HOME
DETAILS

പടരുന്ന പകർച്ചവ്യാധികൾ; കേരളത്തിൽ കഴിഞ്ഞവർഷം പൊലിഞ്ഞത് 540 ജീവനുകൾ

  
എം.അപര്‍ണ
January 03, 2026 | 2:12 AM

the number of lives lost due to infectious diseases is alarming

കോഴിക്കോട്: പകര്‍ച്ചവ്യാധികള്‍ കവരുന്ന ജീവനുകളുടെ എണ്ണം ഭീതിപ്പെടുത്തുന്നത്. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞവര്‍ഷം പകര്‍ച്ചവ്യാധി മൂലം ജീവന്‍ നഷ്ടമായത് 540 പേര്‍ക്കാണ്. ഇതില്‍  കൂടുതല്‍ ജീവന്‍ കവര്‍ന്നത് എലിപ്പനി. 222 പേരാണ് എലിപ്പനി പിടിപ്പെട്ട് മരിച്ചത്. കഴിഞ്ഞവര്‍ഷം 3454 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്.
 
സര്‍ക്കാര്‍ ആശുപത്രികളിൽ ചികിത്സതേടിയവരുടെ കണക്കുമാത്രമാണിത്. മറ്റ് ആശുപത്രികളും ആരോഗ്യ സംവിധാനങ്ങളും കൂടിനോക്കുമ്പോൾ എണ്ണം ഇനിയും ഉയരും. മഞ്ഞപ്പിത്തം ബാധിച്ച് 69 പേരും ഡെങ്കിപ്പനിയിൽ 56 പേരും 43പേര്‍ പകര്‍ച്ചപ്പനി പിടിപ്പെട്ടും കഴിഞ്ഞവര്‍ഷം മരണപ്പെട്ടു. അത്ര പരിചിതമല്ലാത്ത അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം ഏറ്റവും കൂടിയതും പോയ വര്‍ഷമാണ്. ഒരുവര്‍ഷം കൊണ്ട് 47 പേരുടെ ജീവനാണ് അമീബിക് മസ്ത്ഷ്‌ക ജ്വരം കവര്‍ന്നത്. പലരും മരിച്ചശേഷമാണ് രോഗം സ്ഥിരീകരിച്ചതും. രോഗബാധിതരുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ഉണ്ടായത്. 201 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

ബോധവത്കരണവും വാക്‌സിന്‍ ലഭ്യതയും ഉണ്ടെങ്കിലും അടുത്തകാലത്തായി പേ വിഷബാധ വര്‍ധിച്ചതും ആശങ്കപ്പെടുത്തി. 28 പേരാണ് കഴിഞ്ഞവര്‍ഷം പേവിഷ ബാധയേറ്റ് മരണപ്പെട്ടത്. മരിച്ചവരില്‍ കൃത്യമായി വാക്‌സിന്‍ എടുത്തവരും ഉള്‍പ്പെടുന്നുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്നത്. 

ഇതിനു പുറമെ 18 പേര്‍ വീതം പനി ബാധിച്ചും മസ്തിഷ്‌കജ്വരം ബാധിച്ചും മരിച്ചു. പത്തുപേര്‍ വീതം ചിക്കന്‍ പോക്‌സും വയറിളക്കവും ബാധിച്ചുമാണ് മരണപ്പെട്ടത്. നിപ, മലേറിയ, കോളറ, ടൈഫോയിഡ് എന്നിവ ബാധിച്ച് ആറുപേര്‍ക്കും ജീവന്‍ നഷ്ടമായി. കാലാവസ്ഥാവ്യതിയാനം, മലിനീകരണം, തെറ്റായ ജീവിത ശൈലിയുമാണ് എല്ലാ രോഗങ്ങളുടേയും മൂലകാരണം. 
പുതിയ വൈറസ് വര്‍ഗങ്ങള്‍ ഉണ്ടാവുന്നതും വെല്ലുവിളി ഉയര്‍ത്തുകയാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ നാം ഇനിയും മുന്നേറാന്‍ ഉണ്ട്. രോഗപ്രതിരോധത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കിയാല്‍ പകര്‍ച്ചവ്യാധികളെ തടഞ്ഞുനിര്‍ത്താം.  മരണ നിരക്ക് കുറയ്ക്കാനും സാധിക്കും. 

the number of lives lost due to infectious diseases is alarming. according to the health department, 540 people lost their lives due to infectious diseases last year. of these, leptospirosis claimed the most lives. 222 people died of leptospirosis. last year, 3454 people were confirmed to have leptospirosis.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൽപിജി വിലക്കയറ്റ ഭീഷണിയിൽ ആഭ്യന്തര വിപണി; ഇറക്കുമതിച്ചെലവ് കൂടുന്നത് വെല്ലുവിളിയാകുന്നു; ആശങ്ക യുഎസ് കരാറിന് പിന്നാലെ

National
  •  2 hours ago
No Image

തിരിച്ചെത്താനുള്ളത് 5,669 കോടി; പിൻവലിച്ച 2000 രൂപ നോട്ടുകളുടെ കണക്കുമായി ആർബിഐ

National
  •  2 hours ago
No Image

കനത്ത മഴയും മണ്ണിടിച്ചിലും; നീലഗിരി മൗണ്ടൻ റെയിൽവേ സർവിസ് നിർത്തിവച്ചു

National
  •  2 hours ago
No Image

രാഷ്ട്രീയ ഭിന്നതകൾക്ക് മറുപടി വർഗ്ഗീയ ചാപ്പയല്ല; പ്രസ്താവന ശ്രീനാരായണ ധർമ്മത്തിന് വിരുദ്ധം; വെള്ളാപ്പള്ളിക്കെതിരെ ഡിവൈഎഫ്ഐ

Kerala
  •  3 hours ago
No Image

ആലപ്പുഴയിൽ യുവ അഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം

Kerala
  •  10 hours ago
No Image

ന്യൂ മാഹിയിൽ കട വരാന്തയിൽ മൃതദേഹം കണ്ടെത്തിയ സംഭവം: മരിച്ചയാളെ തിരിച്ചറിഞ്ഞു; കൊലപാതകമെന്ന് സംശയം

Kerala
  •  10 hours ago
No Image

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വഞ്ചിച്ചു; യുവാവ് അറസ്റ്റിൽ; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  11 hours ago
No Image

പുതുവത്സരാഘോഷത്തിനിടെ ഭീകരാക്രമണ നീക്കം: നോർത്ത് കരോലിനയിൽ പതിനെട്ടുകാരനെ എഫ്ബിഐ പിടികൂടി

International
  •  11 hours ago
No Image

ഒരു നിമിഷത്തെ അശ്രദ്ധ, കണ്മുന്നിൽ അപകടം; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ് 

uae
  •  11 hours ago
No Image

സൗദി കിരീടാവകാശിയും ഖത്തർ അമീറും തമ്മിൽ ചർച്ച നടത്തി; പരസ്പര സഹകരണം ശക്തിപ്പെടുത്തും

Saudi-arabia
  •  11 hours ago