ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; കൊന്നൊടുക്കിയവരില്‍ 70 വയസ്സായ സ്ത്രീയും മകനും; വെടി നിര്‍ത്തല്‍ 'ഗുരുതരാവസ്ഥയില്‍' യു.എന്‍ മുന്നറിയിപ്പ്
ഗസ്സ: ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍. മധ്യ ഗസ്സയിലെ മഗാസി ക്യാംപിന് നേരെ നടത്തിയ ആക്രമണത്തില്‍ 70കാരിയും മകനും ഉള്‍പെടെ ഏഴ് പേരെയാണ് ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത്.
അതിനിടെ ഗസ്സ വെടിനിര്‍ത്തല്‍ നിര്‍ണായക സ്ഥിതിയിലെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കി. സ്ഥിരമായ സമാധാനക്കരാറിലെത്തും മുന്‍പ് തന്നെ വെടിനിര്‍ത്തല്‍ അവസാനിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി നിലവില്‍ വന്ന യെല്ലോ ലൈന്‍ മറികടന്നെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം മൂന്നു പേരെ ഇസ്റാഈല്‍ സൈന്യം വെടിവച്ചു കൊന്നു. രണ്ടു വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവര്‍ കൊല്ലപ്പെട്ടത്. യെല്ലോ ലൈനിനു പിന്നിലാണ് ഇസ്റാഈല്‍ സൈന്യത്തിന്റെ മേഖല.
യെല്ലോ ലൈന്‍ മറികടക്കുന്നത് സൈന്യത്തിന് ഭീഷണിയെന്ന് ആരോപിച്ചാണ് ഇവരെ വെടിവച്ചു കൊന്നതെന്ന് വഫ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഒക്ടോബര്‍ 10 മുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷവും ഇസ്റാഈല്‍ സൈന്യം ഗസ്സയില്‍ 360 പേരെ വെടിവച്ചു കൊന്നിട്ടുണ്ട്. നൂറുകണക്കിനാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇസ്റാഈലിന്റെ വെടിനിര്‍ത്തല്‍ ലംഘനം ലോക രാജ്യങ്ങള്‍ ചോദ്യം ചെയ്യുന്നുമില്ല.
എതിര്‍പ്പുമായി എട്ട് അറബ് - മുസ്‌ലിം രാജ്യങ്ങള്‍
റഫ: ഗസ്സയ്ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക അതിര്‍ത്തിയായ റഫയില്‍ ഇസ്റാഈലിന്റെ എക്സിറ്റ് മാത്രമുള്ള പദ്ധതിയെ എതിര്‍ത്ത് അറബ് - മുസ്‌ലിം രാജ്യങ്ങള്‍. ഗസ്സ- ഇസ്റാഈല്‍ വിഷയത്തില്‍ മധ്യസ്ഥരായ ഈജിപ്ത്, ഖത്തര്‍ ഉള്‍പ്പെടെയുള്ള എട്ടു രാജ്യങ്ങളാണ് എതിര്‍പ്പുമായി രംഗത്തു വന്നത്.
റഫ അതിര്‍ത്തി പൂര്‍ണമായി തുറന്നു കിട്ടിയാലേ ഗസ്സയിലേക്ക് സ്വതന്ത്രമായ പ്രവേശനം സാധ്യമാകുകയുള്ളൂ. ഈജിപ്ത്, ഇന്തോനേഷ്യ, ജോര്‍ദാന്‍, പാകിസ്ഥാന്‍, ഖത്തര്‍, സഊദി അറേബ്യ, തുര്‍ക്കി, യു.എ.ഇ രാജ്യങ്ങളാണ് സംയുക്ത പ്രസ്താവനയിലൂടെ ഇസ്റാഈല്‍ നീക്കം എതിര്‍ത്തത്. റഫ അതിര്‍ത്തി വഴി ഗസ്സയില്‍ നിന്ന് പുറത്തേക്ക് മാത്രം പോകാമെന്നാണ് ഇസ്റാഈല്‍ പറയുന്നത്.
വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി എല്ലാ അതിര്‍ത്തികളും തുറക്കണമെന്ന നിര്‍ദേശം ഇസ്റാഈല്‍ പാലിച്ചിരുന്നില്ല. റഫ അതിര്‍ത്തി അടച്ചിടുന്നത് തുടരുകയാണ്. റഫ അല്ലാത്ത അതിര്‍ത്തികളെല്ലാം ഇസ്റാഈലിലേക്കുള്ളതാണ്. റഫ അതിര്‍ത്തി വഴിയാണ് വിദേശരാജ്യങ്ങളുടെ സഹായവും മറ്റും ഗസ്സയിലെത്തിക്കുന്നത്. ഗസ്സയില്‍ നിന്ന് പരുക്കേറ്റവരെ വിദേശത്തേക്ക് കൊണ്ടുപോകുന്നതും റഫ അതിര്‍ത്തി വഴിയാണ്. ഇസ്റാഈലിന്റെ നീക്കത്തില്‍ അഗാധമായ ആശങ്കയുണ്ടെന്ന് അറബ് രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഗസ്സയില്‍ നിന്നുള്ളവര്‍ക്ക് ഈജിപ്തിലേക്ക് പോകാന്‍ മാത്രം റഫ അതിര്‍ത്തി തുറക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഇസ്റാഈല്‍ സൈന്യം അറിയിച്ചത്.
israel’s ongoing operations in gaza have resulted in more casualties, including a 70-year-old woman and her son. the un warns that the ceasefire situation is in a critical state, urging urgent de-escalation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."