HOME
DETAILS
MAL
പഴഞ്ചേരി ഗവ. എല്‍.പി.സ്കൂളിന് നൂറ് വയസ്
backup
September 09 2016 | 19:09 PM
തച്ചനാട്ടുകര: പഴഞ്ചേരി ഗവ:എല്‍.പി.സ്കൂള്‍ നൂറാം വാര്‍ഷികത്തിന്റെ നിറവില്‍. ആദ്യം സ്വകാര്യ മേഖലയിലും പിന്നീട് മലബാര്‍ ജില്ലാബോര്ഡിനും കീഴിലായിരുന്നു.1957 ല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായി.
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച സ്കൂള്‍ പിന്നീട് 1999 ല്‍ കെട്ടിടം ഉടമയായ സി.വി.തങ്കമണി വിട്ടുനല്‍കിയ സ്ഥലത്ത് നിര്‍മിച്ച സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. നൂറാം വാര്‍ഷികത്തോടനുബന്ദിച്ച് നാട്ടുകാരും പൂര്‍വ്വ വിദ്യാര്‍ഥികളും ചേര്‍ന്ന് വിപുലമായ ആഘോഷ പരിപാടികളും വികസന പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. സ്കൂളില്‍ അതിക സൗകര്യത്തിനായി പി.ഉണ്ണി എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 40 ലക്ഷംരൂപ വകയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."