HOME
DETAILS

പാലക്കാട് നിന്ന് രാഹുല്‍ പോയ ചുവന്ന പോളോ കാര്‍ സിനിമാ താരത്തിന്റേതെന്ന് സംശയം;അന്വേഷണം ഊര്‍ജിതം

  
Web Desk
December 01, 2025 | 6:21 AM

rahulmankoottam-missing-red polo car-investigation on progress

തിരുവനന്തപുരം: പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലിസ്. പാലക്കാട് നിന്ന് രാഹുല്‍ പോയ ചുവന്ന പോളോ കാര്‍ സിനിമാ താരത്തിന്റേതെന്ന സംശയത്തില്‍ പൊലിസ്. പരാതിക്കാരി പരാതി നല്‍കിയതിന് പിന്നാലെയാണ് രാഹുലിനെ പാലക്കാട്ട് നിന്ന് കാണാതാവുന്നത്. 

അതുവരെ കണ്ണാടിയിലെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ രാഹുല്‍ പങ്കെടുത്തിയിരുന്നു. എന്നാല്‍, പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടെന്നവിവരം പുറത്തുവന്നതോടെ ഒരു ചുവന്ന പോളോ കാറിലാണ് രാഹുല്‍ കണ്ണാടിയില്‍നിന്ന് മടങ്ങിയത്. ഇതിനുശേഷം രാഹുല്‍ എവിടെയാണെന്നതില്‍ വ്യക്തതയുമില്ല. അന്വേഷണം പുരോഗമിക്കുകയാണ്. 

കാറിന്റെ നമ്പറടക്കം ശേഖരിച്ച് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് കാറിന്റെ ഉടമ ഒരു സിനിമാ താരമാണെന്നവിവരം കിട്ടിയത്. അതേസമയം, കണ്ണാടിയില്‍നിന്ന് ചുവന്ന കാറില്‍ മടങ്ങിയ രാഹുല്‍, യാത്രയ്ക്കിടെ വാഹനം മാറ്റിയോ എന്നതിലടക്കം വ്യക്തതയില്ല.

രാഹുലിന്റെ സുഹൃത്തുക്കളെ ഉള്‍പ്പടെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇവരുടെ ഫോണ്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞദിവസം രാഹുലിന്റെ പാലക്കാട്ടെ ഫഌറ്റിലും പൊലിസ് സംഘം പരിശോധന നടത്തിയിരുന്നു. കുന്നത്തൂര്‍മേട്ടിലുള്ള ഫഌറ്റിലായിരുന്നു പരിശോധന. ഫഌറ്റിലെ സിസിടിവികള്‍ പരിശോധിച്ച സംഘം സ്ഥലത്തുണ്ടായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പിഎ ഫസലില്‍നിന്നും ഫ്‌ലാറ്റിലെ സുരക്ഷാജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ തേടി. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ തുടങ്ങിയ പരിശോധന നാലുമണിവരെ നീണ്ടു.

Police intensify the search for Rahul Mankootath after clues point to a film actress’s red Polo car being used for his escape. Investigation gains new momentum.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രൗഡ് ഫണ്ടിങ്ങിൽ ചരിത്രം കുറിച്ച് 'തഹിയ്യ' ഇന്ന് അവസാനിക്കും; ഇതുവരെ ലഭിച്ചത് 40 കോടിയിലധികം

Kerala
  •  an hour ago
No Image

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; 95,000 കടന്ന് തന്നെ

Economy
  •  2 hours ago
No Image

ഇന്ത്യക്കായി ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ അവന് സാധിക്കും: ഇർഫാൻ പത്താൻ

Cricket
  •  2 hours ago
No Image

വാണിജ്യ പാചക വാതക സിലിണ്ടറിന് വില കുറച്ചു; ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ ഇത്തവണയും മാറ്റമില്ല

Kerala
  •  3 hours ago
No Image

ഇസ്രാഈല്‍ പ്രധാനമന്ത്രിക്ക് മാപ്പ് നല്‍കാന്‍ പ്രസിഡന്റിന് കഴിയില്ലെന്ന് നെതന്യാഹുവിന്റെ മുന്‍ അഭിഭാഷകന്‍

International
  •  3 hours ago
No Image

കൈക്കൂലി കേസ്; വിജിലൻസ് വലയിൽ ഈ വർഷം കുടുങ്ങിയത്  70 ഉദ്യോഗസ്ഥർ

Kerala
  •  3 hours ago
No Image

'രാജ്ഭവന്‍ ഇനി ലോക്ഭവന്‍': ഇന്ന് മുതല്‍ പേര് മാറ്റം, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിജ്ഞാപനം ഇറക്കും

Kerala
  •  4 hours ago
No Image

മെഡിസെപ് വിവരശേഖരണം സമയം നീട്ടി; ഡിസംബര്‍ 10 വരെ 

Kerala
  •  4 hours ago
No Image

കാനത്തിൽ ജമീലയുടെ ഖബറടക്കം നാളെ

Kerala
  •  4 hours ago
No Image

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനവിരുദ്ധതയിൽ മത്സരിക്കുകയാണ്: പി.ജെ ജോസഫ്

Kerala
  •  4 hours ago