HOME
DETAILS

കാർ വിൽപനയിൽ റെക്കോർഡ് നേട്ടം; സാമ്പത്തിക വർഷം വിറ്റത് 42.3 ലക്ഷം വാഹനങ്ങൾ

  
April 02 2024 | 07:04 AM

car sale hits new record in last financial year

ന്യൂഡൽഹി: ഇന്ത്യയുടെ പാസഞ്ചർ വെഹിക്കിൾ (പിവി) വ്യവസായം 2023 - 24 സാമ്പത്തിക വർഷത്തിൽ വിൽപനയിൽ പുതിയ റെക്കോർഡിട്ടു. 42.3 ലക്ഷം യൂണിറ്റ് കാറുകളാണ് ഈ സാമ്പത്തിക വർഷത്തിൽ ആകെ വിറ്റത്. മുൻ സാമ്പത്തിക വർഷത്തിൽ വിറ്റത് 38.9 ലക്ഷം ആയിരുന്നു.  8.7% വളർച്ചയാണ് ഇക്കുറി ഉണ്ടായത്. സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ (എസ്‌യുവി) മികച്ച ജനപ്രീതിയും ഗ്രാമീണ ഡിമാൻഡിലെ ഉയർച്ചയുമാണ് പാസഞ്ചർ വാഹന വിപണിയിൽ ഉണർവേകിയത്.

“ഇതാദ്യമായാണ് പിവി വ്യവസായം 4 മില്യൺ കടക്കുന്നത്. ഇത് ജപ്പാനെ മറികടന്ന് ലോകത്തെ മൂന്നാമത്തെ വലിയ പാസഞ്ചർ വാഹന വിപണിയായി ഇന്ത്യയെ മാറ്റുകയും ചെയ്തു. ഒരു വർഷം മുമ്പ് നമ്മൾ ജർമ്മനിയെ മറികടന്നു," മാരുതി സുസുക്കി ഇന്ത്യയുടെ (MSIL - എംഎസ്ഐഎൽ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി, ആഭ്യന്തര വിപണിയിൽ 1,759,881 യൂണിറ്റ് പാസഞ്ചർ വെഹിക്കിൾ ആണ് ഈ സാമ്പത്തിക വർഷത്തിൽ വിറ്റത്. എന്നാൽ അതിൻ്റെ മൊത്തം വിൽപ്പന (കയറ്റുമതിയും വാണിജ്യ ആവശ്യങ്ങൾക്കുള്ള വാഹനങ്ങളും മറ്റും ഉൾപ്പെടെ) 2023 - 24 സാമ്പത്തിക വർഷത്തിൽ ആദ്യമായി 2 ദശലക്ഷം കടന്നു.

വിൽപ്പനയിൽ ഈ സെഗ്‌മെൻ്റിൻ്റെ മൊത്തം സംഭാവന 50.4% ആയതിനാൽ വിപണിയുടെ നിർമ്മാണം എസ്‌യുവികൾക്ക് അനുകൂലമാണെന്ന് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വർഷം 43 ശതമാനം ആയിരുന്നിടത്ത് നിന്നാണ് ഇത്തവണ 50 ശതമാനത്തിന് മുകളിലേക്ക് എത്തിയത്. സാമ്പത്തിക വർഷത്തിൽ എസ്‌യുവി വിഭാഗം 28% വളർന്നപ്പോൾ ഹാച്ച്ബാക്കുകൾ 12% കുറഞ്ഞു. എസ്‌യുവി വിഭാഗത്തിൽ എംഎസ്ഐഎല്ലിൻ്റെ വിപണി വിഹിതം മുൻ സാമ്പത്തിക വർഷത്തിലെ 11 ശതമാനത്തിൽ നിന്ന് 23 -24 സാമ്പത്തിക വർഷത്തിൽ 21 ശതമാനമായി ഉയർന്നതായി അദ്ദേഹം അറിയിച്ചു.

മാരുതി സുസുക്കിക്ക് പിന്നിലുള്ള ഹ്യൂണ്ടായ് ആകെ  614,721 യൂണിറ്റ് പാസഞ്ചർ വെഹിക്കിൾ ആണ് ഈ സാമ്പത്തിക വർഷത്തിൽ വിറ്റതെന്ന് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ (എച്ച്എംഐഎൽ) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തരുൺ ഗാർഗ് അറിയിച്ചു. ഹ്യുണ്ടായിയുടെ ആഭ്യന്തര വിൽപ്പന 24 സാമ്പത്തിക വർഷത്തിൽ 8.3 ശതമാനം വർധിച്ചു. ഹ്യൂണ്ടായിയുടെ പിവി വിൽപ്പനയിൽ എസ്‌യുവി നുഴഞ്ഞുകയറ്റം 23 -24 സാമ്പത്തിക വർഷത്തിൽ 63 ശതമാനത്തിലെത്തി. മുൻ സാമ്പത്തിക വർഷത്തിൽ 53 ശതമാനമായിരുന്നതാണ് 63 ൽ എത്തിയത്. ഉയർന്ന് 614,721 യൂണിറ്റായി.

അതേസമയം, മഹീന്ദ്ര ആൻഡ് മഹീന്ദ്ര അതിൻ്റെ എക്കാലത്തെയും മികച്ച വിൽപ്പനയോടെ 459,877 യൂണിറ്റ് വാഹനങ്ങൾ 2023-24 സാമ്പത്തിക വർഷത്തിൽ വിൽപന നടത്തി. 28 ശതമാനം വർധനയാണ് മഹീന്ദ്രയുടെ വിൽപനയിൽ ഉണ്ടായത്. 2023-24 സാമ്പത്തിക വർഷത്തിൽ ടാറ്റ മോട്ടോഴ്‌സ് 570,955 പാസഞ്ചർ വാഹനങ്ങൾ വിറ്റു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  16 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  16 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  17 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  18 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  18 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  18 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  18 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  18 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  19 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  19 hours ago