HOME
DETAILS

ചരിത്രം കണ്മുന്നിൽ! ഇന്ത്യയിൽ സച്ചിന് മാത്രമുള്ള റെക്കോർഡിലേക്ക് കണ്ണുവെച്ച് കോഹ്‌ലി

  
November 28, 2025 | 2:11 PM

virat kohli waiting for a new milestone in international cricket

സൗത്ത് ആഫ്രിക്കക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലൂടെ വീണ്ടും കളത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് വിരാട് കോഹ്‌ലി. ഏകദിന പരമ്പരക്ക് നവംബർ 30 മുതലാണ് തുടക്കമാവുന്നത്. ആദ്യ മത്സരം റാഞ്ചിയിലാണ് നടക്കുന്നത്. ഈ പരമ്പരയിൽ കോഹ്‌ലിക്ക് ഒരു പുത്തൻ നാഴികക്കല്ല് സ്വന്തമാക്കാനുള്ള അവസരവും മുന്നിലുണ്ട്.

ഇന്റർനാഷണൽ ക്രിക്കറ്റിൽ 28,000 റൺസ് പൂർത്തിയാക്കാനുള്ളത് അവസരമാണ് കോഹ്‌ലിയുടെ മുന്നിലുള്ളത്. ഈ നേട്ടത്തിലെത്താൻ കോഹ്‌ലിക്ക് 337 റൺസ് കൂടിയാണ് വേണ്ടത്. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ താരമായി മാറാനുള്ള അവസരവും കോഹ്‌ലിക്കുണ്ട്. കുമാർ സംഗക്കാര, സച്ചിൻ ടെണ്ടുൽക്കർ എന്നിവർ മാത്രമാണ് ഇതിനു മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 28,000 റൺസ് പൂർത്തിയാക്കിയത്. സംഗക്കാര 28,016 റൺസും സച്ചിൻ 34,357 റൺസുമാണ് നേടിയിട്ടുള്ളത്. 

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ കോഹ്‌ലി തിളങ്ങിയിരുന്നു. മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയാണ് വിരാട് തിളങ്ങിയിരുന്നത്. 81 പന്തുകളിൽ നിന്നും പുറത്താവാതെ 74 റൺസ് നേടിയാണ് കോഹ്‌ലി തിളങ്ങിയത്. ഏഴ് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. 

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും കോഹ്‌ലി നിരാശപ്പെടുത്തിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ റൺസ് ഒന്നും നേടാതെയാണ് കോഹ്‌ലി മടങ്ങിയത്. ചരിത്രത്തിൽ ഇതാദ്യമായാണ് കോഹ്‌ലി തന്റെ കരിയറിൽ തുടർച്ചയായ രണ്ട് ഏകദിന മത്സരങ്ങളിൽ റൺസ് പൂജ്യം റൺസിന്‌ പുറത്താവുന്നത്. എന്നാൽ അവസാന ഏകദിനത്തിൽ കോഹ്‌ലി ശക്തമായി തിരിച്ചുവരികയായിരുന്നു. 

അതേസമയം സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ പരാജയപ്പെട്ടിരുന്നു. രണ്ട് മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയാണ് സൗത്ത് ആഫ്രിക്ക സീരിസ് വിജയിച്ചത്. അതുകൊണ്ട് തന്നെ ടെസ്റ്റിലേറ്റ തിരിച്ചടികളിൽ നിന്നും കരകയറാനാവും ഇന്ത്യ ഏകദിനത്തിൽ ലക്ഷ്യം വെക്കുക. 

ഇന്ത്യ സ്‌ക്വാഡ്

രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, തിലക് വർമ്മ, കെഎൽ രാഹുൽ (ക്യാപ്റ്റൻ)& വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, റുതുരാജ് ഗെയ്ക്ക്വാദ്, അർഷദീപ്‌ സിങ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറൽ(വിക്കറ്റ് കീപ്പർ). 

Virat Kohli is set to make his comeback to the field with a three-match ODI series against South Africa. The ODI series begins on November 30. The first match will be played in Ranchi. Kohli has a chance to achieve a new milestone in this series.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കിൽ പോയി മടങ്ങും വഴി കവർ കീറി പേഴ്‌സ് റോഡിൽ; കളഞ്ഞുകിട്ടിയ 4.5 ലക്ഷം രൂപയുടെ സ്വർണം തിരികെ ഉടമസ്ഥയുടെ കൈകളിലേക്ക്

Kerala
  •  an hour ago
No Image

മെഡിക്കൽ കോളേജ് ക്യാമ്പസിൽ തെരുവ് നായ ഭീഷണി; 'ഭക്ഷണം നൽകിയാൽ പുറത്താക്കും' കർശന മുന്നറിയിപ്പുമായി പ്രിൻസിപ്പൽ; എതിർത്ത് എംഎൽഎ 

National
  •  2 hours ago
No Image

എസ്.ഐ.ആര്‍; പശ്ചിമ ബംഗാളില്‍ 26 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങളില്‍ പൊരുത്തക്കേടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

National
  •  2 hours ago
No Image

ക്രിക്കറ്റ് കളിക്കാൻ മെസി ഇന്ത്യയിലെത്തും; തീയതി പുറത്ത് വിട്ട് അർജന്റൈൻ ഇതിഹാസം

Football
  •  2 hours ago
No Image

പുള്ളിപ്പുലിക്ക് വച്ച കൂട്ടിൽ ആടിനൊപ്പം മനുഷ്യൻ; അമ്പരന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും 

National
  •  2 hours ago
No Image

2.5 ബില്യൺ ദിർഹം മൂല്യമുള്ള 3,567 ഭവന പദ്ധതികൾക്ക് അം​ഗീകാരം നൽകി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

uae
  •  2 hours ago
No Image

മനുഷ്യശരീരത്തിന് പകരം പ്ലാസ്റ്റിക് ഡമ്മി; ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ 'വ്യാജ ശവദാഹം' നടത്തിയ രണ്ടു പേർ അറസ്റ്റിൽ

Kerala
  •  3 hours ago
No Image

ഇന്ത്യക്കൊപ്പമുള്ള ഗംഭീറിന്റെ ഭാവിയെന്ത്? വമ്പൻ അപ്‌ഡേറ്റുമായി ബിസിസിഐ

Cricket
  •  3 hours ago
No Image

ഖത്തർ പൗരന്മാർക്ക് ഇനി കാനഡയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം; ETA അംഗീകാരം ലഭിച്ചു, 5 വർഷം വരെ സാധുത

qatar
  •  3 hours ago
No Image

മുംബൈക്കൊപ്പം കൊടുങ്കാറ്റായി ചെന്നൈ താരം; ഞെട്ടിച്ച് ധോണിയുടെ വിശ്വസ്തൻ

Cricket
  •  3 hours ago