പ്രതിമാസം 30,000 രൂപ ശമ്പളം രൂപ ലഭിക്കുമെന്ന് ഓഫര്‍; ചെന്നു പെട്ടത് വന്‍ കെണിയില്‍; ഒമാനില്‍ തൊഴില്‍ തട്ടിപ്പിനിരയായി ഇന്ത്യന്‍ യുവതി
മസ്‌കറ്റ്: ഒമാനില്‍ തൊഴില്‍ തട്ടിപ്പിനിരയായി ഇന്ത്യന്‍ യുവതി. ഹൈദരാബാദ് സ്വദേശിനി ഫൗസിയ ബീഗം ആണ് ഏജന്റിന്റെ കെണിയില്‍പ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ 21 നാണ് ഫൗസിയ ബീഗം വീട്ടുജോലിക്കായി ഒമാനിലെത്തിയത്. വിവാഹമോചനത്തിനുശേഷം ജീവിതമാര്‍ഗത്തിനായി ഹൈദരാബാദിലെ ഒരു ലോക്കല്‍ ട്രാവല്‍ ഏജന്‍സി മുഖേനയാണ് സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയത്. പ്രതിമാസം 30,000 രൂപ ശമ്പളം നല്‍കുമെന്ന് പറഞ്ഞ് ബാംഗ്ലൂര്‍ നിവാസിയായ സിദ്ദിഖ് എന്ന ഏജന്റ് ആണ് അവരെ വഞ്ചിച്ചത്.
ഒമാനിലെത്തിയ ഉടന്‍ മറ്റൊരു ഏജന്റ് വഴി അല്‍ബുറൈമിയില്‍ എത്തി. തുടര്‍ന്ന് ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് അവര്‍ ഇരയായി. കൂടാതെ ഫൗസിയയുടെ പാസ്സ്‌പോര്‍ട്ടും മറ്റു രേഖകളും ഏജന്റ് കൈക്കലാക്കുകയും ചെയ്തു.
ഫൗസിയ തട്ടിപ്പിനിരയായ വിവരം സഹോദരന്‍ അബ്ദുല്‍ അസീം ആണ് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. തന്റെ സഹോദരി വളരെയധികം ഭയപ്പെട്ടിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് തിരിച്ച് കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അബ്ദുല്‍ അസീം പറഞ്ഞു.
നാല് പുരുഷന്മാരും 24 വയസുള്ള ഒരു സ്ത്രീയും തസഹോദരിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അവര്‍ അവളെ നിരന്തരമായി പീഡിപ്പിക്കുകയാണ്. അവളോട് അനുസരിക്കാന്‍ അവര്‍ ആവശ്യപ്പെടുന്നുമുണ്ട്. അവസാനമായി സഹോദരിയോട് സംസാരിച്ചപ്പോള്‍ അവള്‍ വളരെ ദുഃഖിതയായിരുന്നു. ഫൗസിയയെ തിരിച്ച് നാട്ടിലെത്തിക്കാന്‍ 2 ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെടുന്നത്. കൂടാതെ അവള്‍ക്ക് ഭക്ഷണവും താമസവും നിഷേധിക്കുകയും ഒന്നിലധികം വീടുകളില്‍ വീട്ടുജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുമുണ്ട്.
ഫൗസിയക്ക് 3 കുട്ടികളാണുള്ളത്. അവരുടെ സാമ്പത്തികസ്ഥിതി വളരെ മോശമാണ്. ആയതിനാല്‍ കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ഒരേസമയം നിരവധി ജോലികള്‍ അവള്‍ ചെയ്തിരുന്നു. മകനെ സൗദിയിലേക്ക് പറഞ്ഞയക്കാന്‍ ലോണും എടുത്തിരുന്നു. എന്നാല്‍ അസുഖബാധിതനായതിനെ തുടര്‍ന്ന് മകന്‍ ജോലി ഉപേക്ഷിച്ച് തിരിച്ച് നാട്ടിലേക്ക് വരേണ്ടി വന്നതോടെ കടബാധ്യതയായെന്നും അബ്ദുല്‍ അസീം പറഞ്ഞു.
ഫൗസിയയുടെ മോചനത്തിനായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും വിദേശകാര്യ മന്ത്രി സുബ്രമണ്യം ജയ്ശങ്കറെയും വിവരം അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് സഹോദരിയെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."