രണ്ടാം ടി-20യിലും സഞ്ജുവിന് പകരം അവനെ ഇറക്കണം: ഇർഫാൻ പത്താൻ
സൗത്ത് ആഫ്രിക്കക്കെതിരായ ആദ്യ ടി-20യിൽ ഇന്ത്യ 101 റൺസിന്റെ കൂറ്റൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയെ 12.5 ഓവറിൽ 79 റൺസിന് ഇന്ത്യ ഓൾ ഔട്ടാക്കുകയിരുന്നു.
മത്സരത്തിൽ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ കളത്തിൽ ഇറങ്ങിയിരുന്നില്ല. സഞ്ജുവിന് പകരം ജിതേഷ് ശർമ്മയായിരുന്നു പ്ലെയിങ് ഇലവനിൽ ഇടം നേടിയത്. ഇപ്പോൾ രണ്ടാം ടി-20യിൽ സഞ്ജുവിന് പകരം ജിതേഷ് ശർമയെ തന്നെ കളിപ്പിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. ഫിനിഷിങ് റോളുകളിൽ സഞ്ജുവിനേക്കാൾ മികച്ച രീതിയിൽ കളിക്കാൻ ജിതേഷിന് സാധിക്കുമെന്നാണ് ഇർഫാൻ പത്താൻ പറഞ്ഞത്.
''ഇത് ന്യായമായ തീരുമാനമാണ്. സഞ്ജു സാംസൺ ബാറ്റ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ മുന്നോട്ട് പോവാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. സഞ്ജു സാംസൺ തന്റെ കരിയറിൽ മുഴുവൻ ആദ്യ മൂന്ന് സ്ഥാനങ്ങളിലാണ് ബാറ്റ് ചെയ്തത്. അതുകൊണ്ട് അവിടെ നിന്നും താഴെയുള്ള പൊസിഷനിൽ ബാറ്റ് ചെയ്യുകയെന്നത് ബുദ്ധിമുട്ടുള്ള ജോലിയാണ്. ഏഷ്യ കപ്പിൽ മിഡിൽ ഓവറുകളിൽ ബാറ്റ് ചെയ്യമ്പോൾ വളരെ മികച്ച പ്രകടനം അദ്ദേഹം കാഴ്ചവെച്ചു'' ഇർഫാൻ പത്താൻ പറഞ്ഞു.
അതേസമയം മത്സരത്തിൽ അർഷദീപ് സിങ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അക്‌സർ പട്ടേൽ എന്നിവർ രണ്ടുവീതം വിക്കറ്റുകൾ വീഴ്ത്തി. ഹാർദിക് പാണ്ഡ്യയും, ശിവം ദുബെയും ഓരോ വിക്കറ്റും നേടിയപ്പോൾ ഇന്ത്യ അനായാസമായി വിജയം സ്വന്തമാക്കുകയായിരുന്നു.
ഇന്ത്യൻ ഇന്നിംഗ്സ് തുടക്കത്തിൽ മൂന്നിന് 48 എന്ന നിലയിൽ നിന്നാണ് ഒടുവിൽ ഇന്ത്യ 175 റൺസിലേക്കെത്തിയത്. തിലക് വർമയും (26), അക്‌സർ പട്ടേലും (23) ഇന്ത്യക്ക് പ്രതീക്ഷ നൽകി. നായകൻ സൂര്യകുമാർ യാദവ് (12) റൺസ് മാത്രം നേടി വീണ്ടും പരാജയമായി. അവസാന ഓവറുകളിലെ ഹർദികിന്റെ (28 പന്തിൽ 59 റൺസ്) വെടിക്കെട്ടാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കക്കായി ലുൻഗി എൻഗിഡി മൂന്ന് വിക്കറ്റും, ലിതോ സിപമ രണ്ട് വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ രണ്ടാം മത്സരം നാളെയാണ് നടക്കുന്നത്.
India won the first T20I against South Africa by 101 runs. Malayali superstar Sanju Samson did not take the field in the match. Jitesh Sharma was named in the playing eleven instead of Sanju. Now, former Indian all-rounder Irfan Pathan has said that Jitesh Sharma should be played in the second T20I instead of Sanju.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."