HOME
DETAILS

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

  
Web Desk
December 06, 2025 | 6:27 AM

rahul-mamkootathil-files-anticipatory-bail-second-rape-case

തിരുവനന്തപുരം: ആദ്യ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ അതിവേഗ നീക്കവുമായി രാഹുല്‍മാങ്കൂട്ടത്തില്‍ എം.എല്‍.എ ബംഗളുരുവില്‍ നിന്നുള്ള ഇരുപത്തിമൂന്നുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് രണ്ടാമത് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യഹരജി നല്‍കിയത്. ഹരജി ഇന്നുതന്നെ പരിഗണിക്കും.

രണ്ടാം കേസില്‍ പരാതിക്കാരി ആരെന്ന് പോലും ഇതുവരെ തനിക്കോ അഭിഭാഷകര്‍ക്കോ വ്യക്തമായിട്ടില്ലെന്ന് രാഹുല്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുല്‍ ഉന്നയിക്കുന്ന പ്രധാന വിഷയം. 

സംസ്ഥാനത്തിന് പുറത്തു താമസിക്കുന്ന 23 കാരിയാണ് രണ്ടാം കേസിലെ പരാതിക്കാരി. രാഹുല്‍ ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹവാഗ്ദാനം നല്‍കി ഹോം സ്റ്റേയില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനം. മുറിയില്‍ കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്തു. ശരീരമാകെ മുറിവേല്‍പ്പിച്ചു. മാനസികമായും ശാരീരികമായും ക്രൂരപീഡനം നേരിട്ടു. ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചു. പൊലിസില്‍ പരാതി നല്‍കാതിരുന്നത് സൈബര്‍ ആക്രമണം ഭയന്നാണെന്നും പരാതിയിലുണ്ട്.

ഇന്‍സ്റ്റഗ്രാം മുഖേനയാണ് രാഹുല്‍ സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ഫോണ്‍ നമ്പര്‍ വാങ്ങി വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നു പറഞ്ഞു. തുടര്‍ന്ന് രാഹുലിന്റെ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി വിവാഹക്കാര്യം സംസാരിച്ചു. എന്നാല്‍ രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തു. പിന്നീട് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വീട്ടുകാര്‍ സമ്മതിച്ചു.

വിവാഹം കഴിക്കുമെന്ന് ഉറപ്പായതോടെ കാണണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. അവധിക്ക് നാട്ടില്‍ വന്ന തന്നെ സുഹൃത്ത് ഫെന്നി നൈനാനെ അയച്ച് കാറില്‍ ഹോം സ്റ്റേയില്‍ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഇമെയില്‍ മുഖേന അയച്ച പരാതിയില്‍ പറയുന്നു.

 

After the Kerala High Court stayed his arrest in the first rape case, MLA Rahul Mamkootathil has swiftly filed an anticipatory-bail plea in the second rape case registered against him. The second FIR was filed based on the complaint of a 23-year-old woman from Bengaluru. Rahul submitted the new bail application before the Thiruvananthapuram Sessions Court, which is expected to consider the plea today itself.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  3 hours ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  3 hours ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 5 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയ രംഗത്ത് തുടരരുതെന്ന് രാഹുലിന്റെ പുറത്താക്കലിനെ കുറിച്ച കെകെ രമ എംഎല്‍എ

Kerala
  •  4 hours ago
No Image

ഗ്യാസ് സിലിണ്ടര്‍ നിറച്ച ലോറിയില്‍ അതിക്രമിച്ചു കയറി; സിലിണ്ടര്‍ കുത്തിത്തുറന്ന് തീ കൊളുത്തി  യുവാവിന്റെ ആത്മഹത്യാശ്രമം

Kerala
  •  4 hours ago
No Image

ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക;  ആവശ്യമായ പെര്‍മിഷനുകള്‍ മാത്രം നല്‍കുക - സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യം

Kerala
  •  4 hours ago
No Image

ഇന്‍ഡിഗോ ചതിച്ചു; യാത്രക്കാരെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ റെയില്‍വേ- 37 ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ച് വര്‍ധന

Kerala
  •  5 hours ago
No Image

പരാതി പ്രവാഹം; പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കണം

Kerala
  •  5 hours ago
No Image

ശബരിമലക്കായി 456 ബസുകൾ മാറ്റിയതിനു പിന്നാലെ തെരഞ്ഞെടുപ്പിനും കെ.എസ്.ആർ.ടി.സി ബസുകൾ; യാത്രാക്ലേശം രൂക്ഷമാകും

Kerala
  •  5 hours ago
No Image

പള്ളി പൊളിച്ചിട്ട് 33 വർഷം; അന്തിമ വിധി വന്നിട്ട് വന്നിട്ട് ആറുവർഷം; രാമക്ഷേത്രം ഉയർന്നു; പള്ളി നിർമാണത്തിന് അനുമതിയില്ല

National
  •  5 hours ago