കെവിൻ വധക്കേസ്: കോടതി വെറുതെവിട്ട യുവാവ് തോട്ടിൽ മരിച്ച നിലയിൽ
പുനലൂർ: കെവിൻ വധക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയ യുവാവിനെ പുനലൂരിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ ചെമ്മന്തൂർ സ്വദേശി ഷിനു മോൻ (25) ആണ് മരിച്ചത്. പുനലൂർ കോളേജ് ജംഗ്ഷന് സമീപമുള്ള തോട്ടിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. കോളേജ് ജംഗ്ഷന് സമീപത്തെ ഫ്ലാറ്റിലായിരുന്നു ഷിനു താമസിച്ചിരുന്നത്. ഫ്ലാറ്റിന്റെ കൈവരിയില്ലാത്ത മട്ടുപ്പാവിൽ നിന്ന് അബദ്ധത്തിൽ വീണതാകാം മരണകാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
പൊലിസ് നടത്തിയ പരിശോധനയിൽ ഫ്ലാറ്റിന് മുകളിൽ നിന്ന് ഷിനുവിന്റേതെന്ന് കരുതുന്ന മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് പോസ്റ്റ്‌മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുനലൂർ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2018-ൽ കേരളത്തെ നടുക്കിയ കെവിൻ വധക്കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഷിനു മോനെ, വിചാരണയ്ക്ക് ശേഷം തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.
A 25-year-old man named Shinu Mon, who was previously acquitted in the sensational 2018 Kevin murder case, was found dead in a stream at College Junction, Punalur, on Saturday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."