തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഏറ്റവും മികച്ചത് ആയി യു.എ.ഇ പാസ്‌പോര്‍ട്ട്
ദുബായ്: 2025ലെ പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് കണക്കനുസരിച്ച് തുടര്‍ച്ചയായ ഏഴാം വര്‍ഷവും ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് സ്ഥാനം അലങ്കരിച്ച് യു.എ.ഇ. ഈ വര്‍ഷം ഗ്ലോബല്‍ യാത്രാ നിയന്ത്രണങ്ങള്‍ കടുപ്പിച്ച സാഹചര്യത്തിലാണ് മറ്റ് പല പ്രധാന രാജ്യങ്ങളുടേയും പാസ്‌പോര്‍ട്ടുകളുടെ സ്ഥാനം പിന്നിലായത്. എന്നാല്‍ യു.എ.ഇ മുന്നേറ്റം നിലനിര്‍ത്തി.
'ലോകതലത്തില്‍ യാത്രാ സ്വാതന്ത്ര്യം ചുരുങ്ങുന്ന സാഹചര്യത്തിലാണ് യു.എ.ഇ തന്റെ ഗ്ലോബല്‍ മൊബിലിറ്റി നിലനിര്‍ത്തിയത്. കോവിഡിന് ശേഷം യാത്രകള്‍ക്ക് പ്രോല്‍സാഹനം നല്‍കിയ സാഹചര്യം ഉണ്ടായെങ്കിലും ആ കാലഘട്ടം കഴിഞ്ഞു. കൂടുതല്‍ രാജ്യങ്ങള്‍ കര്‍ശന നയങ്ങളിലേക്ക് വീണ്ടും മാറുമ്പോള്‍ യു.എ.ഇയുടെ മാത്രം യാത്രകളില്‍ മുന്നേറുകയാണ്' ആര്‍ട്ടണ്‍ കേപ്പിറ്റലിന്റെ സി.ഇ.ഒ ആയ അര്‍മാന്‍ഡ് ആര്‍ട്ടണ്‍ വ്യക്തമാക്കി
പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് പ്രകാരം യു.എ.ഇ പാസ്‌പോര്‍ട്ടിന്റെ പവര്‍ 179 എന്ന മൊബിലിറ്റി സ്‌കോറാണ്. 129 രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ യു.എ.ഇ.ക്ക് വിസ ആവശ്യമില്ല, 45 രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭിക്കും, 8 ഇടിഎ വഴി പ്രവേശനം തുടങ്ങി മുന്‍ഗണനകളുടെ അടിസ്ഥാനത്തിലാണ് മൊത്തം മൊബിലിറ്റി സ്‌കോറായ 179 യു.എ.ഇക്ക് ലഭിച്ചത്.
കൂടാതെ എതിരാളികളില്ലാത്ത ഗ്ലോബല്‍ ആക്‌സസ്, സ്ഥിരത, ശക്തമായ നയതന്ത്ര ബന്ധങ്ങള്‍ എന്നിവയാണ് യുഎഇയെ ടോപ്പ് സ്ഥാനത്ത് നിലനിര്‍ത്തിയതെന്ന് ആര്‍ട്ടണ്‍ വിശദീകരിച്ചു. ഗ്ലോബല്‍ പാസ്‌പോര്‍ട്ട് റാങ്കിംഗില്‍ വന്‍ മാറ്റങ്ങളാണ് ഇത്തവണ കാണാന്‍ സാധിക്കുന്നത്
സിംഗപ്പൂര്‍ 30ാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്കും(സ്‌കോര്‍ 175), മലേഷ്യ 41ല്‍ നിന്ന് 17ാം സ്ഥാനത്തേക്കും (സ്‌കോര്‍ 174) ഉയര്‍ത്തപ്പെട്ടു. എന്നാല്‍ ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ ചെറിയ ഇടിവുണ്ടെങ്കിലും ശക്തി തുടരുന്നുണ്ട്.
നിലവില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ യൂറോപ്യന്‍ പാസ്‌പോര്‍ട്ടുകളെ നേരിട്ട് വെല്ലുവിളിക്കുന്ന സാഹചര്യമാണുളളത്. സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ക്ക് മുകളില്‍ തന്നെ സ്ഥാനം ഉണ്ടെങ്കിലും മിക്ക യൂറോപ്യന്‍ പാസ്‌പോര്‍ട്ടുകള്‍ക്കും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് വിസഫ്രീ ഡെസ്റ്റിനേഷനുകള്‍ നഷ്ടമായിട്ടുണ്ട്.
പ്രവാസികള്‍, നിക്ഷേപകര്‍, ബിസിനസ് വ്യക്തികള്‍ തുടങ്ങി മിക്കവര്‍ക്കും പാസ്‌പോര്‍ട്ടിന്റെ ശക്തി കൂടുതല്‍ പ്രാധാന്യമുള്ള ഒന്നായി മാറിയിട്ടുണ്ട്. ഗ്ലോബല്‍ മൊബിലിറ്റി ചുരുങ്ങുന്ന കാലഘട്ടത്തില്‍ യു.എ.ഇ ലോക പാസ്‌പോര്‍ട്ട് റാങ്കിംഗിന്റെ മുകളില്‍ ഉറച്ചുനില്‍ക്കുകയാണ്.
The UAE has maintained its position as the world’s strongest passport for the seventh consecutive year, according to The Passport Index 2025 released by Arton Capital on Wednesday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."