സഊദിയില്‍ മയക്കുമരുന്ന് കടത്ത്; സ്വദേശിയടക്കം 15 പേര്‍ അറസ്റ്റില്‍
ജിസാന്‍: സഊദിയിൽ 15 പേരടങ്ങുന്ന മയക്കുമരുന്ന് സംഘം പിടിയില്‍. പിടിയിലായലരിൽ ഒരാൾ സഊദി പൗരനാണ്, മറ്റുള്ളവർ യെമൻ എത്യോപ്യൻ പൗരൻമാരാണ്.
തെക്കന്‍ ജിസാനിലെയും അസീറിലെയും പരിസരപ്രദേശങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. 47 കിലോ ഹാഷിഷും 240 കിലോ ഖാത്തും അതിര്‍ത്തി പ്രദേശത്ത് കടത്താന്‍ ശ്രമിക്കുമ്പോഴാണ് സംഘം പൊലിസിന്റെ പിടിയിലായത്.
സംഘത്തിലെ എത്യോപ്യന്‍ യെമന്‍ പൗരന്‍മാര്‍ നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരാണ്.
180 കിലോ ഖാത്ത് കടത്തിയതിനാണ് 11 എത്യോപ്യന്‍, യെമനി പൗരന്‍മാരെ പൊലിസ് അറസ്റ്റ് ചെയ്തത്.
അസീര്‍ മേഖലയില്‍ 60 കിലോ ഖാത്ത് കടത്തിയതിനാണ് 3 യെമനി പൗരന്‍മാരെ അറസ്റ്റ് ചെയ്തത്. 47 കിലോ ഹാഷിഷുമായാണ് സഊദി പൗരന്‍ പിടിയിലായത്.
പ്രാഥമിക നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം, അറസ്റ്റിലായവരെ ബന്ധപ്പെട്ട സുരക്ഷാ അധികാരികള്‍ക്ക് കൈമാറിയതായി സുരക്ഷാ പട്രോളിംഗ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
ലഹരിക്കടത്തും വില്‍പ്പനയുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം ലഭിച്ചാല്‍ ഉടനടി തങ്ങളെ അറിയിക്കാന്‍ പൗരന്മാർക്കും പ്രവാസികൾക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
A Saudi national and 14 foreign nationals, including Yemeni and Ethiopian citizens, have been arrested in connection with drug smuggling in the Jazan and Asir regions of Saudi Arabia.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."