HOME
DETAILS

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

  
Web Desk
December 12, 2025 | 5:14 PM

kerala waits for the political battles result verdict known tomorrow

തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നാളെ. സംസ്ഥാന രാഷ്ട്രീയത്തിൽ സെമിഫൈനൽ പോരാട്ടമായി വിലയിരുത്തപ്പെടുന്ന ഈ തെരഞ്ഞെടുപ്പ്, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ദിശാസൂചികയാകും എന്നതിനാൽ രാഷ്ട്രീയ കേരളം ആകാംക്ഷയിലാണ്.

നാളെ രാവിലെ എട്ട് മണിക്ക് പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങുന്നതോടെ വോട്ടെണ്ണൽ പ്രക്രിയ ആരംഭിക്കും. തുടർന്ന് 8.20 ഓടെ ഗ്രാമപഞ്ചായത്ത് വാർഡുകളിലെ ആദ്യ ഫലങ്ങൾ പുറത്തുവരും. നഗരസഭകളിലെ ഫലവും ഇതിന് പിന്നാലെ അറിയാൻ കഴിയും. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള മറ്റ് ഫലപ്രഖ്യാപനങ്ങൾ ഒമ്പതരയ്ക്ക് ശേഷമേ ഉണ്ടാവുകയുള്ളൂ.

സംസ്ഥാനത്തെ 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടുകളാണ് 14 ജില്ലകളിലായി സജ്ജീകരിച്ചിട്ടുള്ള 244 കേന്ദ്രങ്ങളിൽ എണ്ണുന്നത്.

ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തിൽ നേരിയ കുറവുണ്ടായി. സംസ്ഥാനത്ത് മൊത്തം 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020-ൽ ഇത് 75.95 ശതമാനമായിരുന്നു. ആകെ 2,10,79,021 പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്.

ഒന്നാം ഘട്ടം (ഡിസംബർ 9): 70.9 ശതമാനം (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകൾ)

രണ്ടാം ഘട്ടം (ഡിസംബർ 11): 76.08 ശതമാനം (തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ)

ജില്ല തിരിച്ചുള്ള പോളിംഗ് കണക്കുകൾ: വയനാട് മുന്നിൽ, പത്തനംതിട്ട പിന്നിൽ
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ്.

 

 

The results for the Kerala Local Body Elections are scheduled to be announced tomorrow (December 13, 2025), with vote counting starting at 8:00 AM. This election is widely viewed as the "semi-final" before the upcoming State Legislative Assembly elections, making it a crucial indicator of the current political mood in Kerala. Votes were cast across 1129 local institutions, with a total turnout of 73.68%, slightly lower than the previous election



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  5 hours ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  6 hours ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  6 hours ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  6 hours ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  7 hours ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  7 hours ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  7 hours ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  7 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  8 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര് വാഴും; തത്സമയം ഫലമറിയാന്‍ ഈ വെബ്‌സൈറ്റ് ഉപയോഗിക്കാം

Kerala
  •  8 hours ago