ബി.എല്‍.ഒയെ കൈയേറ്റം ചെയ്ത സംഭവം: കാസര്‍കോട് സി.പി.എം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍
ദേലംപാടി (കാസര്‍കോട്): ദേലംപാടിയില്‍ ബൂത്ത് ലെവല്‍ ഓഫിസറെ മര്‍ദ്ദിച്ച സംഭവത്തില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍. സി.പി.എം നേതാവും ഏഴാം വാര്‍ഡ് അംഗവുമായ സുരേന്ദ്രനൊണ് റിമാന്‍ഡ് ചെയ്തത്.
ഇന്നലെ രാവിലെ ദേലംപാടിയിലെ 78ാം നമ്പര്‍ ബൂത്തില്‍ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ ഫോം പൂരിപ്പിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ക്യാംപിനിടെയാണ് സംഭവം. ബൂത്ത് ലെവല്‍ ഓഫിസറായ പി. അജിത്താണ് തന്നെ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി നല്‍കിയത്. കലക്ടര്‍ക്കും ആദൂര്‍ പൊലിസിലും പരാതി നല്‍കിയിരുന്നു.
ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ആദുര്‍ പൊലിസാണ് കേസെടുത്തത്. ഈ ബൂത്തില്‍ പുഷ്പയെന്ന് പേരുള്ള രണ്ടു വോട്ടര്‍മാരുണ്ട്. ഇവരില്‍ ഒരാളുടെ എസ്.ഐ.ആര്‍ ഫോറം എല്‍പ്പിച്ചിരുന്നു. രണ്ടാമത്തെ ആളുടെ ഫോം മറ്റൊരാള്‍ വശമാണ് കൊടുത്തയച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ പ്രകോപിതനായ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തുകയും തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി.
CPM local secretary Surendran remanded in Kasaragod for allegedly assaulting a Booth Level Officer during a voter list revision camp. Case registered following District Collector’s directive.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."