HOME
DETAILS

ടിക്കറ്റിനെച്ചൊല്ലി തർക്കം: ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇ തള്ളിയിട്ട യുവതി മരിച്ചു

  
November 28, 2025 | 6:18 PM

ticket dispute woman pushed from running train by tte dies

ലക്‌നൗ: ടിക്കറ്റില്ലാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ടിടിഇ തള്ളിയിട്ട യുവതി മരിച്ചു. ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലാണ് സംഭവം. നാവികസേന ഉദ്യോഗസ്ഥനായ അജയ് സിങ്ങിന്റെ ഭാര്യ ആരതി യാദവാണ് മരിച്ചത്. സംഭവത്തിൽ ടിടിഇ സന്തോഷ് കുമാറിനെതിരെ ഇറ്റാവ പൊലിസ് കേസെടുത്തു.

ചികിത്സയ്ക്കായി ഡൽഹിയിലേക്ക് യാത്ര തിരിച്ചതായിരുന്നു ആരതി. ടിക്കറ്റ് റിസർവ് ചെയ്ത ട്രെയിനിന് പകരം, തിരക്കിനിടെ മാറി യുവതി പട്‌ന-ആനന്ദ് വിഹാർ സ്‌പെഷ്യൽ ട്രെയിനിലാണ് കയറിയത്. ഇതിനെത്തുടർന്ന് ടിടിഇയുമായി വാക്കുതർക്കമുണ്ടാവുകയായിരുന്നു. തർക്കത്തിനിടെ ടിടിഇ ആദ്യം യുവതിയുടെ പഴ്സ് ട്രെയിനിന് പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇതിന് പിന്നാലെ യുവതിയെയും പുറത്തേക്ക് തള്ളിയിടുകയായിരുന്നു.

ആരതിയുടെ മൃതദേഹം ഭർത്താന റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. ആദ്യം ഇതൊരു അപകടമരണം എന്ന് കരുതിയെങ്കിലും, വിശദമായ അന്വേഷണത്തിലാണ് യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതാണെന്ന് പൊലിസ് കണ്ടെത്തിയത്. ടിടിഇ സന്തോഷ് കുമാറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

a woman, arati yadav, died after being allegedly pushed out of a running train by a ticket examiner (tte) in uttar pradesh's etawah district following a dispute over her lack of a ticket. the tte, santosh kumar, has been booked by the police.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാനേജ്മെന്റിനെ പരസ്യമായി വിമർശിച്ചു; പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനെ പുറത്താക്കി

Football
  •  13 days ago
No Image

ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന സംഗമം നാളെ ( 6-1-26) കോഴിക്കോട്ട്

Kerala
  •  13 days ago
No Image

പാര്‍ട്ടി ലൈനില്‍ നിന്ന് അകന്ന് പോയിട്ടില്ലെന്ന് ശശി തരൂര്‍; പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയാവാന്‍ അര്‍ഹതയുള്ള പലരുമുണ്ട്: ശശി തരൂര്‍

Kerala
  •  13 days ago
No Image

ഒറ്റപ്പാലത്ത് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് 11കാരന് പരുക്കേറ്റ സംഭവം: പൊട്ടിയത് പന്നിപ്പടക്കമെന്ന് സ്ഥിരീകരണം

Kerala
  •  13 days ago
No Image

വെള്ളാപ്പള്ളി മൂന്ന് ലക്ഷം രൂപ തന്നു; പണം വാങ്ങിയെങ്കില്‍ വാങ്ങിയെന്ന് തന്നെ പറയും: ബിനോയ് വിശ്വം

Kerala
  •  13 days ago
No Image

മുംബൈ ഡി-മാര്‍ട്ടില്‍ ഷോപ്പിങ്ങിനെത്തിയ ഹിജാബ് ധരിച്ച മുസ്‌ലിം യുവതിക്ക് നേരെ അതിക്രമം; അധിക്ഷേപം, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിയും

National
  •  13 days ago
No Image

'ആരായിരുന്നു രാജ്യദ്രോഹിയെന്ന് ചരിത്രം പറയും. നമുക്ക് കാണാം' മഡുറോയെ ഒറ്റിയത് സ്വന്തം പാര്‍ട്ടിക്കാരെന്ന സൂചന നല്‍കി മകന്റെ ശബ്ദസന്ദേശം

International
  •  13 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

Kerala
  •  13 days ago
No Image

മൊഗാദിഷുവിലെ പരാജയം; അധിനിവേശത്തില്‍ ഒരു യു.എസ് നാണക്കേടിന്റെ കഥ

International
  •  13 days ago
No Image

''ദൈവത്തെ പോലും വെറുതേ വിട്ടില്ല'; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം ശങ്കര്‍ദാസിന്റെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  13 days ago