HOME
DETAILS

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  
November 22, 2025 | 8:38 AM

kerala-rain-warning-yellow-alert-seven-districts-strong-rain-with-lightning

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളതീരത്ത് 24-ാം തീയതി വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകള്‍

22/11/2025 :  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

23/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

24/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം

25/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

26/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

എന്നീ  ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് (21/11/2025) മുതല്‍ 24/11/2025 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 


English Summary: The India Meteorological Department (IMD) has issued a yellow alert for seven districts in Kerala — Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Ernakulam, and Idukki — due to the possibility of isolated heavy rain

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയില്‍ ദമ്പതിമാര്‍ക്ക് ഡിജിറ്റല്‍ തട്ടിപ്പിലൂടെ നഷ്ടമായത് 1.40 കോടി രൂപ 

Kerala
  •  39 minutes ago
No Image

ആധാര്‍ കാര്‍ഡിന്റെ രൂപത്തില്‍ മാറ്റം വരുന്നു; കാര്‍ഡില്‍  ഇനി ഫോട്ടോയും ക്യൂആര്‍ കോഡും മാത്രം

Kerala
  •  an hour ago
No Image

ശ്രീജ തൂണേരിക്കും ശ്രീലതക്കും  തെരഞ്ഞെടുപ്പ് വീട്ടുകാര്യം; ജനവിധി തേടി സഹോദരിമാര്‍ 

Kerala
  •  an hour ago
No Image

സ്പായില്‍ പോയ കാര്യം വീട്ടില്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി 4 ലക്ഷം തട്ടി; പാലാരിവട്ടം എസ്.ഐയ്‌ക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

കൊച്ചിയില്‍ കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുവെന്ന് ജോര്‍ജിന്റെ മൊഴി

Kerala
  •  3 hours ago
No Image

പങ്കാളിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ ബി.ജെ.പി പുറത്താക്കി

Kerala
  •  3 hours ago
No Image

മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനില്‍ മലയാളി പാസ്റ്റര്‍ ചാണ്ടി വര്‍ഗീസ് അടക്കമുള്ളവര്‍ക്കെതിരേ കേസ്; പുതിയ വിവാദ നിയമത്തിന് കീഴിലുള്ള ആദ്യ നടപടി

National
  •  4 hours ago
No Image

കൊച്ചിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി ജോര്‍ജ് കുറ്റം സമ്മതിച്ചതായി പൊലിസ്; മൃതദേഹം ഉപേക്ഷിക്കാന്‍ പോകുമ്പോള്‍ തളര്‍ന്നു വീണു

Kerala
  •  4 hours ago
No Image

വീടിനു തീ പിടിച്ചു അച്ഛനും അമ്മയും മക്കളും മരിച്ചു; മകന്റെ വിവാഹനിശ്ചയത്തിനു പോകാനിരിക്കെയാണ് അപകടം സംഭവിച്ചത്

National
  •  4 hours ago
No Image

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലെ പാക് ചാരന്‍മാര്‍; രോഹിതും സാന്ദ്രിയും അറസ്റ്റിലാകും വരെ രഹസ്യവിവരങ്ങള്‍ കൈമാറി; അന്വേഷണം വ്യാപിപ്പിച്ച് പൊലിസ്

National
  •  5 hours ago