സൗദിയില്‍ ഇന്ന് മുതല്‍ മഴക്ക് സാധ്യത, ജാഗ്രത പാലിക്കാന്‍ നിര്‍ദേശം | Saudi Weather
ജിദ്ദ: സൗദി അറേബ്യയിലെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തു. ഇതുപ്രകാരം വിവിധ പ്രവിശ്യകളില്‍ ഇന്ന് മുതല്‍ മഴക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കാനും സുരക്ഷിതമായ സ്ഥലങ്ങളില്‍ തുടരാനും താഴ്‌വരകളില്‍ നിന്നും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും അകന്നുനില്‍ക്കാനും സൗദി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
പ്രധാന കാലാവസ്ഥാ അപ്‌ഡേറ്റ്‌സ് ഇപ്രകാരമാണ്:
* മക്ക പ്രവിശ്യയില്‍ പെട്ട ലൈത്ത്, ഖുന്‍ഫുദ, തായിഫ്, മെയ്‌സാന്‍, അദും, അര്‍ദിയാത്ത് എന്നിവിടങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴയും മലവെള്ളപ്പാച്ചിലും ആലിപ്പഴ വര്‍ഷവും പൊടിക്കാറ്റും ഉണ്ടാകും.
* ജിദ്ദ, ബഹ്‌റ, ഖുലൈസ്, റാബിഗ്, മക്ക, അല്‍കാമില്‍, ജുമൂം, തുറബ, മോയ, ഖുര്‍മ എന്നിവിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നു.
* റിയാദ് പ്രവിശ്യയിലെ പെട്ട അഫ്‌ലാജ്, വാദി ദവാസിര്‍, സുലൈല്‍ എന്നിവിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ ഉണ്ടാകും.
* റുമാഹ്, മജ്മ, സുല്‍ഫി, അല്‍ഗാത്ത്, ശഖ്‌റാ, താദിഖ്, ഹുറൈമില, മറാത്ത്, ദുര്‍മാ, അഫീഫ്, ദവാദ്മി, ഖുവൈഇയ, അല്‍റെയ്ന്‍, അല്‍ഹരീഖ്, മുസാഹ്മിയ, ദലം, ഹോത്ത ബനീതമീം, അല്‍ഖര്‍ജ് എന്നിവിടങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴക്കും മലവെള്ളപ്പാച്ചില്‍, ആലിപ്പഴ വര്‍ഷം, പൊടിക്കാറ്റ് എന്നിവക്കും സാധ്യത കാണുന്നു.
* കിഴക്കന്‍ പ്രവിശ്യ, ഹായില്‍, അല്‍ഖസീം, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി പ്രവിശ്യ, തബൂക്ക്, മദീന, അല്‍ബാഹ, അസീര്‍, ജിസാന്‍ എന്നീ പ്രവിശ്യകളില്‍ മിതമായതോ കനത്തതോ ആയ മഴയും മലവെള്ളപ്പാച്ചിലും ആലിപ്പഴ വര്‍ഷവും പൊടിക്കാറ്റും ഉണ്ടാകും.
* നജ്‌റാന്‍ പ്രവിശ്യയില്‍ നേരിയതോ മിതമായതോ ആയ മഴ ഉണ്ടാകും.
കൃത്യമായ അപ്‌ഡേറ്റ്‌സുകള്‍ അറിയാന്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു.
The General Directorate of Civil Defense has cautioned the public to take utmost vigil amid the forecast of thunderstorms hitting most regions across Saudi Arabia from Sunday to Thursday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."