HOME
DETAILS

കാസര്‍കോട് വിദ്യാര്‍ഥിനിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം; മോശമായി പെരുമാറി, പ്രതികരിച്ചപ്പോള്‍ ഇറക്കിവിട്ടു

  
Web Desk
November 25, 2025 | 11:22 AM

kasaragod-student-harassed-by-bus-conductor-misbehaviour-complaint

കാസര്‍കോട്: കാസര്‍കോട് ബസില്‍ വെച്ച് വിദ്യാര്‍ഥിനിക്കുനേരെ അതിക്രമം. കര്‍ണാടക ആര്‍.ടി.സി ബസില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥിനിക്കുനേരെയാണ് അതിക്രമം ഉണ്ടായത്. 

ബസിലെ കണ്ടക്ടര്‍ മോശമായി പെരുമാറിയെന്നും ചോദ്യം ചെയ്തപ്പോള്‍ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടെന്നുമാണ് പരാതി. ബസില്‍ യാത്ര ചെയ്യുന്നതിനിടെ കണ്ടക്ടര്‍ വിദ്യാര്‍ഥിനിയെ മോശമായി സ്പര്‍ശിച്ചെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ അസഭ്യം വിളിച്ചെന്നും വിദ്യാര്‍ഥിനി പരാതിയില്‍ പറയുന്നു. കാസര്‍കോട് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസില്‍ വെച്ചാണ് അതിക്രമം ഉണ്ടായത്. ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയെ ബസില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. 

പഠനത്തിനായി രാവിലെയും വൈകുന്നേരവും ബസിലാണ് മംഗളൂരുവിലേക്ക് പോകുന്നതെന്നും ബസില്‍ യാത്ര ചെയ്യുന്നതിന് പാസുണ്ടെന്നും വിദ്യാര്‍ഥിനി പറഞ്ഞു. മുമ്പ് മോശമായി പെരുമാറിയതിനെ ചോദ്യം ചെയ്തിരുന്നു. ഇന്നും മോശമായി പെരുമാറാന്‍ ശ്രമിച്ചു. രാവിലെ എട്ടേമുക്കാലിന് ബസില്‍ കയറിയപ്പോഴായിരുന്നു സംഭവം. പ്രതികരിച്ചപ്പോള്‍ കണ്ടക്ടറും ഡ്രൈവറുമൊക്കെ ചേര്‍ന്ന് ചീത്ത വിളിക്കുകയായിരുന്നു. പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ എന്തു വേണമെങ്കിലും ചെയ്‌തോളാന്‍ പറഞ്ഞ് നടുറോഡില്‍ ഇറക്കിവിടുകയായിരുന്നുവെന്നും പരീക്ഷയടക്കം എഴുതാനായില്ലെന്നും കോളജ് വിദ്യാര്‍ഥിനി പറഞ്ഞു.

സംഭവത്തില്‍ മഞ്ചേശ്വരം പൊലീസില്‍ പെണ്‍കുട്ടി പരാതി നല്‍കി. ബസിലെ യാത്രക്കാരാരും സംഭവത്തില്‍ ഇടപെട്ടില്ലെന്നും പരാതിയില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരെ ശല്യപ്പെടുത്തിയാൽ പിടിവീഴും! ആയിരക്കണക്കിന് പേർക്ക് പിഴ; മുന്നറിയിപ്പുമായി റെയിൽവേ

National
  •  2 minutes ago
No Image

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും സാമ്പത്തിക പ്രയാസം മൂലം ജയിലിൽ തുടരുന്നവർക്ക് കൈത്താങ്ങുമായി ഖലീഫ ഫൗണ്ടേഷൻ

uae
  •  8 minutes ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹരജികളിൽ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ 

Kerala
  •  10 minutes ago
No Image

പട്ടാമ്പിയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Kerala
  •  38 minutes ago
No Image

സലാലയിൽ തീരത്തോട് ചേർന്ന് അറബിക്കടലിൽ തുടർഭൂചലനങ്ങൾ; തീരദേശം അതീവ ജാ​ഗ്രതയിൽ

oman
  •  42 minutes ago
No Image

ജിസിസി യാത്രയ്ക്ക് ആശ്വാസം; ഓറഞ്ച് കാര്‍ഡ് ഇന്‍ഷുറന്‍സ് ഫീസ് കുറച്ച് ഒമാന്‍

oman
  •  43 minutes ago
No Image

ബസ് യാത്രയ്ക്കിടെ ശല്യം ചെയ്തു: യുവാവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഷിംജിതയുടെ സഹോദരൻ രംഗത്ത്; റിമാൻഡ് റിപ്പോർട്ടിന് പിന്നാലെ നീക്കം

Kerala
  •  an hour ago
No Image

വിവാഹം കഴിഞ്ഞ് വെറും രണ്ടു മാസം: ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

crime
  •  an hour ago
No Image

ദുബൈയിൽ മഞ്ഞുവീഴ്ചയോ? മഞ്ഞുമൂടിയ ബുർജ് ഖലീഫയുടെ ചിത്രം പങ്കുവെച്ച് ഷെയ്ഖ് ഹംദാൻ; യുഎഇയിൽ കൊടും തണുപ്പ് തുടരുന്നു

uae
  •  an hour ago
No Image

പുണ്യം തേടി ഇരു ഹറമുകളിലും എത്തിയത് 7.8 കോടി തീർത്ഥാടകർ; ഉംറ നിർവ്വഹിച്ചത് ഒന്നരക്കോടിയിലധികം പേർ, കണക്കുകൾ പുറത്തുവിട്ട് ജനറൽ അതോറിറ്റി

Saudi-arabia
  •  an hour ago