ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാല സംസ്കൃത മേധാവി ഹൈക്കോടതിയിൽ
തിരുവനന്തപുരം: കേരള സർവകലാശാലയിലെ ദളിത് ഗവേഷക വിദ്യാർഥിക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയെന്ന കേസിൽ സംസ്‌കൃത വിഭാഗം മേധാവി ഡോ. സി.എൻ. വിജയകുമാരി പൊലിസിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം കേസെടുത്ത നടപടി ചോദ്യം ചെയ്താണ് ഡോ. വിജയകുമാരി ഹൈക്കോടതിയിൽ ഹരജി നൽകിയിരിക്കുന്നത്.
അക്കാദമിക് രംഗത്തെ സത്യസന്ധത ഉയർത്തിപ്പിടിച്ചതിനാണ് തനിക്കെതിരെ കേസെടുത്തതെന്നാണ് വിജയകുമാരിയുടെ വാദം. ഇവരുടെ ഹരജി പരിഗണിച്ച ഹൈക്കോടതി സർവകലാശാലയോടും പൊലിസിനോടും വിശദീകരണം തേടിയിട്ടുണ്ട്.
സംഭവത്തിൽ കേരള സർവകലാശാലയിലെ ദളിത് ഗവേഷക വിദ്യാർഥിയായ വിപിൻ വിജയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം പൊലിസ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്.
വിദ്യാർഥിയായ വിപിൻ വിജയൻ വകുപ്പ് മേധാവിയായ വിജയകുമാരിയോട് റിപ്പോർട്ടിൽ ഒപ്പിട്ട് നൽകുമോ എന്ന് ചോദിച്ചപ്പോൾ, ജാതീയമായി അധിക്ഷേപിക്കുകയായിരുന്നുവെന്ന് പൊലിസ് എഫ്.ഐ.ആറിൽ പറയുന്നു.
വിജയകുമാരിക്കെതിരെയുള്ള പ്രധാന ആരോപണങ്ങൾ
"നിനക്ക് എന്തിനാണ് ഡോക്ടർ എന്ന വാല്, നിനക്ക് വാലായി നിന്റെ ജാതിപ്പേര് ഉണ്ടല്ലോ" എന്ന് അധ്യാപിക ചോദിച്ചതായി എഫ്.ഐ.ആറിൽ പറയുന്നുണ്ട്.
"പുലയനും പറയനും വന്നതോടെ സംസ്‌കൃതത്തിന്റെ മഹിമ നഷ്ടപ്പെട്ടു" എന്നും വിജയകുമാരി പറഞ്ഞതായി എഫ്.ഐ.ആർ സൂചിപ്പിക്കുന്നു.
"നിന്നെ പോലുള്ള നീച ജാതിക്കാർക്ക് എത്ര ശ്രമിച്ചാലും സംസ്‌കൃതം പഠിക്കാനാവില്ല" എന്ന് നിരന്തരം പറയാറുണ്ടായിരുന്നു.
വിദ്യാർഥി കയറിയ റൂം അശുദ്ധമായി എന്ന് പറഞ്ഞ് ശുദ്ധീകരിക്കാനായി വെള്ളം തളിക്കുമായിരുന്നു.
2015-ൽ വിപിൻ എം.ഫിൽ പഠിക്കുന്ന സമയം മുതൽ വിജയകുമാരിയായിരുന്നു അദ്ദേഹത്തിന്റെ ഗൈഡ്. അന്നുമുതൽ തന്നെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചിരുന്നതായും പരാതിയിൽ പറയുന്നു.
എം.ഫിൽ ഗൈഡായിരുന്ന അധ്യാപിക തനിക്ക് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ല എന്ന റിപ്പോർട്ട് സർവകലാശാലയ്ക്ക് നൽകി.
തനിക്ക് പി.എച്ച്.ഡി. ലഭിക്കുന്നത് കാണണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതമെന്ന് വിജയകുമാരി പറഞ്ഞെന്നും വിദ്യാർഥി ആരോപിക്കുന്നു.
വിജയകുമാരിയുടെ ഹരജിയിൽ ഹൈക്കോടതി വിശദീകരണം തേടിയ സാഹചര്യത്തിൽ, ഈ വിഷയത്തിൽ സർവകലാശാലയുടെയും പൊലിസിന്റെയും പ്രതികരണം നിർണായകമാകും.
The Head of the Department of Sanskrit at Kerala University, Dr. C.N. Vijayakumari, has approached the High Court challenging the police action taken against her. The police had filed a case against her under the Scheduled Castes and Scheduled Tribes (Prevention of Atrocities) Act based on a complaint by a Dalit research scholar, Vipin Vijayan, alleging caste-based abuse and humiliation. Dr. Vijayakumari claims the case was filed against her for upholding academic integrity. The High Court has sought explanations from the university and the police regarding the petition.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."