അന്താരാഷ്ട്ര ഫോട്ടോഗ്രഫി ഫെഡറേഷൻ സംഘടിപ്പിച്ച ഫോട്ടോഗ്രഫി ബിയന്നേലിയിൽ യുവ വിഭാഗത്തിൽ ഫോട്ടോഗ്രഫി ലോകകപ്പ് നേടി ഒമാൻ
മസ്‌കത്ത്: അന്താരാഷ്ട്ര ഫോട്ടോഗ്രഫി ഫെഡറേഷൻ (എഫ്ഐഎപി) സംഘടിപ്പിച്ച യുവ ഫോട്ടോഗ്രഫി ബിയന്നേലിയിൽ ഒമാൻ ഇരട്ട വിജയം സ്വന്തമാക്കി. ബഹ്‌റൈനിൽ നടന്ന മത്സരത്തിലാണ് ഒമാനിലെ യുവ ഫോട്ടോഗ്രാഫർമാർ അണ്ടർ 16, അണ്ടർ -25 വിഭാഗങ്ങളിലായി ലോകകപ്പ് കിരീടം നേടിയത്.
അണ്ടർ 16 വിഭാഗത്തിൽ 402 പോയിന്റുമായി ഒമാൻ മുന്നിലെത്തി. അണ്ടർ 25 വിഭാഗത്തിലും 348 പോയിന്റോടെ രാജ്യം ഒന്നാമത്. മത്സരത്തിലെ വ്യക്തിഗത വിഭാഗങ്ങളിലും ഒമാനിലെ യുവാക്കളാണ് മികവ് തെളിയിച്ചത്. Under-16 വിഭാഗത്തിൽ അമീർ ബിൻ മൊഹ്സിൻ അൽ ഹജ്റി എഫ്.ഐ.എ.പി വെള്ളി മെഡൽ നേടി. ലയാൻ ബിന്ത് സുൽത്താൻ അൽ ബതാഷി, യാസിൻ ബിൻ മൊഹ്സിൻ അൽ ഹജ്റി എന്നിവർ വെങ്കലം മെഡലുകൾ കരസ്ഥമാക്കി.
അണ്ടർ -25 വിഭാഗത്തിൽ വഹാബ് ബിൻ ഇബ്രാഹിം അൽ കിന്ദി എഫ്ഐഎപി വെള്ളി മെഡൽ നേടി രാജ്യത്തിന് കൂടുതൽ പ്രതാപം കൂട്ടി. യുവ പ്രതിഭകളെ വളർത്താനും അവരുടെ കഴിവുകൾ ലോകത്തിനുമുന്നിൽ എത്തിക്കാനുമുള്ള ഒമാന്റെ ശ്രമത്തിന്റെ മനോഹരമായ തെളിവായാണ് ഈ ഇരട്ട വിജയം കണക്കാക്കപ്പെടുന്നത്.
Omani youth photographer Wahab Al Kindi secures the prestigious FIAP Silver Medal in the Youth Category at the Photo World Cup. Major achievement for Oman.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."