HOME
DETAILS

ഇന്തോനേഷ്യയിൽ കനത്ത മഴയും മണ്ണിടിച്ചിലും: മരണസംഖ്യ 303 കടന്നു; രക്ഷാപ്രവർത്തനം തുടരുന്നു

  
November 30, 2025 | 1:13 AM

indonesia floods death toll crosses 303 as heavy rain landslides wreak havoc rescue operations intensify

ജക്കാർത്ത: ഒരാഴ്ചയായി തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയവും മണ്ണിടിച്ചിലും ഇന്തോനേഷ്യയിൽ കനത്ത നാശനഷ്ടമാണുണ്ടാക്കിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ദുരന്തത്തിൽ 303 പേർ മരിക്കുകയും 279 പേരെ കാണാതാവുകയും ചെയ്‌തു. ഏകദേശം 80,000-ത്തോളം ആളുകൾ ഭവനരഹിതരായിട്ടുണ്ട്.

പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് സുമാത്ര ദ്വീപ് പ്രവിശ്യയിലെ വിവിധ ഭാഗങ്ങളെയാണ്. ഇന്തോനേഷ്യ കൂടാതെ മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴ തുടരുകയാണ്.

നാശനഷ്ടങ്ങൾ: 

മണ്ണിടിച്ചിലിൽ റോഡുകൾ പൂർണ്ണമായും തകരുകയും ആശയവിനിമയ, അടിസ്ഥാന സൗകര്യങ്ങൾ നശിക്കുകയും ചെയ്തതോടെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു.മണ്ണിടിഞ്ഞതിനെത്തുടർന്ന് റോഡിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി സൈന്യവും ദുരന്ത നിവാരണ സേനയും ശ്രമിക്കുന്നുണ്ട്. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനമാണ് നിലവിൽ നടക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൂടുതൽ സൈന്യത്തെ ഉടൻ എത്തിക്കുമെന്ന് ഇന്തോനേഷ്യൻ സൈനിക മേധാവി സുഹര്യാന്റോ അറിയിച്ചു. നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

കനത്ത മഴ ശക്തമാകുന്നതിനു രണ്ട് ദിവസം മുൻപ് വടക്കൻ സുമാത്ര തീരത്തുള്ള ദ്വീപിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിനു മുമ്പ് വടക്കൻ സുമാത്ര പ്രവിശ്യയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 28 പേർ മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാക്കളെല്ലാം വിദേശത്തല്ലേ.. പിന്നെ എങ്ങനെ ശിശുമരണ നിരക്ക് കുറയാതിരിക്കും; ചര്‍ച്ചക്കിടെ വിചിത്ര വാദവുമായി രാജീവ് ചന്ദ്രശേഖര്‍ 

Kerala
  •  8 minutes ago
No Image

ഖാംനഇ വധം; പ്രധാനമന്ത്രി അപലപിച്ചില്ല; മോദിയുടെ മൗനത്തില്‍ പ്രതിഷേധം കനക്കുന്നു

National
  •  33 minutes ago
No Image

മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നാളെ മുതൽ സാധാരണ ​നിലയിലേക്ക്; യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസില്ല

oman
  •  42 minutes ago
No Image

എട്ടാംക്ലാസുകാരിയെ സ്കൂൾ ഉടമ പീഡിപ്പിച്ചു; കൂട്ടുനിന്ന ഭാര്യയും പ്രിൻസിപ്പലും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  an hour ago
No Image

റിയാദിലെ ഡ്രോൺ ആക്രമണം: 750 കോടിയുടെ പ്രൈവറ്റ് ജെറ്റിൽ സഊദിയിൽ നിന്ന് മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോ ; സഊദി പ്രോ ലീഗ് താരങ്ങൾ ആശങ്കയിൽ

Football
  •  an hour ago
No Image

ട്രംപിന്റെ യുദ്ധക്കൊതിക്കെതിരെ അമേരിക്കന്‍ ജനത; ഇറാന് മേലുള്ള ആക്രമണത്തെ പിന്തുണക്കുന്നത് 27 ശതമാനം പേര്‍ മാത്രം; റോയിട്ടേഴ്‌സ് സര്‍വേ 

International
  •  an hour ago
No Image

ഹോർമുസ് കടലിടുക്കിൽ 1100-ഓളം ഇന്ത്യൻ നാവികരും 37 ഇന്ത്യൻ കപ്പലുകളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്; എൽപിജി ഇറക്കുമതി അവതാളത്തിൽ

National
  •  an hour ago
No Image

യുഎഇയിൽ സ്വർണവില കൂപ്പുകുത്തി; ഗ്രാമിന് 35 ദിർഹം കുറഞ്ഞു, വെള്ളിയുടെ വിലയിലും വൻ ഇടിവ്

uae
  •  2 hours ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; തിരുവനന്തപുരം വിമാനത്താവളത്തില്‍ റദ്ദാക്കിയത് 27 വിമാനങ്ങള്‍

Kerala
  •  2 hours ago
No Image

പി.എസ്.ജിയോടും,മക്ലാരനോടും മാറ്റുരയ്ക്കാൻ ഇന്ത്യയുടെ പെൺപട; ലോറസ് വേൾഡ് സ്പോർട്സ് അവാർഡ് പ്രഖ്യാപനം ഏപ്രിൽ 20-ന്

Cricket
  •  2 hours ago