിന്‍, പബ്ലിക് ഹെല്‍ത്ത്, നിയമം, വിദ്യാഭ്യാസം, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ഫാര്‍മസി, ഇസ്ലാമിക് സ്റ്റഡീസ് തുടങ്ങിയ മേഖലകളിലാണ് കോഴ്‌സുകള്‍ ലഭ്യമാകുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനവും ഗവേഷണ സൗകര്യങ്ങളും ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ പ്രത്യേകതയായി കണക്കാക്കപ്പെടുന്നു.

ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക അഡ്മിഷന്‍ പോര്‍ട്ടലില്‍ ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്ത ശേഷം അപേക്ഷ നല്‍കാം. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, ശുപാര്‍ശ കത്തുകള്‍ തുടങ്ങിയവ നിര്‍ബന്ധമാണ്. അപേക്ഷ നല്‍കാനുള്ള അവസാന തീയതി 2026 ഫെബ്രുവരി 25 ആണ്.

സാമ്പത്തിക പരിമിതികള്‍ കാരണം വിദേശ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ മാറ്റിവയ്‌ക്കേണ്ടിവന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പ് വലിയ ആശ്വാസമാകുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായം. അന്താരാഷ്ട്ര സര്‍വകലാശാലയില്‍ പഠിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നതാണ് നിര്‍ദേശം.

 

Qatar University has announced a free scholarship for the 2026 academic year, offering full study support to students from various countries for postgraduate and doctoral programmes.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  a day ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  a day ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  a day ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  a day ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  a day ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  a day ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  a day ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  a day ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  a day ago
No Image

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

oman
  •  a day ago