HOME
DETAILS

ഹജ്ജ് 2026; കേരളത്തിൽ നിന്ന് ആദ്യ വിമാനം ഏപ്രിൽ 30ന്

  
അശ്റഫ് കൊണ്ടോട്ടി
February 25, 2026 | 4:45 AM

Hajj 2026 First flight from Kerala on April 30

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിൽ ഹജ്ജ് 2026 സർവിസുകൾ ഏപ്രിൽ 30 മുതൽ ആരംഭിക്കും. ആദ്യ വിമാനം കൊച്ചിയിൽനിന്ന് ഉച്ചയ്ക്ക് 2.10ന് ജിദ്ദയിലേക്ക് പുറപ്പെടും സഊദി പ്രാദേശിക സമയം വൈകിട്ട് 5.30ന് വിമാനം ജിദ്ദയിലെത്തും. ഫ്ളൈ നാസ് ആണ് സർവിസ് നടത്തുന്നത്. 430 തീർഥാടകരെ ഉൾക്കൊള്ളുന്ന വലിയ വിമാനമാണ് ഹജ്ജ് സർവിസിന് ഉപയോഗിക്കുന്നത്.

കൊച്ചി, കണ്ണൂർ, കരിപ്പൂർ എന്നിവിടങ്ങളിൽ നിന്നായി 40 സർവിസുകളാണ് ഷെഡ്യൂൾ ചെയ്തത്. കൊച്ചിയിൽനിന്ന് 20 വിമാനങ്ങളാണ് സർവിസ് നടത്തുക. ഈ വർഷം ആരംഭിക്കുന്ന ഷോർട്ട് ഹജ്ജ് തിരഞ്ഞെടുത്തവർക്കായി ഷെഡ്യൂൾ ചെയ്ത മൂന്ന് സർവിസുകൾ ഉൾപ്പെടെയാണിത്. കൊച്ചിയിൽ നിന്ന് പുറപ്പെടുന്നവർ ജൂൺ 13ന് വൈകുന്നേരം 5.30ന് മടങ്ങിയെത്തും. മദീന വഴിയാണ് വിമാന സർവിസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

സംസ്ഥാനത്തുനിന്ന് ഏറ്റവും കൂടുതൽ തീർഥാടകർ ഹജ്ജിന് പോകുന്നത് കൊച്ചി വഴിയാണ്. കണ്ണൂരിൽനിന്ന് മെയ് അഞ്ച് മുതലാണ് ഹജ്ജ് സർവിസുകൾ ആരംഭിക്കുന്നത്. 13 വിമാനങ്ങളാണ് ഫ്ളൈഅദീൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 12 വിമാനങ്ങളിൽ 350 തീർഥാടകരും അവസാന വിമാനത്തിൽ 288 തീർഥാടകരും പുറപ്പെടും. ആദ്യ വിമാനം മെയ് അഞ്ചിന് പുലർച്ചെ 4.45ന് ജിദ്ദയിലേക്ക് പുറപ്പെടും. കണ്ണൂരിൽനിന്നുള്ളവരുടെ മടക്കം ജൂൺ 21 മുതൽ ആരംഭിച്ച് ജൂലൈ ഒന്നിന് അവസാനിക്കും.

കരിപ്പൂരിൽ നിന്നുള്ള ആദ്യ വിമാനം മെയ് 15ന് പുറപ്പെടും. 145 പേർക്ക് സഞ്ചരിക്കാവുന്ന ഏഴ് വിമാനങ്ങളാണ് ആകാശ എയർ ഹജ്ജിനായി സർവിസ് നടത്തുന്നത്. മെയ് 18നാണ് അവസാന വിമാനം. മടക്ക സർവിസുകൾ ജൂൺ 24ന് തുടങ്ങി 27ന് സമാപിക്കും. സംസ്ഥാനത്ത് ഏറ്റവും കുറവ് തീർഥാടകർ പുറപ്പെടുന്നത് കരിപ്പൂരിൽനിന്നാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്ടേക്ക് വരുന്നത് ബീച്ച് കാണാന്‍ വേണ്ടിമാത്രമാണോ?... എങ്കില്‍ ഈ സ്‌പോട്ടുകള്‍ മിസ്സ് ചെയ്യണ്ട

latest
  •  6 days ago
No Image

മണിപ്പൂരിൽ വീടിന് നേരെ ബോംബേറ്: രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു; വംശീയ കലാപത്തിന്റെ തുടർച്ചയെന്ന് സംശയം

latest
  •  6 days ago
No Image

നൊമ്പരമായി സുമയ്യ; പണമില്ലാത്തതിനാല്‍ യു.എ.ഇയില്‍നിന്ന് മയ്യിത്ത് നാട്ടിലെത്തിയത് ഒരു മാസത്തിന് ശേഷം; മരണക്കിടക്കയിലും മൂന്ന് കുഞ്ഞുമക്കളെ വിളിച്ചു

uae
  •  6 days ago
No Image

മെസി കേരളത്തിൽ എത്തി; പക്ഷേ കളിക്കാനല്ല, മന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ; തിരൂരിൽ വി. അബ്ദുറഹ്മാനെതിരെ മെസിമാരെ അണിനിരത്തി യുഡിവൈഎഫ് മെ​ഗാറാലി

Kerala
  •  6 days ago
No Image

നായയുടെ കുര കേട്ട് പേടിച്ചു; രക്ഷപ്പെടാന്‍ കിണറ്റിന് മുകളില്‍ കയറി, വഴുതി വീണത് ആറടി താഴ്ചയിലേക്ക്

Kerala
  •  6 days ago
No Image

ശബരിമല യുവതി പ്രവേശനം: ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് മുതൽ വാദം കേൾക്കും; സർക്കാർ നിലപാട് നിർണായകം

Kerala
  •  6 days ago
No Image

'സമയപരിധി ഇന്ന് അവസാനിക്കും, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാനിലെ വൈദ്യുതനിലയങ്ങളും പാലങ്ങളും തകര്‍ക്കും' ഭീഷണിയുമായി വീണ്ടും ട്രംപ്

International
  •  6 days ago
No Image

അഡ്നോക് ഗ്യാസ് ഓഹരിയുടമകള്‍ക്ക് റെക്കോര്‍ഡ് ലാഭവിഹിതം: 3.6 ബില്യണ്‍ ഡോളര്‍ വിതരണം ചെയ്യും

uae
  •  6 days ago
No Image

ആലുവയില്‍ ബൈക്കില്‍ ലോറിയിടിച്ച് അപകടം: യാത്രക്കാരിയായ യുവതി മരിച്ചു

Kerala
  •  6 days ago
No Image

ശ്വാസം മുട്ടിച്ചുള്ള കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്; വീട്ടിലെ രഹസ്യ പ്രസവത്തില്‍ കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാവ് പ്രതി

Kerala
  •  6 days ago