ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും 15ന് പരിഗണിക്കുമെന്നും വിശദമായി വാദം കേള്‍ക്കുമെന്നും കോടതി പറഞ്ഞു. അറസ്റ്റ് തടയാനുള്ള സാധ്യത തേടി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ബലാത്സംഗത്തിന് തെളിവില്ലെങ്കിലും ഭീഷണിപ്പെടുത്തി ഗര്‍ഭച്ഛിദ്രം നടത്തിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ചാണ് കഴിഞ്ഞ ദിവസം കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.
'ബലാത്സംഗമായി കണക്കാക്കാനാവില്ല, സമ്മതപ്രകാരമുള്ള ബന്ധം'രാഹുലിന്റെ ഹരജിയിലെ പ്രധാന വാദങ്ങൾ
എഫ്.ഐ.ആറിലെ ആരോപണം ബലാത്സംഗത്തിന്റെ പരിധിയിൽ വരില്ല. പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ്. വർഷങ്ങൾ നീണ്ട ബന്ധം തകർന്നപ്പോൾ കേസാക്കി മാറ്റിയതാണ്. പരാതി നൽകിയത് സാധാരണ രീതിയിലല്ല, പൊലിസിന് പകരം മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തന്നെ വേട്ടയാടാനായി കെട്ടിച്ചമച്ച കേസാണെന്നും, കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ ആവശ്യമില്ലെന്നും രാഹുൽ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഏത് സമയത്തും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി കാര്യങ്ങൾ വിശദീകരിക്കാൻ തയ്യാറാണെന്നും രാഹുൽ അറിയിച്ചു. മുതിർന്ന അഭിഭാഷകൻ എസ്. രാജീവാണ് രാഹുലിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്നത്.
ഒളിവിലിരുന്ന് കരുക്കള്‍ നീക്കി രാഹുല്‍, പിടികൂടാനാവാതെ അന്വേഷണസംഘം
നവംബര്‍ 27നാണ് മുഖ്യമന്ത്രിയെ കണ്ട് അതിജീവിത പരാതി നല്‍കിയത്. തുടര്‍ന്ന് രാഹുല്‍ ഒളിവില്‍ പോയി. 28ന് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും രാഹുല്‍ മുങ്ങിയിരുന്നു. രാഹുലിനായി പാലക്കാട്ട് വ്യാപക തിരച്ചില്‍ നടത്തിയ അന്വേഷണ സംഘത്തിന് രാഹുലിന്റെ പൊടിപോലും കിട്ടിയില്ല. തുടര്‍ന്ന് സംസ്ഥാനം വിട്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും അന്വേഷണ സംഘമെത്തി. എന്നാല്‍ അവിടെനിന്നു രാഹുലിനെ കണ്ടെത്താനായില്ല.
പലതവണ മൊബൈലും കാറും മാറി മാറി ഉപയോഗിച്ചാണ് രാഹുല്‍ ഒളിവില്‍ കഴിയുന്നത്. സി.സി.ടി.വി കാമറകളുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി സുഹൃത്തായ യുവ നടിയുടെ ചുവന്ന പോളോ കാറില്‍ പൊള്ളാച്ചിയിലെത്തി അവിടെനിന്നും മറ്റൊരു കാറില്‍ കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. പിന്നീട് കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയായ ബാഗലൂരിലെത്തി അവിടത്തെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിഞ്ഞു. ഇവിടേക്ക് അന്വേഷണ സംഘം എത്തുന്നുവെന്ന വിവരം അറിഞ്ഞ് പിന്നീട് ബെംഗളൂരുവിലേക്കും രാഹുല്‍ പോയി. ബെംഗളൂരുവില്‍ അന്വേഷണ സംഘം എത്തുന്നതിനു മുന്‍പെ രാഹുല്‍ രക്ഷപ്പെട്ടു. പൊലിസ് എത്തുന്ന കാര്യം രാഹുല്‍ എങ്ങനെയാണ് മുന്‍കൂട്ടി അറിയുന്നതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളാണോ രാഹുലിന് അഭയം ഒരുക്കുന്നതെന്നും സംശയമുണ്ട്. രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചു കഴിയുന്നതായി സംശയിച്ച പൊലിസിന്റെ ഒരു സംഘം തമിഴ്‌നാട് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. എ.ഡി.ജി.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് എല്ലാ ജില്ലകളിലും അന്വേഷണ സംഘം രാഹുലിനെ തിരയുന്നുണ്ട്.
ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷം ഡിവൈ.എസ്.പി സജീവനാണ് അന്വേഷണ ചുമതല. മാങ്കൂട്ടത്തിലിനെ കണ്ടെത്തുന്നതിനായി അതിര്‍ത്തികളില്‍ ഉള്‍പ്പെടെ പൊലിസ് തെരച്ചില്‍ ഊര്‍ജിതമാണ്. രാഹുല്‍ തല്‍കാലം കീഴടങ്ങിയേക്കില്ലെന്നും നിയമപോരാട്ടം തുടരാനാണ് തീരുമാനമെന്നുമാണ് പുറത്തുവരുന്ന വിവരം. പൊലിസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയെന്ന് പറയുന്നതല്ലാതെ യാതൊരു പുരോഗതിയും അന്വേഷണത്തിലില്ലെന്നാണ് ഉയരുന്ന മറ്റൊരു ആരോപണം. ഒളിവിലിരുന്ന് രണ്ടാം തവണയാണ് മുന്‍കൂര്‍ ജാമ്യത്തിനായി മാങ്കൂട്ടത്തില്‍ കോടതിയെ സമീപിക്കുന്നത് പുറത്തുനിന്ന് കൃത്യമായ സഹായം രാഹുലിന് ലഭിക്കുന്നതിന്റെ തെളിവുകളാണെന്നും ആരോപണമുണ്ട്. അതിനിടെ കഴിഞ്ഞദിവസം
വൈകിട്ട് കാസര്‍കോട് ഹോസ്ദുര്‍ഗ് കോടതിയില്‍ രാഹുല്‍ കീഴടങ്ങും എന്ന അഭ്യൂഹം പരന്നിരിന്നു. ബെംഗളൂരു നഗരത്തില്‍ അടക്കം രാഹുല്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തിയ പൊലിസ്, രാഹുല്‍ ഇപ്പോഴും കര്‍ണാടകയില്‍ തന്നെയാണെന്നാണ് കരുതുന്നത്.
A Kerala High Court has temporarily stayed the arrest of Rahul Mamkootathil in a rape and forced abortion case, granting him relief for now. The stay comes after a lower court had rejected his anticipatory-bail plea in a case that also involves serious charges including repeated rape, coercion to abort pregnancy, and non-consensual recording of private images.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."