മലാക്ക കടലിടുക്കില്‍ തീവ്രന്യൂനമര്‍ദ്ദം 'സെന്‍ യാര്‍' ചുഴലിക്കാറ്റായി; പേരിട്ടത് യു.എ.ഇ
മലാക്ക കടലിടുക്കില്‍ രൂപം കൊണ്ട തീവ്രന്യൂനമര്‍ദം ബുധനാഴ്ച്ച പുലര്‍ച്ചയോടെ സെന്‍യാര്‍ (sen-yaar) ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന് സെന്‍യാര്‍ എന്ന് പേര് നല്‍കിയത് യു.എ.ഇ ആണ്. ഉച്ചകഴിഞ്ഞ് ഇന്തോനോഷ്യന്‍ തീരത്ത് ആഞ്ഞടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ആറ് മണിക്കൂറിനുള്ളില്‍ മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് പടിഞ്ഞാറോട്ട് നീങ്ങിയതായും ഐഎംഡി വ്യക്തമാക്കി.
ബുധനാഴ്ച പുലര്‍ച്ചെ 5:30 വരെ, സെന്‍യാര്‍ ചുഴലിക്കാറ്റ് മലാക്ക കടലിടുക്കിനും വടക്കുകിഴക്കന്‍ ഇന്തോനേഷ്യയുടെ സമീപ ഭാഗങ്ങള്‍ക്കും മുകളിലായിരുന്നു സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് ചുഴലിക്കാറ്റിന്റെ തീവ്രത തുടരാനും പിന്നീട് ക്രമേണ ദുര്‍ബലമാകാനും സാധ്യതയുണ്ടെന്നും ഐ.എം.ഡി അറിയിച്ചു.
അതേസമയം, കന്യാകുമാരി കടലിന് സമീപത്തായി തുടരുന്ന ന്യൂനമര്‍ദ്ദം വൈകാതെ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദ്ദമായി മാറും.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച മുഴുവന്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു. നവംബര്‍ 28 മുതല്‍ 29 വരെ മഴയുടെ ശക്തി ക്രമേണ കുറയും.
Cyclone Senyar, named by the UAE, intensifies over the Malacca Strait and heads toward Indonesia. IMD issues rain and wind alerts for South Indian states.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."