ജെഎന്‍യുവില്‍ വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പ് ഇന്ന്
ന്യൂഡല്‍ഹി; ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പ് ഇന്ന്. തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ സഖ്യം ചേര്‍ന്നാണ് മത്സരിക്കുന്നത്. ഇടത് സഖ്യവും എ.ബി.വി.പിയും തമ്മിലാണ് പ്രധാന പോരാട്ടം.
രാജ്യദ്രോഹികളെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് എ.ബി.വി.പിയുടെ പ്രചാരണം മുന്‍ തെരഞ്ഞെടുപ്പുകളില്‍ എതിര്‍ചേരികളിലായിരുന്ന എസ്.എഫ്.ഐയും സി.പി.ഐ.എം.എല്‍ ലിബറേഷന്‍ നേതൃത്വത്തിലുള്ള ഐസയും ഇത്തവണ സഖ്യത്തിലാണ്.
ഇപ്പോഴത്തെ യൂണിയന് പ്രസിഡണ്ടായ കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തത് രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്യപെട്ട സമയത്തിന് ശേഷമാണ് യൂണിയന് തെരഞ്ഞെടുപ്പ് എന്നത് ഏറെ ശ്രദ്ധേയമാണ്. രാജ്യത്തെ ഏറ്റവും വലിയ സര്‍വകലാശാലയായ ജെ.എന്‍.യു.വിലെ യൂണിയന് തെരഞ്ഞെടുപ്പ് രാജ്യം ഏറെ ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്.
വര്‍ഗീയ ശക്തികളെ തുരത്തുക എന്നതാണ് ഇടത് സഖ്യത്തിന്റെ മുദ്രാവാക്യം. മത്സരരംഗത്തില്ലാത്ത എ.ഐ.എസ്.എഫ് സഖ്യത്തെ പിന്തുണക്കുന്നുണ്ട്. ഇടത് വോട്ടുകള്‍ വിഘടിക്കുന്നത് എബിവിപിക്ക് ഗുണകരമാകുന്ന സാഹചര്യത്തിലാണ് സഖ്യം ചേര്‍ന്ന് മത്സരിക്കാന്‍ ഇടത് സംഘടനകള്‍ തീരുമാനിച്ചത്. . ദലിത് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള ബപ്സയും ഈ തെരഞ്ഞെടുപ്പിലെ സജീവ സാന്നിധ്യമാണ്. ബപ്സക്ക് എസ്ഐഒയുടെ പിന്തുണയുണ്ട്. എന്‍.എസ്.യുവും എസ്.എഫ്.ഐ വിട്ടവര്‍ ചേര്‍ന്ന് രൂപീകരിച്ച ഡി.എസ്.എഫും എല്ലാ സീറ്റിലും മത്സരരംഗത്തുണ്ട്.
അതേസമയം ഇന്ന് തന്നെയാണ് ഡല്‍ഹി സര്‍വകലാശാലയിലും തെരഞ്ഞെടുപ്പ് നടക്കുന്നത് ഡല്‍ഹി സര്‍വകലാശാലയില്‍ എന്‍.എസ.്യുവും എബിവിപിയും തമ്മിലാണ് പ്രധാന മത്സരം. ഐസ എല്ലാ സീറ്റുകളിലേക്കും മല്‍സരിക്കുമ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമാണ് എസ്.എഫ്.ഐ രംഗത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."