ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ: അബൂദബിയിൽ 37 റെസ്റ്റോറന്റുകൾ അടച്ചുപൂട്ടി
അബൂദബി: ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ആവര്‍ത്തിച്ചുള്ള ലംഘനത്തെ തുടര്‍ന്ന് അബൂദബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലായി 37 റെസ്റ്റോറന്റുകൾ അടച്ചുപൂട്ടിയതായി അബൂദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA). 2025 ജനുവരി മുതലുള്ള കണക്കുകളാണിത്. റെസ്റ്റോറന്റുകൾ, കഫേകൾ, ബേക്കറികൾ, പലചരക്ക് കടകൾ, സൂപ്പർമാർക്കറ്റുകൾ, ഒരു കോഴിഫാം എന്നിവയാണ് അടച്ചുപൂട്ടിയത്.
അതേസമയം, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിക്കുന്നു എന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഈ സ്ഥാപനങ്ങൾക്ക് വീണ്ടും തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിക്കുകയുള്ളൂവെന്ന് അതോറിറ്റി വ്യക്തമാക്കി.
അടച്ചുപൂട്ടാനുള്ള കാരണങ്ങൾ
- ആവർത്തിച്ചുള്ള നിയമലംഘനം
- വൃത്തിയില്ലായ്മ
- ഭക്ഷണം കൈകാര്യം ചെയ്യുന്നതിലെ പിഴവ്
- കീടങ്ങളുടെ ശല്യം
- ഭക്ഷ്യവിഷബാധ
പൊതുജനങ്ങൾക്കുള്ള നിർദേശം
അബൂദബിയിലെ ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തമാക്കാനും താമസക്കാരുടെ ആരോഗ്യം സംരക്ഷിക്കാമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിശോധനകളെന്ന് ADAFSA വ്യക്തമാക്കി.
അതേസമയം, ഭക്ഷ്യസുരക്ഷാ ലംഘനങ്ങളോ ഭക്ഷണത്തിൽ മായം കലർത്തുന്നതായോ സംശയം തോന്നിയാൽ, അറിയിക്കണമെന്ന് ADAFSA പൊതുജനങ്ങൾക്ക് നിർദേശം നൽകി. ഇതിനായി, അബൂദബി സർക്കാരിന്റെ ടോൾ ഫ്രീ നമ്പറായ 800555-ൽ ബന്ധപ്പെടാവുന്നതാണ്.
The Abu Dhabi Agriculture and Food Safety Authority (ADAFSA) has ordered the closure of 37 restaurants and food establishments across Abu Dhabi, Al Ain, and Al Dhafra for repeated food safety violations, citing risks to public health. The shutdowns are part of ongoing efforts to strengthen Abu Dhabi's food safety system.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."