HOME
DETAILS

ശ്രീ ചിത്രയിൽ ഡിപ്ലോമ പ്രോഗ്രാം; ഓൺലൈൻ അപേക്ഷ ഡിസംബർ 16 വരെ

  
November 29, 2025 | 3:57 AM

post-basic diploma program admissions in sctimst kerala

കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള  ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി (SCTIMST)  2026 അധ്യയന വർഷത്തേക്കുള്ള പോസ്റ്റ് ബേസിക് ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 16. എഴുത്തുപരീക്ഷ /അഭിമുഖ തീയതി:  ഡിസംബർ 22.

 ഒരു വർഷം ദൈർഘ്യമുള്ള രണ്ട് സ്പെഷ്യാലിറ്റി ഡിപ്ലോമ പ്രോഗ്രാമുകളാണ് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നത്. (i) പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ കാർഡിയോ - തൊറാസിക് നഴ്സിങ് (ii) പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ന്യൂറോ സയൻസ് നഴ്സിങ്.

 ഔട്ട്‌പേഷ്യന്റ്‌സ്, ഇൻപേഷ്യന്റ്, ഇന്റൻസീവ് കെയർ മേഖലകൾ എന്നിവയുൾപ്പെടെയുള്ള സ്‌പെഷ്യാലിറ്റികളിൽ നൈപുണ്യമുള്ള  നഴ്സുമാരായി മാറുന്നതിനു പ്രോഗ്രാം സഹായിക്കുന്നു. ഒരു വർഷത്തെ പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്കു  രണ്ടാം വർഷത്തിൽ തുടരാൻ അനുവാദമുണ്ടാകും. കൂടുതൽ ക്ലിനിക്കൽ പരിചയം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് പ്രോഗ്രാമിന്റെ രണ്ടാം വർഷം 'ഓപ്ഷണൽ' ആയി കണക്കാക്കാം. 

വിദ്യാഭ്യാസ യോഗ്യത

a. രജിസ്റ്റർ ചെയ്ത നഴ്സ് (ആർ. എൻ. & ആർ. എം.) അല്ലെങ്കിൽ തത്തുല്യം ആയിരിക്കണം. 
b. പ്രവേശനത്തിന് മുമ്പ് ഐ.എൻ.സി യിൽ നിന്നുള്ള സർട്ടിഫിക്കറ്റ്. 
c. ശാരീരികമായി ആരോഗ്യമുള്ളവരായിരിക്കണം.
 ഉയർന്ന പ്രായപരിധി 35 വയസ്. (2026 ജനുവരി 1 ലെ കണക്കനുസരിച്ച്), ഒ.ബി.സി അപേക്ഷകർക്ക് മൂന്ന് വർഷത്തെ ഇളവും എസ്സി/എസ്ടി അപേക്ഷകർക്ക് അഞ്ച് വർഷത്തെ ഇളവും ലഭിക്കും.
പൊതു പ്രവേശന പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ കർശനമായി മെറിറ്റ് അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. ഒബ്ജക്ടീവ്-ടൈപ്പ് (എം.സി.ക്യു.) പരീക്ഷയിൽ എല്ലാവർക്കും ഏറ്റവും കുറഞ്ഞ വിജയ മാർക്ക് 50% ആയിരിക്കും. എസ്.സി/എസ്.ടി/ഒ.ബി.സി (എൻ.സി.എൽ) വിഭാഗക്കാർക്ക് മാർക്കിൽ ഇളവ് നൽകും. എഴുത്തുപരീക്ഷയിൽ യോഗ്യത നേടിയ അപേക്ഷകരെ പ്രാക്ടിക്കലിനായി ഷോർട്ട്ലിസ്റ്റ് ചെയ്യും. എഴുത്തുപരീക്ഷാ ഫലത്തോടൊപ്പം അഭിമുഖ തീയതിയും പ്രസിദ്ധീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ടെലിഫോൺ: 91-471-2524269/649/289/150 

ഇ-മെയിൽ: [email protected]. വെബ്സൈറ്റ്: www.sctimst.ac.in. ലിങ്ക്: www.sctimst.ac.in/academic and research/Academic/Admissions/ 

sctimst, under the central government’s department of science and technology, has invited applications for post-basic diploma program admissions for the 2026 academic year.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സംഘര്‍ഷാവസ്ഥയില്‍ എട്ട് പേര്‍ അറസ്റ്റില്‍

bahrain
  •  7 days ago
No Image

പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു; സൈനികമായി ഇറാന്‍ ദുര്‍ബലപ്പെട്ടു; ഇനി വേണ്ടത് ഭരണമാറ്റം; അവകാശവാദമുയര്‍ത്തി ട്രംപ് 

International
  •  7 days ago
No Image

യുവാക്കളെല്ലാം വിദേശത്തല്ലേ.. പിന്നെ എങ്ങനെ ശിശുമരണ നിരക്ക് കുറയാതിരിക്കും; ചര്‍ച്ചക്കിടെ വിചിത്ര വാദവുമായി രാജീവ് ചന്ദ്രശേഖര്‍ 

Kerala
  •  7 days ago
No Image

ഖാംനഇ വധം; പ്രധാനമന്ത്രി അപലപിച്ചില്ല; മോദിയുടെ മൗനത്തില്‍ പ്രതിഷേധം കനക്കുന്നു

National
  •  7 days ago
No Image

മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നാളെ മുതൽ സാധാരണ ​നിലയിലേക്ക്; യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസില്ല

oman
  •  7 days ago
No Image

എട്ടാംക്ലാസുകാരിയെ സ്കൂൾ ഉടമ പീഡിപ്പിച്ചു; കൂട്ടുനിന്ന ഭാര്യയും പ്രിൻസിപ്പലും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  7 days ago
No Image

റിയാദിലെ ഡ്രോൺ ആക്രമണം: 750 കോടിയുടെ പ്രൈവറ്റ് ജെറ്റിൽ സഊദിയിൽ നിന്ന് മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോ ; സഊദി പ്രോ ലീഗ് താരങ്ങൾ ആശങ്കയിൽ

Football
  •  7 days ago
No Image

ട്രംപിന്റെ യുദ്ധക്കൊതിക്കെതിരെ അമേരിക്കന്‍ ജനത; ഇറാന് മേലുള്ള ആക്രമണത്തെ പിന്തുണക്കുന്നത് 27 ശതമാനം പേര്‍ മാത്രം; റോയിട്ടേഴ്‌സ് സര്‍വേ 

International
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിൽ 1100-ഓളം ഇന്ത്യൻ നാവികരും 37 ഇന്ത്യൻ കപ്പലുകളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്; എൽപിജി ഇറക്കുമതി അവതാളത്തിൽ

National
  •  7 days ago
No Image

യുഎഇയിൽ സ്വർണവില കൂപ്പുകുത്തി; ഗ്രാമിന് 35 ദിർഹം കുറഞ്ഞു, വെള്ളിയുടെ വിലയിലും വൻ ഇടിവ്

uae
  •  7 days ago