വണ്ടൂരില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു
വണ്ടൂര്‍: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യ വകുപ്പു മിന്നല്‍ പരിശോധന നടത്തി. ഹോട്ടല്‍, കൂള്‍ബാര്‍, ബേക്കറി, കാറ്ററിംഗ് സെന്ററുകള്‍ എന്നിവടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങളും ശുചിത്വമില്ലാത്ത ചുറ്റുപാടില്‍ ആഹാര പദാര്‍ഥങ്ങള്‍ നിര്‍മിക്കുന്നതും കണ്ടെത്തി.
നാലു സ്‌ക്വാഡുകളായി തിരിഞ്ഞ് 262 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 72 സ്ഥാപനങ്ങളില്‍ നിയമ ലംഘനം കണ്ടെത്തി. ഇവര്‍ക്ക് നോട്ടിസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തു. കുടിവെള്ളം, ശുചിത്വം, മാലിന്യ നിര്‍മാര്‍ജനം, ഭക്ഷണത്തിന്റെ ഗുണനിലവാരം, വിതരണക്കാരുടെ ശുചിത്വം തുടങ്ങി 15 കാര്യങ്ങളാണു പരിശോധിച്ചത്.
ആഴ്ചകള്‍ പഴക്കമുള്ള ഇറച്ചിയുള്‍പ്പെടെ 70 കിലോ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. വണ്ടൂര്‍, വാണിയമ്പലം അങ്ങാടികളില്‍ നടന്ന പരിശോധനയ്ക്കു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.വിജയന്‍, പി.മുഹമ്മദാലി, സി.മൊയ്തീന്‍കുട്ടി, കെ.ജി അനില്‍കുമാര്‍, ജെ.എച്ച്.ഐമാരായ അന്‍സാര്‍, എം.മണി, ഇദരീസ് ഷാഫി, പ്രമോദ്, ദേവരാജന്‍,സുരേഷ്ബാബു, മാധവന്‍, ഷിജി എന്നിവര്‍ നേതൃത്വം നല്കി.
പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."