സുഡാന്‍ ഡ്രോണ്‍ ആക്രമണം: മരണം 114 ആയി, കൊല്ലപ്പെട്ടവരില്‍ 46 കുഞ്ഞുങ്ങള്‍
കൈറോ: സുഡാന്‍ പ്രവിശ്യയായ കുര്‍ദുഫാനില്‍ കിന്‍ഡര്‍ഗാര്‍ട്ടനില്‍ അര്‍ധ സൈനിക വിഭാഗം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മരണം 114 ആയതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ 46 പേര്‍ കുട്ടികളാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കലോഗി പട്ടണത്തിലാണ് നാടിനെ നടുക്കിയ ആക്രമണം നടന്നത്.
അര്‍ധസൈനിക വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സസും (ആര്‍.എസ്.എഫ്) സുഡാന്‍ സൈന്യവും തമ്മില്‍ രണ്ടു വര്‍ഷമായി തുടരുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് പുതിയ ആക്രമണവും. എണ്ണ സമ്പന്നമായ കുര്‍ദുഫാന്‍ മേഖല സമീപനാളുകളില്‍ സംഘര്‍ഷഭരിതമാണ്. നിരവധി പേരാണ് കഴിഞ്ഞ ആഴ്ചകളില്‍ ഇവിടെ കൊല്ലപ്പെട്ടത്.
ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ ഏറെയും സിവിലിയന്മാരാണ്. സുഡാനിലെ അല്‍ഫാഷിര്‍ മേഖലയിലേതിന് സമാനമായ മനുഷ്യഹത്യക്കാണ് കുര്‍ദുഫാനും സാക്ഷിയാകുന്നതെന്ന് യു.എന്‍ മനുഷ്യാവകാശ മേധാവി വോള്‍കര്‍ ടര്‍ക ചൂണ്ടിക്കാട്ടി.
ആര്‍.എസ്.എഫിന്റെ കൈകളിലായതിന് പിന്നാലെ അല്‍ഫാഷിറില്‍ സിവിലിയന്‍ നരഹത്യക്ക് പുറമെ, കൂട്ടബലാത്സംഗങ്ങളും ലൈംഗിക പീഡനങ്ങളുമാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 2023ല്‍ തു
ടങ്ങിയ സൈന്യവും ആര്‍.എസ്.എഫും തമ്മിലെ സംഘര്‍ഷങ്ങളില്‍ ഇതിനകം 48,000 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ഒരു കോടിയിലേറെ പേര്‍ വീടുകളില്‍ നിന്ന് കുടിയിറക്കപ്പെട്ടിട്ടുണ്ട്.
“the death toll from a devastating drone attack in sudan has climbed to 114, with 46 children reported among the victims. authorities continue rescue and relief efforts in the affected region.”
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."