കാനോലി കനാലിലെ കൂടുകളില്‍ ഇനി കളാഞ്ചിയും കരിമീനും വളരും
വാടാനപ്പള്ളി: കാനോലി കനാലിലെ കൂടുകളില്‍ ഇനി കളാഞ്ചിയും കരിമീനും ചെമ്പല്ലിയും വളരും. സര്‍ക്കാര്‍ ഹാച്ചറികളില്‍ നിന്നുള്ള മത്സ്യക്കുഞ്ഞുങ്ങളാണ് കൂടുകളില്‍ വളരുക.
2000 കളാഞ്ചിയും ആയിരംവീതം കരിമീന്‍, ചെമ്പല്ലിക്കുഞ്ഞുങ്ങളും പള്ളിക്കടവിലെ കാനോലികനാലിലെ കൂടുകളില്‍ ഇന്നലെ രാവിലെ തളിക്കുളം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര് സുഭാഷിണി കൂടുമത്സ്യകൃഷി ഉദ്ഘാടനം ചെയ്തു. കനാലിലെ നീരൊഴുക്കിന് തടസമില്ലാത്ത രീതിയിലാണ് പ്രത്യേകം തയാറാക്കിയ കൂടുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് കൂടു മത്സ്യ കൃഷിക്ക് സഹായം നല്‍കുന്നുണ്ട്.
മത്സ്യ സമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് വരുമാനം ലഭിക്കാന്‍ വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി അശോകന്, അക്വകള്‍ച്ചര്‍ കോഡിനേറ്റര്‍ ഷജിന്‍ ഏങ്ങണ്ടിയൂര്‍, സംരംഭകന് ടി.എ ശ്രീനിവാസന് എന്നിവര്‍ പ്രസംഗിച്ചു. അനീഷ് പദ്ധതി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."