തുര്‍ക്കിയില്‍ കുര്‍ദിശ് ബന്ധം ആരോപിച്ച് 11000 അധ്യാപകരെ പിരിച്ച് വിട്ടു
അങ്കാറ ; തുര്‍ക്കിയില്‍ കുര്‍ദിശ് ബന്ധം ആരോപിച്ച് 11000 അദ്ധ്യാപകരെ പിരിച്ച് വിട്ടു. കുര്‍ദിശ് വര്‍ക്കേഴ്സ് പാര്‍ട്ടിയായ പി.കെ.കെ യുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ഇവരെ പിരിച്ച് വിട്ടത്.
പി.കെ.കെ പാര്‍ട്ടിയെ തുര്‍ക്കി തീവ്രവാദ സംഘടനയിലാണ് ഉള്‍പെടുത്തിയിരിക്കുന്നത്. തുര്‍ക്കിയില്‍ കുര്‍ദിശ് വിമോചനത്തിനായി പോരാട്ടം നടത്തുന്ന പി.കെ.കെ യ്ക്കെതിരില്‍ ശക്തമായ നടപടിയെടുക്കാന്‍ ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉറുദുഗാന് ആവശ്യപെട്ടിരുന്നു. പി.കെ.കെയുമായി ബന്ധമുള്ള ഉദ്യോഗസ്ഥന്മാരെ പിരിച്ച് വിടുന്നത് ശക്തമാക്കുമെന്ന് ഉറൂദുഗാന് പറഞ്ഞു. തുര്‍ക്കി വിദ്യഭ്യാസ മന്ത്രാലയമാണ് അധ്യാപകരെ പിരിച്ച് വിട്ട വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
തുര്‍ക്കി വിഭജനം ആവശ്യപെട്ടാണ് കുര്‍ദുകള്‍ പോരാട്ടം നടത്തുന്നത്. കഴിഞ്ഞ ജൂലൈയില്‍ തുര്‍ക്കിയിലുണ്ടായ അട്ടിമറി ശ്രമത്തില്‍ പി.കെ.കെ യ്ക്കും പങ്കുണ്ടെന്ന് തുര്‍ക്കി ആരോപിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ തുര്‍ക്കിയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ ഉണ്ടായ അക്രമങ്ങള്‍ക്ക് പിന്നിലും കുര്ദുകളാണെന്ന തുര്‍ക്കി സംശയിക്കുന്നുണ്ട്.
തുര്‍ക്കിയിലെ കൂര്‍ദുകളുടെ സ്വധീന മേഖലയായ ദിയബകിര് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി ബിനയില്‍ യില്ദ്രിന് തീവ്രവാദികളുമായി ബന്ധമുള്ള പതിനാലായിരത്തോളം അധ്യാപകര്‍ ഉണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."