HOME
DETAILS

മീഞ്ചന്ത സമ്മേളനത്തിലെ എട്ടാം പ്രമേയം, ആറാം വാർഷിക സമ്മേളനത്തിലെ പ്രമേയം ആവർത്തിച്ചു പാസാക്കുന്നു

  
online desk
November 29, 2025 | 12:32 AM

meenchanda-conference-1947-eighth-resolution-on-ahlussunnath-practices

(1947 മാർച്ച് 15,16,17 തിയതികളിൽ മീഞ്ചന്ത നടന്ന സമ്മേളനത്തോടനുബന്ധിച്ച പാസാക്കിയ എട്ടാം പ്രമേയം) 

ഫറോക്കിൽ വെച്ചു 6-ാം വാർഷികയോഗത്തിൽ സർവ്വ സമ്മതമായി പാസ്സാക്കപ്പെട്ട പ്രമേയം വീണ്ടും പാസ്സാക്കി.


 പ്രമേയം:

 കേരളത്തിലെ മുസ്ലിമിങ്ങളിൽ അനേകം കൊല്ലമായിട്ട് നിരാക്ഷേപമായി നടന്നുവരുന്നതും താഴെ വിവരിക്കുന്നതുമായ കാര്യങ്ങൾ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ ഉലമാക്കളാൽ മതാനു സരണങ്ങളാണെന്നു സ്ഥിരപ്പെടുത്തപ്പെട്ടവയാണെന്നും അവ മതവിരുദ്ധങ്ങളാണെന്നൊ, അഥവാ ശിർക്കാണെന്നൊ, പറയുന്നവർ സുന്നികളല്ലെന്നും, അവർ ഇമാമത്തിനും ഖത്തീബുസ്ഥാനത്തിനും കൊള്ളരുതാത്തവരാണെന്നും ഈ യോഗം തീരുമാനിക്കുന്നു.

സംഗതികൾ: (1) മരിച്ചുപോയ അംബിയാ, ഔലിയാ, സാലിഹീൻ, അവരുടെ ദാത്തുകൊണ്ടും, ജാഹ്, ഹഖ്, ബർക്കത്ത്, ഇത്യാദി കൊണ്ടും തവസ്സുൽ (ഇടതേടൽ) ചെയ്യുന്നതും അവരെ നേരിട്ടു വിളിക്കലും അവരെ വിളിച്ചു സഹായത്തിനെ അപേക്ഷിക്കലും അവരുടെ ആസാറുകളെക്കൊണ്ടു ബറക്കത്തു മതിക്കലും,

(2) മരിച്ചുപോയ അംബിയാ, ഔലിയാ, മുതലായവക്കും മറ്റ് മുസ്‌ലിംകൾക്കും കൂലി കിട്ടുവാൻ വേണ്ടി ധർമ്മം ചെയ്യലും ആട്, കോഴി മുതലായവ നേർ ച്ച ചെയ്യലും, അവർക്കുവേണ്ടി ഖുർആൻ ഓതലും, ഓതിക്കലും മുസ്ല‌ിം മയ്യത്തുകളെ മറവു ചെയ്തതിനു ശേഷം ഖബറുങ്ങൽ വെച്ചു തൽഖീൻ ചൊല്ലികൊടുക്കലും മയ്യത്തിനുവേണ്ടി ഖബറിങ്ങൽ വെച്ചും മറ്റു സ്ഥലങ്ങളിൽ വെച്ചും ഖുർആൻ ഓതലും രാതിക്കലും

(3) ഖബർ സിയാറത്ത് ചെയ്യലും ഖബറാളികൾക്കു സലാം പറയലും അവർക്കു വേണ്ടി ദുആയിരിക്കലും ഖബർ സിയാറത്തിനു വേണ്ടി യാത്ര പോകലും

(4) ആയാത്ത്, ഹദീസ്, മറ്റു മുഅസ്സമായ അസ്മാഉകളെ കൊണ്ട് മന്ത്രം ചെയ്യലും, ഉറുക്കെഴുതി കെട്ടലും പിഞ്ഞാണം എഴുതികൊടുക്കലും, വെള്ളം, നൂല് മുതലായവ മന്ത്രിച്ചുകൊടുക്കലും, ബുർദ ഓതി മന്ത്രിക്കലും

(5) ഖാദിരിയ്യ ശാദുലിയ്യ രിഫാഇയ്യ: മുതലായ ശരിയായ ത്വരീഖത്തുകളിലെ ശരിയായ ശൈഖന്മാരുടെ കൈതുടർച്ചയും, ഒറ്റക്കും യോഗം ചേർന്നും നടപ്പുള്ള റാത്തിബും ത്വരീഖത്തിലെ ദിക്കൂറുകൾ ചൊല്ലലും, ദലായിലുൽ ഖൈറാത്ത്, ഹിസ്ബുന്നബാവി, അസ്‌മാഉന്നബി, അസ്‌മാഉൽ ബദ്രിയ്യീൻ, ഹിസ്ബുൽ ബഹർ മുതലായ വിർദുകളെ ചട്ടമാക്കലും, ദിക്റുകൾ കണക്കാക്കാൻ തസ്ബീഹ് മാല ഉപയോഗിക്കലും

(6) മൻഖൂസ് മുതലായ മൌലിദുകൾ ഓതിക്കലും, ബദരിയ്യത്ത്, ഖുത്തുബിയ്യത്ത് മുതലായ ബൈത്തുകൾ ചൊല്ലലും, ചൊല്ലിക്കലും, മുഹ് യിദ്ദീൻ മാല, രിഫാഈ മാല മുതലായ പാട്ടുകൾ പാടലും, പാടിക്കലും.

അവതാരകൻ: ശിഹാബുദ്ധീൻ അഹമ്മദ് കോയാ മൌലവി.

അനുവാദകന്മാർ 1. കമ്മു മൌലവി, 2. ശൈഖ് ആദം മൌലവി, ഹസ്റത്ത്, 3. മൂസാ മൗലവി

ഈ കൊല്ലവും വീണ്ടും പാസ്സാക്കി.

The 8th resolution reaffirmed at the 1947 Meenchanda Conference declared key Ahlussunnath Wal Jama’ah religious practices as authentic Islamic traditions, rejecting claims of shirk and affirming Sunni orthodoxy in Kerala.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും ജാഗ്രതയുടെ നാളുകള്‍; എന്താണ് നിപ വൈറസ്, പകരുന്നതെങ്ങനെ? സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇതെല്ലാം

Kerala
  •  a day ago
No Image

വാക്ക് പാലിച്ച് വിജയ്, തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച് 'സിങ്കപ്പെണ്‍' ദൗത്യസേന

National
  •  a day ago
No Image

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; പ്രതിഷേധവുമായി മെന്‍സ് അസോസിയേഷന്‍; 15ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം, ബസുകള്‍ തടയും 

Kerala
  •  a day ago
No Image

ഗള്‍ഫ് മേഖലയിലെ യു.എസ് സൈനികത്താവളങ്ങള്‍ക്ക് നേരെ തിരിച്ചടിച്ച് ഇറാന്‍; ഹോര്‍മുസ് ഇടനാഴി അടച്ചു 

International
  •  a day ago
No Image

ഹാജിമാരുടെ ആദ്യസംഘം നാളെ നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തും

Kerala
  •  a day ago
No Image

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.കെ മുഹമ്മദ് അന്തരിച്ചു

Kerala
  •  a day ago
No Image

കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

Kuwait
  •  a day ago
No Image

എ.ടി.എമ്മുകളില്‍ പണമില്ല; ആസൂത്രിത നീക്കമെന്നു  സംശയം

Kerala
  •  a day ago
No Image

ക്രൊയേഷ്യ ഗോളടിച്ചാൽ വെളിച്ചെണ്ണ വില കുറയും!

Kerala
  •  a day ago
No Image

സമൂഹമാധ്യമങ്ങളിലെ 'ലഹരി' ഫാൻസ്; 397 ഇൻസ്റ്റ അക്കൗണ്ട് വിവരങ്ങൾ പൊലിസിന് കൈമാറി; അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് കേന്ദ്രത്തിനും പരാതി 

Kerala
  •  a day ago