ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിന് തിരിച്ചടി, ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബുവിന് ജാമ്യമില്ല. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. ദ്വാരപാലക ശില്‍പ്പപാളിയിലെ സ്വര്‍ണ മോഷണക്കേസില്‍ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടികളിലെ സ്വര്‍ണമോഷണക്കേസില്‍ ആറാം പ്രതിയുമാണ്.
മുരാരി ബാബുവിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. താന്‍ തെറ്റുകാരനല്ലെന്നും ബോര്‍ഡ് അംഗങ്ങളുടെ നിര്‍ദേശപ്രകാരം നടപടികള്‍ സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മുരാരി ബാബു കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. സ്വര്‍ണ്ണപ്പാളികളെ ചെമ്പെന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവാണ്. കേസില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരില്‍ ആദ്യമായി അറസ്റ്റിലായത് മുരാരി ബാബുവായിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 22നാണ് കേസില്‍ മുരാരി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2019 കാലത്ത് ശബരിമലയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായിരുന്നു മുരാരി ബാബു. 1998ല്‍ ദ്വാരപാലക ശില്‍പങ്ങളിലും കട്ടിളകളിലും സ്വര്‍ണം പൊതിഞ്ഞ കാര്യം അറിയാവുന്ന മുരാരി ബാബു 2019 ലും 2024ലും പാളികള്‍ ചെമ്പെന്നു തെറ്റായി രേഖപ്പെടുത്തി. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെക്കൊണ്ടുതന്നെ സ്വര്‍ണം പൂശിക്കണമെന്നു കഴിഞ്ഞവര്‍ഷം ബോര്‍ഡിനു ശുപാര്‍ശ നല്‍കിയതു മുരാരി ബാബുവാണ്. വീണ്ടും സ്വര്‍ണം തട്ടിയെടുക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നാണു പ്രത്യേക അന്വേഷണസംഘത്തിന്റെ അനുമാനം.
അതേസമയം, സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിടാന്‍ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിവരെയാണ് കസ്റ്റഡി. അതിന് ശേഷം കോടതിയില്‍ ഹാജരാക്കണം.
In the Sabarimala gold heist case, the Kollam Vigilance Court rejected the bail plea of former administrative officer Murari Babu. He is the second accused in the Dwarapalaka idol gold theft case and the sixth accused in the Kattillapadi gold theft. The court noted serious allegations, including misreporting gold plates as copper. Meanwhile, former TDB president A. Padmakumar has been remanded to two days’ custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."