HOME
DETAILS

എയർബസ് A320 വിമാനം: സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പൂർത്തിയാക്കി എയർ അറേബ്യ; സർവിസുകൾ സാധാരണ നിലയിലേക്ക്

  
November 30, 2025 | 5:36 AM

air arabia completes mandatory software updates on a320 fleet

ദുബൈ: എ320 വിമാനങ്ങൾക്ക് നിർബന്ധമാക്കിയ സോഫ്റ്റ്‌വെയർ, സാങ്കേതിക അപ്‌ഡേറ്റുകൾ വിജയകരമായി പൂർത്തിയാക്കിയതായി സ്ഥിരീകരിച്ച് എയർ അറേബ്യ. തങ്ങളുടെ വിമാന ശൃംഖലയിലെ എല്ലാ വിമാനങ്ങളിലും ഈ അപ്ഡേറ്റ് പൂർത്തിയാക്കിയതായാണ് എയർ അറേബ്യ വ്യക്തമാക്കിയിരിക്കുന്നത്. 

തിരക്കിനിടയിലും അപ്ഡേറ്റ് വേഗത്തിൽ പൂർത്തിയാക്കി

വർഷത്തിലെ ഏറ്റവും തിരക്കേറിയ യാത്രാസമയത്ത് തന്നെയായിരുന്നു ഈ അപ്‌ഡേഷൻ എങ്കിലും, ഇത് വളരെ കുറഞ്ഞ തടസ്സങ്ങളോടെ വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചെന്ന് എയർലൈൻ വ്യക്തമാക്കി. ഈ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയ തങ്ങളുടെ ഓപ്പറേഷണൽ ടീമിന് എയർ അറേബ്യ അഭിനന്ദനം അറിയിച്ചു.

വിമാന സർവിസുകൾ സാധാരണ നിലയിൽ

അപ്ഡേഷൻ സമയത്ത് വിമാനങ്ങളുടെ ഷെഡ്യൂളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിരുന്നു. ഈ സമയം തങ്ങളോട് സഹകരിച്ച യാത്രക്കാർക്ക് എയർ അറേബ്യ നന്ദി പറഞ്ഞു. നിലവിൽ വിമാന സർവിസുകളുടെ ഷെഡ്യൂൾ സാധാരണ നിലയിലേക്ക് പുനഃസ്ഥാപിച്ചതായും എയർ അറേബ്യ അറിയിച്ചു.

എ 320 വിഭാഗത്തില്‍പ്പെട്ട 6000 വിമാനങ്ങള്‍

വെള്ളിയാഴ്ച മുതലാണ് വിമാനങ്ങളുടെ സോഫ്റ്റ് വെയറുകള്‍ അപ്‌ഡേറ്റ് ചെയ്ത് തുടങ്ങിയത്. എ 320 വിഭാഗത്തില്‍പ്പെട്ട 6000 വിമാനങ്ങളുടെ സോഫ്റ്റ് വെയറിലാണ് പ്രശ്‌നം കണ്ടെത്തിയത്. 900 വിമാനങ്ങളിലെ പഴയ കംപ്യൂട്ടറുകള്‍ മാറ്റേണ്ടി വന്നു. 5000 വിമാനങ്ങളുടെ സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ പ്രശ്‌നങ്ങളില്ലാതെ നടന്നുവെന്ന് ഫ്രഞ്ച് ഗതാഗത മന്ത്രി ഫിലിപ്പി തബാറോട്ട് പറഞ്ഞു. ഇനി 100 ല്‍ കുറവ് വിമാനങ്ങളിലേ അപ്‌ഡേഷന്‍ നടത്താനുള്ളൂ. എ320 നൊപ്പം എ 318, എ 319, എ321 മോഡലുകളിലും പ്രശ്‌നങ്ങൾ കണ്ടെത്തിയിരുന്നു.

ഗള്‍ഫ് സെക്ടറിൽ സര്‍വിസ് താളം തെറ്റി

ഗള്‍ഫ് മേഖലയിലും അപ്‌ഡേറ്റ്‌സ് നടപടികള്‍ സര്‍വിസുകളെ താളംതെറ്റിച്ചു. അമേരിക്കന്‍ എയര്‍ലൈന്‍സ് 340 വിമാനങ്ങള്‍ നിലത്തിറക്കി. ഡെല്‍റ്റ എയര്‍ സര്‍വിസുകള്‍ വെട്ടിച്ചുരുക്കി. യു.കെയിലെ ഹീത്രൂ, ലൂട്ടന്‍, മാഞ്ചസ്റ്റര്‍, ഗാറ്റ് വിക് വിമാനത്താവളങ്ങളില്‍ സര്‍വിസുകള്‍ താറുമാറായി. സര്‍വിസുകള്‍ റദ്ദാക്കിയില്ലെന്ന് യു.കെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറഞ്ഞു. ഈസി ജെറ്റ് അവരുടെ വിമാനങ്ങളെല്ലാം അപ്‌ഡേറ്റ് ചെയ്തു. വിസ് എയറിനെ പ്രശ്‌നം ബാധിച്ചില്ല. ആസ്‌ത്രേലിയയുടെ ജെറ്റ്സ്റ്റാര്‍ 90 സര്‍വിസുകള്‍ റദ്ദാക്കി. എയര്‍ ന്യൂസിലാന്റ് സര്‍വിസുകള്‍ അപ്‌ഡേഷന്‍ നടത്തി പുനരാരംഭിച്ചു.

ഒക്ടോബര്‍ 30ലെ സംഭവം

ഒക്ടോബര്‍ 30ന് ജെറ്റ് ബ്ലൂവിന്റെ എ 320 വിമാനം കംപ്യൂട്ടര്‍ പ്രശ്‌നത്തെ തുടര്‍ന്ന് അടിയന്തര ലാന്റിങ് നടത്തിയതിനു പിന്നാലെയാണ് പ്രശ്‌നം കണ്ടെത്തിയത്. മെക്‌സികോയിലെ കൗന്‍സനില്‍നിന്ന് യു.എസിലെ ന്യൂവാര്‍ക്കിലേക്ക് പോകുകയായിരുന്നു വിമാനം. 35,000 അടി ഉയരത്തില്‍ വിമാനത്തിന്റെ മൂക്കുഭാഗം കുത്തനെ താഴേക്ക് പതിച്ചു. പൈലറ്റ് നിര്‍ദേശം നല്‍കാതെയായിരുന്നു ഇത്. ഉടനെ വിമാനം താംപയിലേക്ക് തിരിച്ചുവിട്ട് അടിയന്തര ലാന്റിങ് നടത്തി. സംഭവത്തിൽ ഏഴു യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ ഭാഗമായ വാലിലേക്കും ചിറകിലേക്കും സന്ദേശം നല്‍കുന്ന എലിവേറ്റര്‍ എയ്‌ലറോണ്‍ കംപ്യൂട്ടര്‍ (ഇലാക്) സിസ്റ്റം താനേ പ്രവര്‍ത്തിച്ചതാണ് കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പഴയ മോഡല്‍ വിമാനത്തില്‍ ഇലാക് മാറ്റേണ്ടി വന്നു. പുതിയതില്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ ചെയ്യേണ്ടിവന്നു.

Air Arabia has confirmed the successful completion of mandatory software and technical updates on its entire A320 fleet, following a global directive from Airbus to address potential flight control issues caused by intense solar radiation. The airline prioritized passenger safety and minimized disruptions during the update process.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ബൈക്ക് മോഷണക്കേസില്‍ ട്വിസ്റ്റ്; പിടിയിലായത് വിദ്യാര്‍ഥികള്‍; നമ്പര്‍ പ്ലേറ്റും കളറും മാറ്റി വാഹനം വിറ്റത് 10000 രൂപയ്ക്ക് 

Kerala
  •  2 days ago
No Image

മൂന്ന് പെണ്‍കുട്ടികളെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പിതാവ് കസ്റ്റഡിയില്‍; പ്രതി കുറ്റം സമ്മതിച്ചതായി സൂചന 

National
  •  2 days ago
No Image

ഡല്‍ഹി-ഗോവ വിമാനത്തില്‍ ബീഡി വലിച്ച് യുവാവ്; അറസ്റ്റ് 

National
  •  2 days ago
No Image

വിമാനയാത്ര മാറ്റാം പിഴയില്ലാതെ; ഇളവുമായി സലാം എയര്‍

oman
  •  2 days ago
No Image

യുകെയില്‍ ബിസിനസും വിസയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവും, 66 ലക്ഷം രൂപ പിഴയും 

Kerala
  •  2 days ago
No Image

ലോകം കീഴടക്കി ഇന്ത്യ; കിവികളുടെ ചിറകരിഞ്ഞ് മൂന്നാം ടി-20 കിരീടം

Cricket
  •  2 days ago
No Image

ഇറാൻ ആക്രമണം: സഊദിയിൽ പാർപ്പിട കേന്ദ്രത്തിൽ പ്രൊജക്‌ടൈൽ പതിച്ച് ഇന്ത്യക്കാരൻ അടക്കം രണ്ട് മരണം; 12 പേർക്ക് പരിക്ക്

Saudi-arabia
  •  2 days ago
No Image

അവഗണനയുടെ കനൽവഴികൾ പിന്നിട്ട് കിരീടപ്പോരിലെ നായകൻ; ഇനി ഇന്ത്യൻ ക്രിക്കറ്റിലെ 'അൺസ്റ്റോപ്പബിൾ' ബ്രാൻഡ് സഞ്ജു!

Cricket
  •  2 days ago
No Image

അന്താരാഷ്ട്ര പ്ലാറ്റിനം അംഗീകാരം വീണ്ടും നേടി റോയല്‍ ആശുപത്രി

oman
  •  2 days ago
No Image

സായിദ് മാനുഷിക ദിനം: മാനുഷിക മൂല്യങ്ങളുടെ സന്ദേശവുമായി ദുബൈ ജി.ഡി.ആർ.എഫ്.എ

uae
  •  2 days ago