HOME
DETAILS

എറണാകുളത്ത് സി.പി.എം പുറത്താക്കിയ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് നേരെ ആക്രമണം; കുത്തിപരുക്കേല്‍പ്പിച്ചു

  
Web Desk
November 29, 2025 | 6:16 AM

ernakulam-independent-candidate-attacked-fazal-rahman-stabbed

എറണാകുളം: എറണാകുളത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്ക് നേരെ ആക്രമണം. എറണാകുളം ചേന്ദമംഗലത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഫസല്‍ റഹ്‌മാനെയാണ് കുത്തിപരുക്കേല്‍പ്പിച്ചത്. സംഭവത്തില്‍ വടക്കേക്കര സ്വദേശി മനോജിനെ പൊലിസ് അറസ്റ്റ് ചെയ്തു. യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. മനോജും ഫസലും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

ആക്രമണത്തില്‍ ഫസലിന്റെ പുറത്ത് അഞ്ച് തുന്നലുണ്ട്. ഇന്നലെ പകല്‍ 12.30ന് ചേന്ദമംഗലം പഞ്ചായത്ത് ഓഫിസില്‍ വച്ചാണ്  സംഭവം. കോട്ടയില്‍ കോവിലകത്തെ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്ററിന് സമീപമുണ്ടായിരുന്ന തേക്കുമരം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ചേന്ദമംഗലം പഞ്ചായത്ത് സെക്രട്ടറി വടക്കേക്കര പൊലിസിലും വനംവകുപ്പിലും പരാതി നല്‍കിയിരുന്നു. ഇതു ഫസല്‍ വെട്ടി വിറ്റതാണെന്ന് ആരോപിച്ചു മനോജ് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ വിഡിയോ പോസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പഞ്ചായത്തിലെത്തിയ മനോജ് സെക്രട്ടറിയുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ ഫസല്‍ റഹ്‌മാന്‍ ഇവിടെയെത്തി.

 ഇരുവരും തമ്മില്‍ വാക്കേറ്റവും അടിപിടിയുമുണ്ടായി. സെക്രട്ടറിയുടെ മേശപ്പുറത്തുണ്ടായിരുന്ന മൂര്‍ച്ചയേറിയ ബ്ലേഡ് ഉപയോഗിച്ചാണ് മനോജ് ഫസലിനെ മുറിവേല്‍പ്പിച്ചെന്നാണ് കേസ്. കോട്ടയില്‍ കോവിലകത്ത് ഒരു ചെറുകിട വ്യവസായ സംരംഭം തുടങ്ങിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു. പരുക്കേറ്റ ഫസല്‍ മൂത്തകുന്നം കുടുംബാരോഗ്യ കേന്ദ്രത്തിലും മനോജ് പറവൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.

ചേന്ദമംഗലം പഞ്ചായത്ത് നിലവിലെ ഭരണസമിതിയിലെ എല്‍.ഡി.എഫ് അംഗവും  സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ഫസല്‍ റഹ്‌മാന്‍  10-ാം വാര്‍ഡില്‍ ഇടതുപക്ഷ റിബല്‍ സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. ഇതേ തുടര്‍ന്ന് ഫസലിനെ കഴിഞ്ഞ ദിവസം സി.പി.എം  പുറത്താക്കിയിരുന്നു.

 

 

Independent candidate Fazal Rahman was stabbed in Ernakulam’s Chendamangalam during a campaign dispute. Police arrested Manoj following a conflict over a YouTube video.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസിൽ വൻ കുറവ്; കേന്ദ്രം കൂട്ടിയ തുക പകുതിയായി വെട്ടിച്ച് സംസ്ഥാന സർക്കാർ

Kerala
  •  2 days ago
No Image

പരാതി നൽകിയതിന് പക; യുവാവിന്റെ തല തല്ലിപ്പൊളിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കെവിൻ വധക്കേസ്: കോടതി വെറുതെവിട്ട യുവാവ് തോട്ടിൽ മരിച്ച നിലയിൽ

Kerala
  •  2 days ago
No Image

ബംഗ്ലാദേശിനെ എറിഞ്ഞിട്ട് വിഹാൻ; ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം വിജയം, സൂര്യവൻഷിക്ക് ലോക റെക്കോർഡ്

Cricket
  •  2 days ago
No Image

ബോളിവുഡിൽ അവസരം നിഷേധിക്കപ്പെടുന്നുവെന്ന വെളിപ്പെടുത്തൽ; ഹിന്ദുമതത്തിലേക്ക് മടങ്ങൂ, ജോലി കിട്ടും'; എ.ആർ. റഹ്മാനെതിരെ വിദ്വേഷ പരാമർശവുമായി വിഎച്ച്പി

National
  •  2 days ago
No Image

സഊദിയിൽ ഗുഹകളിൽ നിന്ന് അപൂർവ്വ കണ്ടെത്തൽ; 4,800 വർഷം പഴക്കമുള്ള പുള്ളിപ്പുലികളുടെ അപൂർവ്വ ‘മമ്മി’കൾ

Saudi-arabia
  •  2 days ago
No Image

മാഞ്ചസ്റ്റർ ചുവപ്പ് തന്നെ; സിറ്റിയെ തകർത്ത് യുണൈറ്റഡ്, കാരിക്കിന് വിജയത്തുടക്കം

Football
  •  2 days ago
No Image

ഒമാനിൽ പൊതുഗതാഗത രം​ഗത്ത് വൻ വിപ്ലവം; 2025-ൽ മുവാസലാത്ത് ബസുകളിൽ സഞ്ചരിച്ചത് 50 ലക്ഷത്തിലധികം യാത്രക്കാർ

oman
  •  2 days ago
No Image

ഇൻഡിഗോയ്ക്ക് 22 കോടി പിഴ, വൈസ് പ്രസിഡന്റിനെ പുറത്താക്കാൻ ഉത്തരവ്; വിമാന പ്രതിസന്ധിയിൽ കടുത്ത നടപടിയുമായി ഡിജിസിഎ

uae
  •  2 days ago
No Image

മലപ്പുറം കൊലപാതകം: 14 കാരിയെ ശ്വാസംമുട്ടിച്ച് കൊന്നതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; പ്രതിയായ പ്ലസ് വൺ വിദ്യാർഥിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി

Kerala
  •  2 days ago