ഇന്ത്യക്കായി ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ അവന് സാധിക്കും: ഇർഫാൻ പത്താൻ
സൗത്ത് ആഫ്രിക്കതിരായ ആദ്യ ഏകദിനത്തിൽ 17 റൺസിന്റെ ആവേശകരമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. റാഞ്ചിയിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന് സൗത്ത് ആഫ്രിക്കൻ ഇന്നിംഗ്സ് 49.2 ഓവറിൽ 332 റൺസിൽ അവസാനിക്കുകയായിരുന്നു.
മത്സരത്തിൽ ഇന്ത്യക്കായി വിരാട് കോഹ്‌ലി സെഞ്ച്വറി നേടി തിളങ്ങി. 120 പന്തിൽ 135 റൺസ് നേടിയാണ് കോഹ്‌ലി ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 11 ഫോറുകളും ഏഴ് സിക്സുകളും ആണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. രോഹിത് ശർമയും ക്യാപ്റ്റൻ കെഎൽ രാഹുലും അർദ്ധ സെഞ്ച്വറി നേടി. 56 പന്തിൽ 60 റൺസ് നേടിയാണ് രാഹുൽ നിർണായകമായത്. രണ്ട് ഫോറുകളും മൂന്ന് സിക്സുകളും ആണ് ഇന്ത്യൻ നായകൻ നേടിയത്. രോഹിത് 51 പന്തിൽ അഞ്ചു ഫോറുകളും മൂന്ന് സിക്സുകളും അടക്കം 57 റൺസും സ്വന്തമാക്കി. രവീന്ദ്ര ജഡേജ 20 പന്തിൽ 32 റൺസും സ്വന്തമാക്കി.
ഇപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ രാഹുലിന്റെ തകർപ്പൻ പ്രകടനങ്ങളെ പ്രശംസിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. രാഹുൽ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ തയ്യാറാണെന്നാണ് ഇർഫാൻ പത്താൻ പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.
''ആറാം നമ്പറിൽ ബാറ്റ് ചെയ്യുന്നത് എളുപ്പമല്ല പ്രത്യേകിച്ച് നിയമങ്ങളിൽ വന്ന മാറ്റം കാരണം. 34 ഓവറിന് ശേഷം ഓൾഡ് ബോളാണ് ലഭിക്കുക. 25 ഓവർ വരെയുള്ള പന്തല്ല നിങ്ങൾക്ക് ലഭിക്കുക. പന്ത് ഒരുപാട് പഴയതായിരിക്കും. ഈ സമയം ശക്തമായ സാങ്കേതികതയുള്ള ഒരു ബാറ്റർ ഉണ്ടാവുന്നത് ഗുണം ചെയ്യും. ഇതാണ് കെഎൽ രാഹുലിന്റെ മാനസികാവസ്ഥ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ അദ്ദേഹം തയ്യാറാണ്. അദ്ദേഹം പതുക്കെയാണ് ഇന്നിംഗ്സ് തുടങ്ങിയത്. സമ്മർദ്ദങ്ങളിൽ വേഗത്തിൽ പുറത്തുകടക്കുക വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. അദ്ദേഹം അസാധാരണമായ ഒരു ഇന്നിംഗ്സ് ആണ് കാഴ്ച വെച്ചത്'' ഇർഫാൻ പത്താൻ പറഞ്ഞു.
അതേസമയം ആദ്യ ഏകദിനത്തിലെ ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിനു മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു. ഡിസംബർ മൂന്നിനാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. റായ്പൂരിലാണ് മത്സരം.
India registered a thrilling 17-run victory over South Africa in the first ODI. Former Indian all-rounder Irfan Pathan has praised Indian captain Rahul's brilliant performance in the match. Irfan Pathan said that Rahul is ready to bat in any position.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."