HOME
DETAILS

സൗദിയില്‍ 40 ലക്ഷം റിയാലിന് വീട് വാങ്ങുന്ന വിദേശികള്‍ക്ക് 'ലൈഫ്‌ടൈം റെസിഡന്‍സി' പദവി; നിയമം വരും മുമ്പെ വീട് വാങ്ങിക്കൂട്ടാന്‍ ഇന്ത്യക്കാരുടെ അടക്കം തിരക്ക്

  
Web Desk
November 14, 2025 | 2:38 AM

saudi to offer foriegn home buyers lifetime residency

റിയാദ്: സൗദി അറേബ്യയില്‍ 40 ലക്ഷം റിയാല്‍ (ഏകദേശം പത്ത് ലക്ഷം ഡോളര്‍ അഥവാ 9.5 കോടി രൂപ) മുതല്‍ വില വരുന്ന വീട് വാങ്ങുന്ന വിദേശികള്‍ക്ക് ആജീവനാന്ത താമസാനുമതി (permanent residency) നല്‍കുന്നതിനുള്ള നിയമപരിഷ്‌കരണം രാജ്യത്ത് നടപ്പിലാകുന്നു. പൂര്‍ണ്ണ സ്വത്തവകാശം (freehold ownership) നല്‍കുന്നതു സംബന്ധിച്ച ആദ്യ അവസരമാണിത്. അംഗീകരിച്ചിരിക്കുന്ന പദ്ധതികളിലെ സ്വത്തുക്കള്‍ക്ക് പൂര്‍ണ്ണ ഉടമസ്ഥാവകാശം നല്‍കാന്‍ നിയമം വഴി തെളിക്കും. പുതിയ നിയമം ജനുവരി 28 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഡാര്‍ ഗ്ലോബല്‍ സിഇഒ സിയാദ് എല്‍ ഷആര്‍ വ്യക്തമാക്കി. 

സ്വത്ത് കൈവശമുള്ള കാലം മുഴുവന്‍ റെസിഡന്‍സി

വീട് കയ്യില്‍ ഉള്ളിടത്തോളം കാലം റെസിഡന്‍സി പദവി നിലനില്‍ക്കും. ഉടമസ്ഥന്‍ തന്റെ സ്വത്തില്‍ താമസിക്കണമെന്ന നിര്‍ബന്ധമില്ല. നേരത്തെ ദുബൈയിലും ഈ നിയമം കൊണ്ടുവന്നിരുന്നു. എന്നാല്‍ അവിടെ വിദേശികള്‍ക്ക് 10 വര്‍ഷത്തോളം വിസ പുതുക്കണം. പക്ഷേ സൗദിയുടെ പുതിയ സംവിധാനം അതിലും ശക്തമാണെന്നതാണ് പ്രത്യേകത.

ഗള്‍ഫ് പൗരന്മാര്‍ക്ക് മാത്രമായിരുന്ന നിയന്ത്രണം നീക്കം

പുതിയ നിയമം ജൂലൈയില്‍ പ്രഖ്യാപിച്ച മഹത്തായ പരിഷ്‌കരണങ്ങളുടെ കൂടുതല്‍ പുതുക്കിയ പതിപ്പാണ്. ഇതോടെ മുമ്പ് ഗള്‍ഫ് നിവാസികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന സ്വത്തവകാശ ചട്ടങ്ങള്‍ പൂര്‍ണമായും നീങ്ങും. ഈ നീക്കം വിഷന്‍ 2030 പദ്ധതിയുടെ ഭാഗമാണെന്നും വിദേശ നിക്ഷേപം ആകര്‍ഷിക്കാനും എണ്ണ ആശ്രയത്വം കുറയ്ക്കാനുമാണ് പദ്ധതിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തെരഞ്ഞെടുത്ത മേഖലകളില്‍ സ്വത്ത് വാങ്ങാം

റിയാദ്- ജിദ്ദ നഗരങ്ങളിലെ നിശ്ചിത മേഖലയിലും മക്ക- മദീനയിലെ പ്രത്യേക അനുമതിയുള്ള മേഖലകളിലും സ്വത്ത് കൈവശം വയ്ക്കാമെന്ന് ഹൗസിംഗ് മന്ത്രി മജീദ് അല്‍ഹുഗൈല്‍ വ്യക്തമാക്കി. ദിരിയ, നിയോം, ദമ്മാം, അല്‍ഖോബര്‍ എന്നിവിടങ്ങളിലെ ഗിഗാ- പ്രോജക്ടുകളിലും വിദേശികള്‍ക്ക് സ്വത്തവകാശം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പേ വില്‍പന ആരംഭിച്ചു

നിയമം വരുമെന്ന് സര്‍ക്കാര്‍ സൂചനനല്‍കിയതോടെ തന്നെ വില്‍പന ആരംഭിച്ചതായി എല്‍ ഷആര്‍ പറഞ്ഞു. 30 ലധികം രാജ്യങ്ങളിലെ പൗരന്‍മാര്‍ ഇതിനകം വീടുകള്‍ വാങ്ങിയതായി അദ്ദേഹം പറഞ്ഞു. മിക്കവരും ഗള്‍ഫ് മേഖലയുമായി ദീര്‍ഘകാല ബന്ധമുള്ള ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇറാഖ്, ലെബനന്‍, സിറിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഫ്പ്ലാന്‍ വാങ്ങിയവര്‍ക്ക് 10 ശതമാനം അധിക വില

2024 ഡിസംബറില്‍ ആരംഭിച്ച ഓഫ്പ്ലാന്‍ പ്രോജക്ടുകള്‍ വാങ്ങിയവര്‍ ശരാശരി 10% വില ലാഭം നേടിയതായും എല്‍ ഷആര്‍ പറഞ്ഞു. എന്നാല്‍, റെസിഡന്‍സി ലഭിക്കാന്‍ സ്വത്ത് പൂര്‍ത്തിയായതും മൊര്‍ട്ട്‌ഗേജ് ഇല്ലാത്തതും ഉറപ്പാക്കണമെന്നും റിയാദിലെ സോവറിന്‍ പിപിജിയുടെ മാനേജര്‍ മുഹമ്മദ് സ്രൈക് വ്യക്തമാക്കി.
ഉയര്‍ന്ന സമ്പത്തുള്ള വിദേശ നിക്ഷേപകരുടെ വരവ് സൗദിയിലെ ഡെവലപ്പര്‍മാരെ പ്രീമിയം പ്രോജക്ടുകള്‍ ആരംഭിക്കാന്‍ പ്രേരിപ്പിക്കുമെന്ന് ഉറപ്പാണ്. സൗദിയിലെ വലിയ പരിഷ്‌കരണങ്ങളുടെ പശ്ചാത്തലത്തില്‍, വിദേശ നിക്ഷേപകരും പ്രവാസികളും ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്ന വികസനമാണിത്.

The Kingdom of Saudi Arabia will grant permanent residency ('lifetime') to foreigners who purchase a home in the country valued at no less than 4 million Saudi riyals (equivalent to one million US dollars), under new regulations that allow full freehold ownership for foreigners for the first time. The law will take effect on January 28, 2026, and will grant freehold rights in approved projects.
 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗള്‍ഫ് സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും; കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍

Kerala
  •  6 days ago
No Image

ആശ്വാസം; റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അമേരിക്ക അനുമതി നല്‍കി, ഇളവ് 30 ദിവസത്തേക്ക് 

International
  •  6 days ago
No Image

ഇറാൻ യുദ്ധത്തിന് ശേഷം ലക്ഷ്യം ക്യൂബ; വിദേശനയത്തിൽ നിർണായക പ്രഖ്യാപനവുമായി ട്രംപ്

International
  •  6 days ago
No Image

ശ്രീനാരായണഗുരു - ഗാന്ധിജി മഹാസംഗമ ശതാബ്ദി ആഘോഷം ഇന്ന് കൊല്ലത്ത്; രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

Kerala
  •  6 days ago
No Image

മകന്റെ ക്രൂരമർദ്ദനമേറ്റ പിതാവ് മരിച്ചു; സംഭവം മദ്യലഹരിയിൽ

crime
  •  6 days ago
No Image

ഇറാൻ യുദ്ധം തുടരാൻ ട്രംപിന് സെനറ്റിന്റെ പച്ചക്കൊടി; 'മാഗ' സഖ്യത്തിൽ കടുത്ത ഭിന്നത

International
  •  6 days ago
No Image

വയനാട് പുനരധിവാസം; ഡി.വൈ.എഫ്.ഐ ഫണ്ടിനെ ചൊല്ലി വിവാദം

Kerala
  •  6 days ago
No Image

അമേരിക്കൻ മാതൃകയിൽ സൈന്യത്തെ പരിഷ്കരിക്കാൻ ചൈന: ഇന്ത്യക്ക് പുതിയ പ്രതിരോധ വെല്ലുവിളി

International
  •  6 days ago
No Image

യുദ്ധ വ്യാപന സൂചന നൽകി ആറാംദിനം; മരണസംഖ്യ ഉയരുന്നു

International
  •  6 days ago
No Image

ആറ്റുകാൽ പൊങ്കാല: മാലിന്യം നീക്കിയില്ലെങ്കിൽ ഞങ്ങൾ ഇറങ്ങും; ബിജെപിക്കെതിരെ വെല്ലുവിളിയുമായി ഡിവൈഎഫ്ഐ

Kerala
  •  6 days ago