HOME
DETAILS
MAL
അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്
Web Desk
November 11, 2025 | 6:06 PM
കാസർകോട്: കാസർകോട് തളങ്കരയിൽ വയോധികൻ കിണറ്റിൽ വീണു. ടി.എം മുനീർ (74) എന്നയാളാണ് അബദ്ധവശാൽ കിണറിൽ വീണത്.
എന്നാൽ ഇത് കണ്ട ഉത്തർപ്രദേശ് സ്വദേശി ലുക്മാൻ വയോധികനെ രക്ഷിക്കാനിറങ്ങിയെങ്കിലും ഇരുവരും കിണറിൽ കുടുങ്ങി. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം.
തുടർന്ന് കാസർകോട് അഗ്നിരക്ഷാ സേന എത്തിയാണ് ഇരുവരെയും സുരക്ഷിതരായി കിണറിൽ നിന്ന് പുറത്തെത്തിച്ചത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും ആരോഗ്യപ്രശ്നങ്ങളില്ല എന്ന് അറിയിച്ചു.
A person from Uttar Pradesh who descended into a well to rescue an elderly man who had accidentally fallen in also got trapped. Both individuals were subsequently rescued by the Fire Force.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."