കോട്ടയത്ത് അധ്യാപികയെ ഭര്‍ത്താവ് സ്‌കൂളില്‍ കയറി ആക്രമിച്ചു; കഴുത്തില്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ച് ഓടിരക്ഷപ്പെട്ടു
കോട്ടയം: ഏറ്റുമാനൂരില്‍ അധ്യാപികയെ സ്‌കൂളില്‍ കയറി ആക്രമിച്ച് ഭര്‍ത്താവ്. പൂവത്തുമ്മൂട് സ്‌കൂളില്‍ അധ്യാപികയായ ഡോണിയയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഭര്‍ത്താവ് കൊച്ചുമോനാണ് സ്‌കൂളിലെത്തി കത്തി ഉപയോഗിച്ച് അക്രമിച്ചത്. സോണിയയുടെ കഴുത്തില്‍ മുറിവേറ്റു. മുറിവേല്‍പ്പിച്ച പിന്നാലെ കൊച്ചുമോന്‍ ഓടിരക്ഷപ്പെട്ടു.
കുടുംബപ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് സൂചന. പരുക്കേറ്റ ഡോണിയയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല. ആക്രമണം നടത്തിയ ഭര്‍ത്താവ് കൊച്ചുമോന്‍ ഒളിവിലാണ്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
In Kottayam’s Ettumanoor, a teacher was attacked inside her school by her husband. Doniya, a teacher at Poovathummoodu School, suffered a neck injury after her husband, Kochumon, entered the school and assaulted her with a knife. He fled the scene immediately after the attack.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."