HOME
DETAILS
MAL
കൊച്ചിയില്‍ ഭീകരാക്രമണ ഭീഷണി; ജമാഅത്തെ ഇസ്ലാമി സമ്മേളനവേദി മാറ്റി
backup
September 09 2016 | 05:09 AM
കൊച്ചി: കൊച്ചിയില്‍ ഹൈക്കോടതിക്കു സമീപം നടത്താനിരുന്ന ജമാഅത്തെ ഇസ്ലാമി ഇന്നലെ നടത്താനിരുന്ന സമ്മേളനവേദിയില്‍ ഭീകരാക്രമണ ഭീഷണിയുണ്ടായെന്ന് റിപ്പോര്‍ട്ട്. ഫ്രാന്‍സ് ആക്രമണരീതിയില്‍ വാഹനം ഇടിച്ചുകയറ്റുമെന്ന വിവരമാണ് കേന്ദ്ര ഏജന്‍സികള്‍ കൈമാറിയത്. ഇതേ തുടര്‍ന്ന ചടങ്ങ് മറ്റൊരിടത്തേക്ക് മാറ്റി. തുടര്‍ന്ന ചടങ്ങ് കനത്തസുരക്ഷയില്‍ നടത്തുകയും ചെയ്തു. അതിഥിയായിരുന്ന രാഹുല്‍ ഈശ്വറിനെ സുരക്ഷയുടെ ഭാഗമായി പൊലിസ് തടയുകയും ചെയ്തു.
ഐ.എസ് ആശയങ്ങള്‍ കേരളത്തില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ഇസ്ലാം മതവിശ്വാസികള്‍ക്കിടയില്‍ നിന്നുള്ള പ്രതഷേധമെന്ന നിലയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. മറ്റു മതസ്ഥരെയും അതിഥികളായി ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഈ ചടങ്ങിനു നേരെയാണ് ഭീഷണി ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."