HOME
DETAILS

സ്ലീപ്പര്‍ കോച്ചിലും ഇനി മൂടിപ്പുതച്ചുറങ്ങാം; ബെഡ് ഷീറ്റുകളും തലയിണകളും റെയില്‍വേ നല്‍കും

  
November 29, 2025 | 5:21 AM

railways to provide bedding for non-ac sleeper passengers

 

ചെന്നൈ: റെയില്‍വേ ഇനി നോണ്‍ എസി സ്ലീപ്പര്‍ കോച്ച് യാത്രക്കാര്‍ക്കും പുതപ്പും തലയിണകളും നല്‍കും. യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം. യാത്രക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ചെറിയ നിരക്ക് ഈടാക്കി ബെഡ് ഷീറ്റ്, തലയിണ എന്നിവ അനുവദിക്കുമെന്നാണ് ദക്ഷിണ റെയില്‍വെയുടെ അറിയിപ്പ് .

നിലവില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാകുന്നത്. ജനുവരി 1 മുതല്‍ ദക്ഷിണ റെയില്‍വെയ്ക്ക് കീഴിലുള്ള 10 എക്‌സ്പ്രസ് ട്രെയിനുകളില്‍ പദ്ധതി അവതരിപ്പിക്കുന്നതാണ്. ഒരു ബെഡ് ഷീറ്റ്, ഒരു തലയിണ, ഒരു തലയിണ കവര്‍ എന്നിവയ്ക്ക് 50 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഒരു ബെഡ് ഷീറ്റിന് മാത്രം 20 രൂപയും തലയിണ അതിന്റെ കവറിനൊപ്പം 30 രൂപയുമാണ് വില.

ആദ്യഘട്ടത്തില്‍ ചെന്നൈ മേട്ടുപ്പാളയം നീലഗിരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍ മണ്ണാര്‍ഗുഡി എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍ തിരുച്ചെന്തൂര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ പാലക്കാട് എക്‌സ്പ്രസ്, എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍ സെങ്കോട്ടൈ സിലമ്പു സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, താംബരം നാഗര്‍കോവില്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈആലപ്പുഴ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍ മംഗലാപുരം എക്‌സ്പ്രസ് എന്നിവയില്‍ ഈ സേവനം ലഭ്യമാക്കുന്നതാണ്.

പുതിയ നടപടി നോണ്‍ എസി സ്ലീപ്പര്‍ കോച്ചുകളില്‍ മണ്‍സൂണ്‍, ശൈത്യകാലങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. 2023-24 ല്‍ ന്യൂ ഇന്നൊവേറ്റീവ് നോണ്‍ഫെയര്‍ റവന്യൂ ഐഡിയാസ് സ്‌കീമിന് കീഴില്‍ ആണ് ഈ ആശയം അവതരിപ്പിച്ചത്.

ഇതിന്റെ പൈലറ്റ് പദ്ധതിക്ക് യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. പദ്ധതിയിലൂടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ ചെന്നൈ ഡിവിഷന് ഈ സേവനം 28.27 ലക്ഷം രൂപ അധിക വരുമാനം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Southern Railway has announced that passengers traveling in non-AC sleeper coaches will now be able to avail bedding facilities—bed sheet and pillow—on request. This move aims to enhance passenger comfort. A small fee will be charged for the service. Until now, such amenities were provided only in AC coaches. Starting January 1, the facility will be introduced in 10 express trains under Southern Railway. The charges are: ₹50 for one bed sheet, one pillow, and a pillow cover- ₹20 for a bed sheet alone ₹30 for a pillow with cover



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  11 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  11 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  11 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  11 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  11 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  11 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  11 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  11 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  11 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  11 days ago