യുഎഇ-യുകെ യാത്ര എളുപ്പമാകും; എയർ അറേബ്യയുടെ ഷാർജ-ലണ്ടൻ ഡയറക്ട് സർവിസ് മാർച്ച് 29 മുതൽ
ഷാർജ: ഷാർജയിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക് വിമാനത്താവളത്തിലേക്ക് പുതിയ നേരിട്ടുള്ള സർവിസ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് എയർ അറേബ്യ. 2026 മാർച്ച് 29 മുതൽ ഈ സർവിസ് ആരംഭിക്കും. ഇനി മുതൽ ഷാർജയിൽ നിന്ന് ലണ്ടനിലേക്ക് ദിവസവും രണ്ട് വിമാനങ്ങൾ സർവിസ് നടത്തും. കുറഞ്ഞ ചിലവിൽ ലണ്ടനിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് എയർ അറേബ്യയുടെ ഈ സർവിസ് വലിയൊരു ആശ്വാസമാകും.
“ലണ്ടൻ ഗാറ്റ്‌വിക്കിലേക്കുള്ള പുതിയ സർവിസ് എയർ അറേബ്യയുടെ വളർച്ചയിലെ ഒരു വലിയ നാഴികക്കല്ലാണ്. ഷാർജയിൽ നിന്ന് ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ മികച്ച സർവിസ് നൽകാനുള്ള ഞങ്ങളുടെ ശ്രമത്തിന്റെ ഭാഗമാണിത്. ബിസിനസിനോ വിനോദയാത്രയ്‌ക്കോ വരുന്ന യാത്രക്കാർക്ക് ഇനി കൂടുതൽ എളുപ്പത്തിൽ യുഎഇയിൽ നിന്ന് ബ്രിട്ടനിലേക്ക് യാത്ര ചെയ്യാം.” എയർ അറേബ്യയുടെ ഗ്രൂപ്പ് സി.ഇ.ഒ അദേൽ അൽ അലി വ്യക്തമാക്കി.
ഈ പുതിയ റൂട്ട് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള എയർ അറേബ്യയുടെ ശൃംഖലയെ കൂടുതൽ ശക്തമാക്കും.
മിഡിൽ ഈസ്റ്റിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ, എയർ അറേബ്യയെ ലണ്ടൻ ഗാറ്റ്‌വിക്കിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഗാറ്റ്‌വിക്ക് എയർപോർട്ട് അധികൃതർ വ്യക്തമാക്കി.
Air Arabia, the Middle East and North Africa's leading budget carrier, has announced the launch of its new non-stop service connecting Sharjah with London Gatwick, starting March 29, 2026. The airline will operate double daily flights, providing greater choice and flexibility for travelers between the UAE and the UK.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."